updated on:2018-07-10 05:52 PM
കെ.എസ്.ആര്‍.ടി.സി. ബസ് കര്‍ണാടക പൊലീസ് പിടിച്ചുവെച്ചു; കേരള ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന് വന്‍ സാമ്പത്തിക നഷ്ടം

www.utharadesam.com 2018-07-10 05:52 PM,
കാസര്‍കോട്: ഗതാഗത നിയമം ലംഘിച്ചതിന് കെ.എസ്.ആര്‍.ടി.സി. ബസ് കര്‍ണാടക പൊലീസ് പിടിച്ചുവെച്ചു. കാസര്‍കോട്ട് നിന്ന് മംഗളൂരുവിലേക്ക് പോയ കെ.എസ്.ആര്‍.ടി.സി. ബസാണ് കര്‍ണാടക കദ്രി പൊലീസ് പിടികൂടിയത്. മംഗളൂരു ബണ്ട്‌സ് ഹോസ്റ്റലിന് സമീപം ഗതാഗത നിയന്ത്രണത്തിന് സ്ഥാപിച്ച ഫൈബര്‍ കോണിനു മുകളില്‍ കെ.എസ്.ആര്‍.ടി.സി. ബസ് കയറുകയായിരുന്നു. ഇതേ തുടര്‍ന്ന് ബസ് കസ്റ്റഡിയിലെടുത്ത പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഡ്രൈവറുടെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
ഡ്രൈവറെ പിന്നീട് ജാമ്യത്തില്‍ വിട്ടെങ്കിലും ബസ് വിട്ടുകൊടുത്തില്ല. അസല്‍ രേഖകള്‍ ഹാജരാക്കാതെ ബസ് വിട്ടുകൊടുക്കില്ലെന്നാണ് പൊലീസ് പറയുന്നത്. അസല്‍ രേഖള്‍ ഉള്ളത് തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഓഫീസിലാണ്. അത് ഹാജരാക്കാതെ ബസ് വിട്ടുകിട്ടില്ല. ദിവസവും നാല് ട്രിപ്പ് ഓടുന്ന ബസ് പിടിച്ചുവെച്ചതിനാല്‍ വന്‍ സാമ്പത്തിക നഷ്ടം നേരിടുന്നതായി കേരള ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ വ്യക്തമാക്കി. സര്‍വ്വീസ് മുടങ്ങിയതിനാല്‍ ഇതുവരെ അരലക്ഷത്തോളം രൂപയുടെ നഷ്ടമാണ് സംഭവിച്ചത്.
മംഗളരുവില്‍ ഗതാഗതനിയമം പാലിക്കാത്ത വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടികളാണ് സ്വീകരിക്കുന്നത്. കര്‍ണ്ണാടക ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസുകള്‍ക്കും നിയമം ബാധകമാണ്.Recent News
  എയിംസ്: സര്‍വ്വ കക്ഷി സംഘം മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി

  ഡി.ഡി.ഇ ഓഫീസിലേക്ക് കെ.എസ്.ടി.എയുടെ കൂറ്റന്‍ മാര്‍ച്ച്

  എയിംസ് കാസര്‍കോട്ട് സ്ഥാപിച്ചാല്‍ പാവപ്പെട്ട രോഗികള്‍ക്ക് ആശ്വാസമാകും-എസ്.പി.ഉദയകുമാര്‍

  കൊളക്കബയല്‍ മാസ്റ്റര്‍ അന്തരിച്ചു

  മാലിക് ദീനാര്‍ പള്ളി ഭരണസമിതി: കൗണ്‍സില്‍ അംഗങ്ങളുടെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി

  പടന്നക്കാട്ട് റെയില്‍വേ ട്രാക്കില്‍ വിള്ളല്‍; തീവണ്ടികള്‍ വൈകിയോടി

  ഇറങ്ങുന്നതിനിടെ ബസ് മുന്നോട്ടെടുത്തു; വാതിലിനിടയില്‍ കുടുങ്ങി യുവതിയുടെ വിരലറ്റു

  അമ്മക്ക് പിന്നാലെ മകള്‍ മരിച്ചു

  ഇന്ത്യന്‍ ജൂനിയര്‍ വനിതാ ഫുട്‌ബോള്‍ ക്യാമ്പില്‍ ഇടം നേടിയ മൂന്നു മലയാളികളും കാസര്‍കോട്ടുകാര്‍

  കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ 41.5 ലക്ഷം രൂപ ചെലവില്‍ ലിഫ്റ്റ് സ്ഥാപിക്കുന്നു

  ആരോഗ്യത്തോടെ ജീവിക്കുകയെന്നത് പൗരന്റെ മൗലികാവകാശം-എന്‍.എസ്.മാധവന്‍

  പെര്‍മുദെയില്‍ രണ്ട് പേരെ തലക്കടിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍

  ഒന്നര വയസുള്ള കുട്ടി ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ചു

  വഖഫ് ശാക്തീകരണത്തിന് മഹല്ലുകള്‍ സജീവമാകണം-റഷീദലി തങ്ങള്‍

  കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍; ജില്ലയില്‍ ഒരുവര്‍ഷത്തിനിടെ രജിസ്റ്റര്‍ ചെയ്തത് നൂറ് കേസുകള്‍