updated on:2018-07-11 08:38 PM
അസുഖത്തെ തുടര്‍ന്ന് ബംഗളൂരുവില്‍ നിന്ന് നാട്ടിലെത്തിച്ച മൊഗ്രാല്‍പുത്തൂര്‍ സ്വദേശി മരിച്ചു

www.utharadesam.com 2018-07-11 08:38 PM,
മൊഗ്രാല്‍പുത്തൂര്‍: അസുഖത്തെ തുടര്‍ന്ന് ബംഗളൂരുവില്‍ നിന്ന് നാട്ടിലെത്തിച്ചയുടന്‍ മൊഗ്രാല്‍പുത്തൂര്‍ സ്വദേശി മരിച്ചു. മൊഗ്രാല്‍ പുത്തൂര്‍ പടിഞ്ഞാര്‍ സ്വദേശി പി.എ മുഹമ്മദ് (49)ആണ് മരിച്ചത്. ബംഗളൂരുവില്‍ ഹോട്ടല്‍ നടത്തിവരികയായിരുന്നു. ഇന്നലെ പുലര്‍ച്ചെ അബോധാവസ്ഥയില്‍ കണ്ടതിനെ തുടര്‍ന്ന് വൈകിട്ടോടെ മംഗളൂരുവിലെ ആസ്പത്രിയില്‍ എത്തിക്കുകയായിരുന്നു. രാത്രിയോടെ വീട്ടിലെത്തിച്ചു. ഉടനെ മരണപ്പെടുകയായിരുന്നു. ഉമ്പിച്ച-ബീഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: സഫിയ. മക്കള്‍: മുര്‍ഷിദ് (ബഹറൈന്‍), മുഫീദ്, ഫാത്തിമ (ഇരുവരും വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: അബ്ദുല്‍റഹ്മാന്‍, സിദ്ദീഖ് (ഇരുവരും ബഹറൈന്‍), ഇസ്മായില്‍ (ദുബായ്), ഖദീജ, സീനത്ത്.



Recent News
  ഹോളോബ്രിക്‌സ് നിര്‍മ്മാണ യൂണിറ്റ് ഷെഡ്ഡ് കാറ്റില്‍ നശിച്ചു; 4 ബൈക്കുകള്‍ തകര്‍ന്നു

  തീവണ്ടി യാത്രയ്ക്കിടെ ഹൃദയാഘാതം മൂലം മരണപ്പെട്ടു

  ഉപ്പളയില്‍ പൊലീസിനെയും നാട്ടുകാരെയും ആയുധങ്ങളുടെ മുള്‍മുനയില്‍ നിര്‍ത്തി ഗുണ്ടകളുടെ വിളയാട്ടം

  കൊലക്ക് പിന്നില്‍ പത്തുപേരെന്ന് അന്വേഷണ സംഘം; മൂന്നു പേരെ തിരയുന്നു

  കല്ല്യോട്ട് സി.പി.എം നേതാക്കള്‍ക്കെതിരെ കയ്യേറ്റ ശ്രമം

  ഫോണുകള്‍ മോഷ്ടിച്ചതിനും ഭീഷണിപ്പെടുത്തിയതിനും കേസ്

  മോഷണക്കേസ് പ്രതി അറസ്റ്റില്‍

  സി.പി.എം അക്രമത്തെ നേരിടും -കെ. മുരളീധരന്‍

  പൊലീസ് ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി

  പെരിയയിലേത് ഹീനമായ കൊല-മുഖ്യമന്ത്രി

  കുക്കാറില്‍ വെടിവെപ്പ്; പൊലീസ് അന്വേഷണം തുടങ്ങി

  കാറും ഓട്ടോയും കൂട്ടിയിടിച്ച് കുട്ടികള്‍ ഉള്‍പ്പെടെ 6 പേര്‍ക്ക് പരിക്ക്

  ഗാര്‍ഹിക പീഡനം: യുവതിക്ക് 19 ലക്ഷം രൂപയുടെ സ്വര്‍ണവും 2 ലക്ഷം രൂപ നഷ്ടപരിഹാരവും നല്‍കാന്‍ വിധി

  അംഗപരിമിതനായ യുവാവിനെ ഇരുമ്പുറാഡ് കൊണ്ട് അടിച്ചു

  പീഡനം: മദ്രസ അധ്യാപകന്‍ അറസ്റ്റില്‍; 5 പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു