updated on:2018-07-09 08:38 PM
പൊള്ളലേറ്റ യുവാവ് മരിച്ചു

www.utharadesam.com 2018-07-09 08:38 PM,
ബദിയടുക്ക: തീ പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന യുവാവ് മരിച്ചു. മല്ലം മജക്കാര്‍ പട്ടിക ജാതി കോളനിയിലെ ഗുരുവാര-കമല ദമ്പതികളുടെ മകന്‍ വിശ്വനാഥ (36)യാണ് മരിച്ചത്. അപസ്മാര രോഗിയായിരുന്ന വിശ്വനാഥ ഭക്ഷണം പാചകം ചെയ്യുന്നതിനിടയില്‍ രോഗം പിടിപെട്ട് വീഴുകയും അടുപ്പില്‍ നിന്നും തീ ശരീരത്തിലേക്ക് പടരുകയുമായിരുന്നു. തുടര്‍ന്ന് കാസര്‍കോട്ടെയും പിന്നിട് മംഗളുരുവിലെ വെന്‍ലോക്ക് ആസ്പത്രിയിലും കഴിഞ്ഞ ഒരു മാസ കാലമായി ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചക്ക് 12 മണിയോടെ ആസ്പത്രിയിലായിരുന്നു മരണം. അവിവാഹിതനാണ്. സഹോദരങ്ങള്‍: നാരായണ, ബേബി, പുഷ്പ, സരസ്വതി.



Recent News
  പാമ്പുകള്‍ക്കൊപ്പം കൂട്ടുകൂടാം; ക്ലാസ് നവ്യാനുഭവമായി

  മീന്‍ലോറി കാറിലിടിച്ച ശേഷം വൈദ്യുതി തൂണിലേക്ക് ഇടിച്ചുകയറി; രണ്ടുപേര്‍ക്ക് പരിക്ക്

  കടപ്പുറത്തെത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമമെന്ന്; ഓട്ടോ ഡ്രൈവര്‍ കസ്റ്റഡിയില്‍

  കപ്പണയിലെ ജോലിക്കിടെ തൊഴിലാളി രക്തം ഛര്‍ദ്ദിച്ച് മരിച്ചു

  സിവില്‍ എഞ്ചിനീയറിംഗ് പഠനം പൂര്‍ത്തിയാക്കിയ യുവാവ് തൂങ്ങിമരിച്ച നിലയില്‍

  ഓട്ടോയും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്

  സി.പി.ഐ പിന്തുണയോടെ എന്‍മകജെയില്‍ യു.ഡി.എഫിന് പ്രസിഡണ്ട് സ്ഥാനം

  വൈകല്യത്തെ അതിജീവിച്ച് പതിനഞ്ചുകാരന്‍ സഹദ് ചിത്രരചനയില്‍ വിസ്മയമാകുന്നു

  മധൂര്‍ ക്ഷേത്ര നവീകരണ പ്രവര്‍ത്തനം പുരോഗമിക്കുന്നു; ബാലാലയ പ്രതിഷ്ഠ നടത്തി

  പ്രസ്‌ക്ലബ്ബ് പ്രവചന മത്സര വിജയിക്ക് വാഷിംഗ് മെഷീന്‍ സമ്മാനിച്ചു

  സീനിയര്‍ സിറ്റിസണ്‍സ് സര്‍വ്വീസ് കൗണ്‍സില്‍ സംസ്ഥാന നേതൃത്വ പരിശീലന ക്യാമ്പിന് കാസര്‍കോട്ട് തുടക്കമായി

  മുത്തലാഖ് വിഷയത്തിലെ ഓര്‍ഡിനന്‍സ് ഇന്ധനവില വര്‍ധനവില്‍ നിന്ന് ശ്രദ്ധ തിരിച്ച് വിടാന്‍- ശബ്‌നം ആസ്മി

  കാഞ്ഞങ്ങാട്ടെ കവര്‍ച്ചാ കേസില്‍ പ്രതിയായ ഹോംനഴ്‌സ് പിടിയില്‍

  ഫുജൈറയില്‍ മരിച്ച മഞ്ഞംപാറ സ്വദേശിയുടെ മയ്യത്ത് നാട്ടിലെത്തിച്ച് ഖബറടക്കി

  കാഞ്ഞങ്ങാട്ട് ജ്വല്ലറിവര്‍ക്‌സില്‍ നിന്ന് 32ഗ്രാം സ്വര്‍ണ്ണത്തരികള്‍ കവര്‍ന്നു