updated on:2018-07-09 08:42 PM
ഉപ്പളയില്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ച് കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു

www.utharadesam.com 2018-07-09 08:42 PM,
സീതിക്കുഞ്ഞി കുമ്പള

ഉപ്പള: ഗൃഹപ്രവേശനച്ചടങ്ങ് കഴിഞ്ഞ് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച സ്‌കോര്‍പ്പിയോ ജീപ്പില്‍ ചരക്ക് ലോറിയിടിച്ച് സ്ത്രീകളുള്‍പ്പെടെ 5 പേര്‍ മരിച്ചു. എട്ടുമാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെ 13 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ഇന്ന് രാവിലെ 6മണിയോടെ ഉപ്പള നയാബസാറിലാണ് നാടിനെ നടുക്കിയ അപകടം. തലപ്പാടി കെ.സി. റോഡിലെ പരേതനായ മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ ബീഫാത്തിമ (65), മക്കളായ നസീമ(30), അസ്മ (28), അസ്മയുടെ ഭര്‍ത്താവ് ഇംതിയാസ് (38), ബീഫാത്തിമയുടെ മറ്റൊരു മകളായ സൗദയുടെ ഭര്‍ത്താവ് മുഷ്താഖ്(38) എന്നിവരാണ് മരിച്ചത്. അസ്മയുടെ മക്കളായ സല്‍മാന്‍ (16), അബ്ദുല്‍ റഹ്മാന്‍ (12), മാഷിദ(10), അമല്‍ (ആറ്), ആബിദ് (എട്ട് മാസം), നസീമയുടെ മക്കളായ ഷാഹിദ്(16), ആഫിയ (9), ഫാത്തിമ(ഒന്ന്), മുഷ്താഖിന്റെ ഭാര്യ സൗദ മക്കളായ സവാദ്(12), ഫാത്തിമ (10), അമര്‍ (5), സുമയ്യ (3) എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ചിലരെ ഉപ്പളയിലെ സ്വകാര്യആസ്പത്രിയിലും മറ്റുള്ളവരെ മംഗളൂരു ആസ്പത്രിയിലും പ്രവേശിപ്പിച്ചു. മരണപ്പെട്ട ഇംതിയാസും മുഷ്താഖും ഉള്ളാള്‍ മുക്കച്ചേരി സ്വദേശികളാണ്. പാലക്കാട് മംഗള ഡാമിന് സമീപത്ത് ബീഫാത്തിമയുടെ വേറൊരു മകളായ റുഖിയയുടെ ഗൃഹപ്രവേശന ചടങ്ങായിരുന്നു ഇന്നലെ. ചടങ്ങ് കഴിഞ്ഞ് കുടുംബം വൈകിട്ട് പാലക്കാട്ടുനിന്ന് സ്‌കോര്‍പ്പിയോ ജീപ്പില്‍ പുറപ്പെട്ടു. ഇന്ന് രാവിലെ നയാബസാറിലെത്തിയപ്പോള്‍ മഹാരാഷ്ട്രയില്‍ നിന്ന് കൊച്ചിയിലേക്ക് പോവുകയായിരുന്ന ചരക്ക് ലോറി ഇടിക്കുകയായിരുന്നു. സംഭവം കണ്ട് ഓടിക്കൂടിയ ആളുകള്‍ സ്‌കോര്‍പ്പിയോ വെട്ടിപ്പൊളിച്ചാണ് മരിച്ചവരെയും പരിക്കേറ്റവരെയും പുറത്തെടുത്തത്. നാട്ടുകാരുടെ സഹായത്തോടെ പൊലീസും ഫയര്‍ഫോഴ്‌സും രക്ഷാ പ്രവര്‍ത്തനം നടത്തുകയും പരിക്കേറ്റവരെ ഉപ്പളയിലെയും മംഗളൂരുവിലെയും ആസ്പത്രികളിലെത്തിക്കുകയും ചെയ്തു. അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ മഞ്ചേശ്വരം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മംഗല്‍പാടി ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. വിവരമറിഞ്ഞ് എം.എല്‍.എ. മാരായ പി.ബി.അബ്ദുല്‍ റസാഖ്, എന്‍.എ. നെല്ലിക്കുന്ന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.കെ.എം. അഷ്‌റഫ്, മംഗല്‍പ്പാടി പഞ്ചായത്ത് പ്രസിഡണ്ട് ഷാഹുല്‍ ഹമീദ് ജില്ലാ പഞ്ചായത്ത് അംഗം അര്‍ഷാദ് വോര്‍ക്കാടി എന്നിവരും സ്ഥലത്തെത്തിയിരുന്നു. അപകടകരമായ വളവും വാഹനങ്ങളുടെ അതിമ വേഗതയും ഉപ്പള നയാബസാറില്‍ മരണം വിതയ്ക്കുകയാണ്. മൂന്നുവര്‍ഷത്തിനിടെ ഇവിടെയുണ്ടായ വാഹനാപകടങ്ങളില്‍ മരിച്ചത് 20 പേര്‍. ഒരു വര്‍ഷം മുമ്പ് നയാബസാറില്‍ കാറും ലോറിയും കൂട്ടിയിച്ച് 4 പേരാണ് മരണപ്പെട്ടത്. 2 വര്‍ഷം മുമ്പ് ബസും കാറും കൂട്ടിയിടിച്ച് നാലുപേര്‍ മരിച്ചിരുന്നു. ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളുമടക്കം നയാബസാറില്‍ അപകടത്തില്‍പ്പെട്ട് 7 പേരാണ് മരിച്ചത്.Recent News
  മണല്‍കടത്ത് പിടിക്കാന്‍ കലക്ടര്‍ ഇറങ്ങി; 2 ടിപ്പര്‍ ലോറികള്‍ പിടിച്ചു

  സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന മദ്യം പിടിച്ചു

  കര്‍ണാടകയില്‍ ബൈക്ക് മറിഞ്ഞ് മരിച്ച ഖാലിദിന്റെ മയ്യത്ത് നാട്ടിലെത്തിച്ച് ഖബറടക്കി

  എന്‍.ഡി.എ. രഥയാത്രക്ക് മധൂരില്‍ തുടക്കമായി

  കഞ്ചാവ് ബീഡി: 2പേര്‍ അറസ്റ്റില്‍

  എന്‍മകജെയില്‍ ബി.ജെ.പി സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ്

  ലോറിക്ക് മുകളില്‍ വൈദ്യുതി തൂണുകള്‍ ഒടിഞ്ഞുവീണു; ദുരന്തമൊഴിവായത് തലനാരിഴയ്ക്ക്

  കുറ്റിക്കോലില്‍ പി.ഗോപിനാഥന്‍ വൈസ് പ്രസിഡണ്ട്; സി.പി.ഐ അംഗം വിട്ടുനിന്നു

  വിദ്യാര്‍ത്ഥികളുടെ ആത്മഹത്യ; കാസര്‍കോട്ടെ സൈബര്‍ ഗൂഢസംഘത്തെ കണ്ടെത്താന്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം

  കുമ്പള എക്‌സൈസ് ഓഫീസിന് സമീപം വീട്ടില്‍ മദ്യവില്‍പ്പന; കാസര്‍കോട്ട് നിന്നെത്തിയ സ്‌ക്വാഡ് പിടിച്ചു

  വ്യാപാരി ജില്ലാ നേതാവിനെ വാട്‌സാപ്പില്‍ അപകീര്‍ത്തിപ്പെടുത്തിയതിന് 8 പേര്‍ക്കെതിരെ കേസ്

  കുഡ്‌ലു ബാങ്ക് കൊള്ള; ഒളിവില്‍ കഴിയുന്ന രണ്ട് പ്രതികള്‍ക്കെതിരെ കോടതിയുടെ അറസ്റ്റ് വാറണ്ട്

  ബോവിക്കാനത്ത് ഗൃഹപ്രവേശനത്തിനൊരുങ്ങിയ വീടുകള്‍ക്ക് നേരെ അക്രമം; ഫര്‍ണിച്ചറുകള്‍ നശിപ്പിച്ചു

  റോഡില്‍ തള്ളിയിട്ട യുവാവ് മരിച്ചു; ഡി.വൈ.എസ്.പിക്കെതിരെ കൊലക്കുറ്റത്തിന് കേസ്

  ഗള്‍ഫില്‍ നിന്നെത്തിയ യുവാവിനെ ദുരൂഹസാഹചര്യത്തില്‍ കാണാതായി