updated on:2018-07-11 08:25 PM
അഞ്ച് വയസ്സുകാരിയെ ഓട്ടോയില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ 10 വര്‍ഷം കഠിന തടവും പിഴയും

www.utharadesam.com 2018-07-11 08:25 PM,
കാസര്‍കോട്: അഞ്ച് വയസ്സുകാരിയെ ഓട്ടോയില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതിയായ യുവാവിനെ കോടതി 10 വര്‍ഷം കഠിന തടവിനും അരലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു.
ചെറുവത്തൂര്‍ വ്യാപാര ഭവനില്‍ താമസിക്കുന്ന അബ്ദുല്‍ ഗഫൂറി(41)നെയാണ് കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് (ഒന്ന്) കോടതി ജഡ്ജ് പി.എസ്. ശശികുമാര്‍ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ 2 വര്‍ഷം കൂടി അധിക തടവ് അനുഭവിക്കണം.
പിഴത്തുക അടച്ചാല്‍ പീഡനത്തിന് ഇരയായ കുട്ടിക്ക് നഷ്ടപരിഹാരം നല്‍കാനും കോടതി വിധിച്ചു. 2014 ജുലായ് 5നാണ് കേസിനാസ്പദമായ സംഭവം.
നീലേശ്വരം സി.ഐ. യു. പ്രേമന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പി.ആര്‍. അമ്മണ്ണായ ഹാജരായി.



Recent News
  അഡൂരിലെ കൊല; തെളിവെടുപ്പിന് ശേഷം പ്രതി വീണ്ടും റിമാണ്ടില്‍

  ഗള്‍ഫുകാരന്റെ വീട്ടില്‍ നിന്ന് 32 പവന്‍ സ്വര്‍ണ്ണം കാണാതായി

  ഹോളോബ്രിക്‌സ് നിര്‍മ്മാണ യൂണിറ്റ് ഷെഡ്ഡ് കാറ്റില്‍ നശിച്ചു; 4 ബൈക്കുകള്‍ തകര്‍ന്നു

  തീവണ്ടി യാത്രയ്ക്കിടെ ഹൃദയാഘാതം മൂലം മരണപ്പെട്ടു

  ഉപ്പളയില്‍ പൊലീസിനെയും നാട്ടുകാരെയും ആയുധങ്ങളുടെ മുള്‍മുനയില്‍ നിര്‍ത്തി ഗുണ്ടകളുടെ വിളയാട്ടം

  കൊലക്ക് പിന്നില്‍ പത്തുപേരെന്ന് അന്വേഷണ സംഘം; മൂന്നു പേരെ തിരയുന്നു

  കല്ല്യോട്ട് സി.പി.എം നേതാക്കള്‍ക്കെതിരെ കയ്യേറ്റ ശ്രമം

  ഫോണുകള്‍ മോഷ്ടിച്ചതിനും ഭീഷണിപ്പെടുത്തിയതിനും കേസ്

  മോഷണക്കേസ് പ്രതി അറസ്റ്റില്‍

  സി.പി.എം അക്രമത്തെ നേരിടും -കെ. മുരളീധരന്‍

  പൊലീസ് ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി

  പെരിയയിലേത് ഹീനമായ കൊല-മുഖ്യമന്ത്രി

  കുക്കാറില്‍ വെടിവെപ്പ്; പൊലീസ് അന്വേഷണം തുടങ്ങി

  കാറും ഓട്ടോയും കൂട്ടിയിടിച്ച് കുട്ടികള്‍ ഉള്‍പ്പെടെ 6 പേര്‍ക്ക് പരിക്ക്

  ഗാര്‍ഹിക പീഡനം: യുവതിക്ക് 19 ലക്ഷം രൂപയുടെ സ്വര്‍ണവും 2 ലക്ഷം രൂപ നഷ്ടപരിഹാരവും നല്‍കാന്‍ വിധി