updated on:2018-07-10 07:27 PM
സി. അബ്ദുല്ല മുസ്ല്യാരുടെ മയ്യത്ത് ഖബറടക്കി

www.utharadesam.com 2018-07-10 07:27 PM,
കുമ്പള: ഇന്നലെ അന്തരിച്ച വിവിധ സംഘടനകളുടേയും സ്ഥാപനങ്ങളുടേയും സാരഥിയും ഉപ്പള എം.ടി.സി ഹജ്ജ് ഗ്രൂപ്പ് ചെയര്‍മാനുമായ ഹാജി സി. അബ്ദുല്ല മുസ്ല്യാരുടെ (74) മയ്യത്ത് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ രാത്രി മൊഗ്രാല്‍ മൈമൂന്‍ നഗര്‍ മസ്ജിദ് പരിസരത്ത് ഖബറടക്കി.
മാസങ്ങള്‍ക്ക് മുമ്പുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയോടെ മൊഗ്രാലിലെ വീട്ടില്‍ വെച്ചായിരുന്നു മരണം. മരണവിവരമറിഞ്ഞ് നാടിന്റെ നാനാഭാഗത്ത് നിന്നുള്ള നിരവധി പേരാണ് മൊഗ്രാല്‍ താഹിറ മന്‍സിലിലേക്ക് ഒഴുകിയെത്തിയത്. വീട്ടില്‍ നടന്ന മയ്യത്ത് നമസ്‌കാരത്തിന് എം.ആലിക്കുഞ്ഞി മുസ്ല്യാര്‍ ഷിറിയയും പള്ളിയില്‍ നടന്ന പ്രഥമ നിസ്‌കാരത്തിന് സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോലും നേതൃത്വം നല്‍കി. പിന്നീടും വിവിധ ഘട്ടങ്ങളിലായി മയ്യത്ത് നിസ്‌കാരം നടന്നു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ മുശാവറ അംഗം, മൈമൂന്‍ നഗര്‍ മഹല്ല് പ്രസിഡണ്ട്, എസ്.എം.എസ്.വൈ.എസ് ജില്ലാ വൈസ് പ്രസിഡണ്ട്, എസ്.എം.എ വൈസ് പ്രസിഡണ്ട് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിരുന്ന അബ്ദുല്ല മുസ്ല്യാര്‍ സഅദിയ, മുഹിമ്മാത്ത്, മള്ഹര്‍, ലത്തീഫിയ, അശ്അരിയ്യ തുടങ്ങിയ സ്ഥാപനങ്ങളുടെ നേതൃനിരയിലും വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. 1980മുതല്‍ മുസ്ലിം ടൂര്‍സ് കോര്‍പ്പറേഷന്റെ കീഴില്‍ ഹജ്ജ് അമീറായി തീര്‍ത്ഥാടകര്‍ക്ക് നേതൃത്വം നല്‍കിയ അബ്ദുല്ല മുസ്ല്യാര്‍ 25ലേറെ തവണ ഹജ്ജ് കര്‍മ്മത്തിനെത്തിയിരുന്നു. നൂറിലേറെ തവണ ഉംറ അമീറായും സേവനം ചെയ്തു. ജില്ലയിലെ ഹജ്ജ് സേവന രംഗത്തെ അതുല്യവ്യക്തിത്വമായിരുന്നു അദ്ദേഹം. പൊസോട്ട്, മണ്ണംകുഴി, സോങ്കാല്‍, ഉപ്പള എന്നിവിടങ്ങളില്‍ ഖത്തീബ്, മുദരിസ് തുടങ്ങിയ മേഖലകളില്‍ സേവനം ചെയ്തിരുന്നു.
പരേതനായ മൊഗ്രാല്‍ അബ്ദുല്‍ഖാദറിന്റെയും ബീഫാത്തിമയുടേയും മകനാണ്. ഭാര്യ: റുഖിയ ഹജ്ജുമ്മ. മക്കള്‍: ഹനീഫ് ഹാജി ഉപ്പള (ഉപ്പള ഹജ്ജ് ഗ്രൂപ്പ് ഡയറക്ടര്‍), എ.കെ.സി അബ്ദുല്‍ഖാദര്‍ സഖാഫി മൊഗ്രാല്‍, താഹിറ. മരുമക്കള്‍: ഹാജി യൂസഫ് മദനി സൂരിബയല്‍, മൈമൂന, റസിയ. സഹോദരങ്ങള്‍: പരേതരായ റഹ്മാനിയ്യ അബ്ദുല്‍റഹ്മാന്‍ ഹാജി, മമ്മുഹാജി, നഫീസ, ഖദീജ.



Recent News
  എയിംസ്: സര്‍വ്വ കക്ഷി സംഘം മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി

  ഡി.ഡി.ഇ ഓഫീസിലേക്ക് കെ.എസ്.ടി.എയുടെ കൂറ്റന്‍ മാര്‍ച്ച്

  എയിംസ് കാസര്‍കോട്ട് സ്ഥാപിച്ചാല്‍ പാവപ്പെട്ട രോഗികള്‍ക്ക് ആശ്വാസമാകും-എസ്.പി.ഉദയകുമാര്‍

  കൊളക്കബയല്‍ മാസ്റ്റര്‍ അന്തരിച്ചു

  മാലിക് ദീനാര്‍ പള്ളി ഭരണസമിതി: കൗണ്‍സില്‍ അംഗങ്ങളുടെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി

  പടന്നക്കാട്ട് റെയില്‍വേ ട്രാക്കില്‍ വിള്ളല്‍; തീവണ്ടികള്‍ വൈകിയോടി

  ഇറങ്ങുന്നതിനിടെ ബസ് മുന്നോട്ടെടുത്തു; വാതിലിനിടയില്‍ കുടുങ്ങി യുവതിയുടെ വിരലറ്റു

  അമ്മക്ക് പിന്നാലെ മകള്‍ മരിച്ചു

  ഇന്ത്യന്‍ ജൂനിയര്‍ വനിതാ ഫുട്‌ബോള്‍ ക്യാമ്പില്‍ ഇടം നേടിയ മൂന്നു മലയാളികളും കാസര്‍കോട്ടുകാര്‍

  കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ 41.5 ലക്ഷം രൂപ ചെലവില്‍ ലിഫ്റ്റ് സ്ഥാപിക്കുന്നു

  ആരോഗ്യത്തോടെ ജീവിക്കുകയെന്നത് പൗരന്റെ മൗലികാവകാശം-എന്‍.എസ്.മാധവന്‍

  പെര്‍മുദെയില്‍ രണ്ട് പേരെ തലക്കടിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍

  ഒന്നര വയസുള്ള കുട്ടി ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ചു

  വഖഫ് ശാക്തീകരണത്തിന് മഹല്ലുകള്‍ സജീവമാകണം-റഷീദലി തങ്ങള്‍

  കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍; ജില്ലയില്‍ ഒരുവര്‍ഷത്തിനിടെ രജിസ്റ്റര്‍ ചെയ്തത് നൂറ് കേസുകള്‍