updated on:2018-07-10 06:25 PM
അപകട ഭീഷണി ഉയര്‍ത്തി കടല്‍ ഭിത്തി

www.utharadesam.com 2018-07-10 06:25 PM,
കാഞ്ഞങ്ങാട്: കടല്‍ ഭിത്തിയുടെ കല്ലുകള്‍ ഇളകിക്കിടക്കുന്നത് അപകട ഭീഷണി ഉയര്‍ത്തുന്നു. അജാനൂര്‍ കടപ്പുറത്തെ കടല്‍ഭിത്തിയാണ് ദുരന്തത്തെ മാടിവിളിക്കുന്നത്. ഇന്നലെ ഭിത്തിയിലെ കല്ലിളകി വീണ് 12 വയസ്സുകാരന്റെ കാലെല്ല് തകര്‍ന്നിരുന്നു. മത്സ്യത്തൊഴിലാളി സോമന്റെ മകന്‍ അഭിഷേകിനാണ് പരിക്കേറ്റത്. കൂട്ടുകാരോടൊത്ത് കളിക്കുന്നതിനിടയിലാണ് അപകടം. ഭിത്തിയില്‍ ഇരുന്നപ്പോള്‍ കല്ലിലളി വീഴുകയായിരുന്നു. അഭിഷേക് താഴെ വീണപ്പോള്‍ കല്ല് കാലില്‍ പതിക്കുകയായിരുന്നു. സ്വകാര്യ ആസ്പത്രിയില്‍ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കുകയും ചെയ്തു. കല്ലുകള്‍ പാകിയതിന്റെ അപാതകതയാണ് പലപ്പോഴും അപകടങ്ങള്‍ വിളിച്ചുവരുത്തുന്നതെന്ന് തീരദേശ വാസികള്‍ പറഞ്ഞു.



Recent News
  ഹോളോബ്രിക്‌സ് നിര്‍മ്മാണ യൂണിറ്റ് ഷെഡ്ഡ് കാറ്റില്‍ നശിച്ചു; 4 ബൈക്കുകള്‍ തകര്‍ന്നു

  തീവണ്ടി യാത്രയ്ക്കിടെ ഹൃദയാഘാതം മൂലം മരണപ്പെട്ടു

  ഉപ്പളയില്‍ പൊലീസിനെയും നാട്ടുകാരെയും ആയുധങ്ങളുടെ മുള്‍മുനയില്‍ നിര്‍ത്തി ഗുണ്ടകളുടെ വിളയാട്ടം

  കൊലക്ക് പിന്നില്‍ പത്തുപേരെന്ന് അന്വേഷണ സംഘം; മൂന്നു പേരെ തിരയുന്നു

  കല്ല്യോട്ട് സി.പി.എം നേതാക്കള്‍ക്കെതിരെ കയ്യേറ്റ ശ്രമം

  ഫോണുകള്‍ മോഷ്ടിച്ചതിനും ഭീഷണിപ്പെടുത്തിയതിനും കേസ്

  മോഷണക്കേസ് പ്രതി അറസ്റ്റില്‍

  സി.പി.എം അക്രമത്തെ നേരിടും -കെ. മുരളീധരന്‍

  പൊലീസ് ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി

  പെരിയയിലേത് ഹീനമായ കൊല-മുഖ്യമന്ത്രി

  കുക്കാറില്‍ വെടിവെപ്പ്; പൊലീസ് അന്വേഷണം തുടങ്ങി

  കാറും ഓട്ടോയും കൂട്ടിയിടിച്ച് കുട്ടികള്‍ ഉള്‍പ്പെടെ 6 പേര്‍ക്ക് പരിക്ക്

  ഗാര്‍ഹിക പീഡനം: യുവതിക്ക് 19 ലക്ഷം രൂപയുടെ സ്വര്‍ണവും 2 ലക്ഷം രൂപ നഷ്ടപരിഹാരവും നല്‍കാന്‍ വിധി

  അംഗപരിമിതനായ യുവാവിനെ ഇരുമ്പുറാഡ് കൊണ്ട് അടിച്ചു

  പീഡനം: മദ്രസ അധ്യാപകന്‍ അറസ്റ്റില്‍; 5 പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു