updated on:2018-07-10 07:08 PM
ഉപ്പളയില്‍ അപകടം; ലോറി ഡ്രൈവര്‍ കസ്റ്റഡിയില്‍

www.utharadesam.com 2018-07-10 07:08 PM,
ഉപ്പള: ഉപ്പള നയാബസാറില്‍ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ അപകടവുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്നു. കര്‍ണാടക ബെല്‍ഗാം സ്വദേശിയാണ് കസ്റ്റഡിയിലുള്ളത്. ഇന്നലെ പുലര്‍ച്ചെ ആറ് മണിയോടെയായിരുന്നു അപകടമുണ്ടായത്. കര്‍ണാടക സ്വദേശികള്‍ സഞ്ചരിച്ച ഫോഴ്‌സ് ട്രാക്‌സ് തൂഫാന്‍ ജീപ്പും ചരക്ക് ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം. തലപ്പാടി കെ.സി. റോഡിലെ മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ ബീഫാത്തിമ (65), മക്കളായ നസീമ (30), അസ്മ (28), അസ്മയുടെ ഭര്‍ത്താവ് ഇംതിയാസ് (38), ബീഫാത്തിമയുടെ മറ്റൊരു മകളായ സൗദയുടെ ഭര്‍ത്താവ് മുസ്താഖ് (38) എന്നിവരാണ് മരിച്ചത്. ഇവരുടെ മയ്യത്ത് ജനപ്രിയ ദേശീയപാതയോരത്തെ ആയിശബീവി പള്ളി പരിസരത്ത് വെച്ച് കുളിപ്പിച്ച ശേഷം നാട്ടിലേക്ക് കൊണ്ടുപോയി പള്ളി അങ്കണത്തില്‍ ഖബറടക്കി. അപകടത്തില്‍ പരിക്കേറ്റ് ആസ്പത്രിയില്‍ കഴിയുന്നവര്‍ സുഖംപ്രാപിച്ചുവരികയാണ്.
ലോറിയുടെ അമിത വേഗതയാണ് അപകടത്തിന് കാരണമായതെന്ന് സംസാരമുണ്ടായിരുന്നു. അതേസമയം ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ടാണ് ലോറി ജീപ്പിലിടിച്ചതെന്നും പറയുന്നു. ഇതുസംബന്ധിച്ച് പൊലീസ് അന്വേഷിച്ചുവരികയാണ്. ലോറിയുടെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് കണ്ടെത്തിയാല്‍ ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് ഡ്രൈവര്‍ക്കെതിരെ കേസെടുക്കും.



Recent News
  മുത്തലാഖ് വിഷയത്തിലെ ഓര്‍ഡിനന്‍സ് ഇന്ധനവില വര്‍ധനവില്‍ നിന്ന് ശ്രദ്ധ തിരിച്ച് വിടാന്‍- ശബ്‌നം ആസ്മി

  കാഞ്ഞങ്ങാട്ടെ കവര്‍ച്ചാ കേസില്‍ പ്രതിയായ ഹോംനഴ്‌സ് പിടിയില്‍

  ഫുജൈറയില്‍ മരിച്ച മഞ്ഞംപാറ സ്വദേശിയുടെ മയ്യത്ത് നാട്ടിലെത്തിച്ച് ഖബറടക്കി

  കാഞ്ഞങ്ങാട്ട് ജ്വല്ലറിവര്‍ക്‌സില്‍ നിന്ന് 32ഗ്രാം സ്വര്‍ണ്ണത്തരികള്‍ കവര്‍ന്നു

  മുളിയാര്‍ ബാങ്കിലെ കോണ്‍ഗ്രസ് പോര്; ഔദ്യോഗികപക്ഷത്തെ നാലുപേര്‍ മത്സരത്തില്‍ നിന്ന് പിന്മാറി

  ജില്ലയുടെ വികസനത്തിന് ചെറുവിമാനത്താവളം അനിവാര്യം -എന്‍.എം.സി.സി.

  ദുരന്തമുഖത്തെ പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ക്ക് പകര്‍ന്ന് ഫയര്‍ ആന്റ് റസ്‌ക്യൂ ടീം

  ബസ് യാത്രക്കാരുടെ പണം പിടിച്ചുപറിക്കുന്ന സംഘം കോഴിക്കോട്ട് പിടിയില്‍

  കുഞ്ചത്തൂര്‍ പദവിലെ പ്ലൈവുഡ് ഫാക്ടറിയില്‍ സ്‌ഫോടനം; രണ്ട് പേര്‍ക്ക് പരിക്ക്

  തായലങ്ങാടിയില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് കവര്‍ച്ചാശ്രമം

  തീവണ്ടിയില്‍ നിന്ന് തെറിച്ച് വീണ് ഉഡുപ്പി സ്വദേശിക്ക് ഗുരുതരം

  ബായാര്‍ അബ്ദുല്ല മുസ്‌ലിയാരുടെ മയ്യത്ത് ഖബറടക്കി

  ഉറങ്ങാന്‍ കിടന്ന ഓട്ടോ ഡ്രൈവര്‍ ഹൃദയാഘാതം മൂലം മരിച്ചു

  റോഡരികിലെ പാറക്കല്ല് അപകട ഭീഷണിയാവുന്നു

  മുഗു സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പ്; കേസെടുക്കാന്‍ വിജിലന്‍സ് കോടതി നിര്‍ദ്ദേശം