updated on:2018-07-12 09:00 PM
നെല്ലിക്കട്ടയിലെ കവര്‍ച്ചക്ക് പിന്നില്‍ മൂന്നുപേരെന്ന് സൂചന

www.utharadesam.com 2018-07-12 09:00 PM,
നെല്ലിക്കട്ട: വീടിന്റെ ജനല്‍ ഇളക്കി അകത്തുകടന്ന് സ്ത്രീകളേയും കുട്ടികളേയും കത്തി വീശി ഭീഷണിപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന സംഭവത്തിന് പിന്നില്‍ മൂന്നംഗ സംഘമെന്ന് പൊലീസിന് സൂചന ലഭിച്ചു. നേരത്തെ കവര്‍ച്ചാ കേസില്‍ പിടിയിലായി ജാമ്യത്തിലിറങ്ങിയ ചിലരെ ചുറ്റിപ്പറ്റിയാണ് പൊലീസ് അന്വേഷണം നടക്കുന്നത്. ചൂരിപ്പള്ളയിലെ പരേതനായ ബീരാന്‍ ഹാജിയുടെ വീട്ടിലാണ് ഇന്നലെ പുലര്‍ച്ചെ കവര്‍ച്ച നടന്നത്. ബീരാന്‍ ഹാജിയുടെ ഭാര്യ ആമിന (50), മരുമകള്‍ മറിയംബി (24) എന്നിവരേയും രണ്ട് കുട്ടികളേയും കത്തി വീശി ഭീഷണിപ്പെടുത്തിയാണ് ആഭരണങ്ങള്‍ കവര്‍ന്നത്. കവര്‍ച്ച നടന്ന വീട് ഇന്നലെ ജില്ലാ പൊലീസ് മേധാവി ഡോ. എ. ശ്രീനിവാസ് പരിശോധിച്ചു. വിരലടയാള വിദഗ്ധരും പരിശോധനക്കെത്തി. മോഷ്ടാക്കളുടേതെന്ന് കരുതുന്ന വിരലടയാളങ്ങളൊന്നും ലഭിച്ചില്ലെന്നാണറിയുന്നത്. മുഖംമൂടിയും കയ്യുറയും ജാക്കറ്റും ധരിച്ചെത്തിയ ആള്‍ ഭീഷണിപ്പെടുത്തി ആഭരണങ്ങള്‍ തട്ടിയെടുത്തുവെന്നാണ് പരാതിയില്‍ പറയുന്നത്. ഇയാളുടെ സഹായികള്‍ വീടിന് പുറത്തുണ്ടായിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്. കാസര്‍കോട് ഡി.വൈ.എസ്.പി എം.വി സുകുമാരന്റെ നേതൃത്വത്തിലാണ് അന്വേഷണം.



Recent News
  തീവണ്ടി യാത്രയ്ക്കിടെ ഹൃദയാഘാതം മൂലം മരണപ്പെട്ടു

  ഉപ്പളയില്‍ പൊലീസിനെയും നാട്ടുകാരെയും ആയുധങ്ങളുടെ മുള്‍മുനയില്‍ നിര്‍ത്തി ഗുണ്ടകളുടെ വിളയാട്ടം

  കൊലക്ക് പിന്നില്‍ പത്തുപേരെന്ന് അന്വേഷണ സംഘം; മൂന്നു പേരെ തിരയുന്നു

  കല്ല്യോട്ട് സി.പി.എം നേതാക്കള്‍ക്കെതിരെ കയ്യേറ്റ ശ്രമം

  ഫോണുകള്‍ മോഷ്ടിച്ചതിനും ഭീഷണിപ്പെടുത്തിയതിനും കേസ്

  മോഷണക്കേസ് പ്രതി അറസ്റ്റില്‍

  സി.പി.എം അക്രമത്തെ നേരിടും -കെ. മുരളീധരന്‍

  പൊലീസ് ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി

  പെരിയയിലേത് ഹീനമായ കൊല-മുഖ്യമന്ത്രി

  കുക്കാറില്‍ വെടിവെപ്പ്; പൊലീസ് അന്വേഷണം തുടങ്ങി

  കാറും ഓട്ടോയും കൂട്ടിയിടിച്ച് കുട്ടികള്‍ ഉള്‍പ്പെടെ 6 പേര്‍ക്ക് പരിക്ക്

  ഗാര്‍ഹിക പീഡനം: യുവതിക്ക് 19 ലക്ഷം രൂപയുടെ സ്വര്‍ണവും 2 ലക്ഷം രൂപ നഷ്ടപരിഹാരവും നല്‍കാന്‍ വിധി

  അംഗപരിമിതനായ യുവാവിനെ ഇരുമ്പുറാഡ് കൊണ്ട് അടിച്ചു

  പീഡനം: മദ്രസ അധ്യാപകന്‍ അറസ്റ്റില്‍; 5 പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

  മന്ത്രി ചന്ദ്രശേഖരനെത്തി; സര്‍ക്കാറിന് വേണ്ടി