updated on:2018-06-14 08:55 PM
ജീവനക്കാര്‍ മറന്നു; വില്ലേജ് ഓഫീസിന് പൊലീസ് താഴിട്ടു

www.utharadesam.com 2018-06-14 08:55 PM,
വിദ്യാനഗര്‍: വില്ലേജ് ഓഫീസിന്റെ വാതില്‍ പൂട്ടിയിടാന്‍ അധികൃതര്‍ മറന്നു. രാത്രികാല പരിശോധന നടത്തുകയായിരുന്ന പൊലീസിന്റെ ശ്രദ്ധയില്‍പെട്ടതോടെ അവര്‍ പൂതിയ പൂട്ട് വാങ്ങി പൂട്ടി. ചട്ടഞ്ചാലില്‍ പ്രവര്‍ത്തിക്കുന്ന തെക്കില്‍ വില്ലേജ് ഓഫീസാണ് ഇന്നലെ അര്‍ദ്ധരാത്രി തുറന്ന നിലയില്‍ കണ്ടത്. ചട്ടഞ്ചാല്‍ ഭാഗത്ത് രാത്രികാലത്ത് പരിശോധന നടത്തുകയായിരുന്ന വിദ്യാനഗര്‍ പൊലീസിന്റെ ശ്രദ്ധയില്‍പെട്ടതോടെ ഓഫീസ് പരിശോധിക്കുകയായിരുന്നു. ആദ്യം മോഷ്ടാക്കള്‍ കുത്തിത്തുറന്നതാകുമെന്നാണ് സംശയിച്ചത്. പരിശോധിച്ചപ്പോഴാണ് താഴ് പൂട്ടാതെ കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ ചട്ടഞ്ചാലിലെ കടയില്‍ നിന്ന് ചെറിയ പൂട്ട് വാങ്ങികൊണ്ടുവന്ന് പൂട്ടുകയായിരുന്നു. റമദാന്‍ തിരക്കായതിനാല്‍ ചട്ടഞ്ചാലിലെ ചില കടകള്‍ രാത്രികാലത്ത് തുറന്നിരുന്നു. അതിനിടെ വില്ലേജ് ഓഫീസറെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും പ്രതികരണമുണ്ടായില്ലത്രെ. ഓഫീസ് തുറക്കാനെത്തിയാല്‍ പൊലീസിനെ ബന്ധപ്പെടുക എന്ന് എഴുതിവെച്ചാണ് പൊലീസുകാര്‍ സ്ഥലംവിട്ടത്.



Recent News
  കെ.എസ്.ആര്‍.ടി.സി. ബസ് ഡ്രൈവറെ മര്‍ദ്ദിച്ചതിന് കേസ്

  എ.എസ്.ഐയെ വെട്ടിയ കേസില്‍ പ്രതി റിമാണ്ടില്‍; കാപ്പ ചുമത്തുമെന്ന് പൊലീസ്

  ഗ്യാരേജ് ഉടമയെ മര്‍ദ്ദിച്ചതായി പരാതി

  കാസര്‍കോട് സ്വദേശികള്‍ കടത്തിയ 27 ലക്ഷത്തിന്റെ സ്വര്‍ണ്ണം പിടിച്ചു; ഒരാള്‍ അറസ്റ്റില്‍

  പെട്രോള്‍ പമ്പില്‍ നിന്ന് കവര്‍ന്ന അലമാര തടയണയില്‍ ഉപേക്ഷിച്ച നിലയില്‍

  ഭാസ്‌കരന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന് നിഗമനം

  ചാക്കുകെട്ടുകളിലാക്കി സൂക്ഷിച്ച മണല്‍ പിടിച്ചു

  ഗോവന്‍ നിര്‍മ്മിത മദ്യവുമായി യുവാവ് അറസ്റ്റില്‍

  ബൈക്കില്‍ കടത്തുകയായിരുന്ന അരക്കിലോ കഞ്ചാവുമായി ഷിറിയ സ്വദേശി അറസ്റ്റില്‍

  കാറിടിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

  അധ്യാപികയുടെ വീട്ടില്‍ കവര്‍ച്ചാശ്രമം; ബംഗാള്‍ സ്വദേശി റിമാണ്ടില്‍

  ബസ് യാത്രക്കിടെ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയായി

  വിവാഹമോചനത്തിന് നോട്ടീസയച്ച ഭാര്യക്ക് മര്‍ദ്ദനം; ഭര്‍ത്താവുള്‍പ്പെടെ 4 പേര്‍ക്കെതിരെ കേസ്

  വ്യാജരേഖകള്‍ നല്‍കി പാസ്‌പോര്‍ട്ടിന് ശ്രമം; കേസ്

  ബൈക്കിന് സൈഡ് നല്‍കിയില്ലെന്ന് ; ബസ് ഡ്രൈവറെ വീട്ടില്‍ കയറി മര്‍ദ്ദിച്ചു