updated on:2018-06-13 08:08 PM
എട്ട് കിലോ കഞ്ചാവുമായി പിടിയിലായ കാരാട്ട് നൗഷാദ് 30 ലേറെ മോഷണ കേസുകളില്‍ പ്രതി

www.utharadesam.com 2018-06-13 08:08 PM,
കാസര്‍കോട്: എട്ട് കിലോയോളം കഞ്ചാവുമായി ഇന്നലെ അറസ്റ്റിലായ കാരാട്ട് നൗഷാദ്(40) മുപ്പതിലേറെ മോഷണ കേസുകളില്‍ പ്രതിയെന്ന് പോലിസ്.
ഇന്നലെ ഉച്ചയോടെ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റ് പരിസരത്ത് വെച്ചാണ് 300 ഗ്രാം കഞ്ചാവുമായി നൗഷാദിനെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് നൗഷാദും കുടുംബവും താമസിക്കുന്ന കൊല്ലമ്പാടിയിലെ ക്വാര്‍ട്ടേഴ്‌സ് പരിശോധിച്ചപ്പോള്‍ ബാഗില്‍ സൂക്ഷിച്ച നിലയില്‍ 7.600 കിലോഗ്രാം കഞ്ചാവ് കൂടി കണ്ടെത്തി. കാസര്‍കോട് സി.ഐ സി.എ അബ്ദുല്‍റഹീമും സംഘവും നടത്തിയ അന്വേഷണത്തിലാണ് നൗഷാദ് കഞ്ചാവുമായി പിടിയിലാവുന്നത്. കാസര്‍കോട്ട് കഞ്ചാവ് എത്തിക്കുന്ന പ്രധാനകണ്ണിയാണ് നൗഷാദെന്ന് പൊലീസ് പറഞ്ഞു. ഈ വിവരത്തെ തുടര്‍ന്ന് രണ്ട് ദിവസമായി സി.ഐയുടെ നേതൃത്വത്തില്‍ നൗഷാദിനെ നിരീക്ഷിച്ചുവരികയായിരുന്നു.
ആന്ധ്രയില്‍ നിന്നാണ് നൗഷാദ് കഞ്ചാവ് എത്തിക്കുന്നതെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി.
മംഗളൂരുവിലെത്തിച്ച ശേഷം ചെറുകെട്ടുകളിലാക്കി ഏജന്റുമാര്‍ക്ക് എത്തിക്കുകയാണ് രീതി. ആന്ധ്രയില്‍ കിലോവിന് 8000 രൂപ മുതല്‍ 10,000 രൂപ വരെ ഈടാക്കുന്ന കഞ്ചാവ് കാസര്‍കോട്ട് ചെറുകെട്ടുകളിലാക്കി മൂന്നിരട്ടിയോളം രൂപക്കാണ് വില്‍പ്പന നടത്തുന്നതത്രെ.
മംഗളൂരുവില്‍ നിന്ന് ചെറുകെട്ടുകളിലാക്കി കഞ്ചാവ് ഭാര്യ മുഖാന്തിരം ബസ് വഴി കാസര്‍കോട്ടേക്ക് എത്തിക്കുന്നതായും നൗഷാദ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. നൗഷാദിനെതിരെ ഹൊസ്ദുര്‍ഗ്, ബേക്കല്‍, കാസര്‍കോട്, വിദ്യാനഗര്‍ സ്റ്റേഷനുകളില്‍ നിരവധി കേസുകളാണ് നിലവിലുള്ളത്.
പൊലീസിനെ അക്രമിച്ചതിനും കേസുണ്ട്. ഏതാനും വര്‍ഷം മുമ്പ് ഒരു സംഘത്തിന്റെ ആസിഡ് ആക്രമണത്തില്‍ മുഖത്ത് പരിക്കേറ്റിരുന്നു.
കാസര്‍കോട് പ്രിന്‍സിപ്പല്‍ എസ്.ഐ അജിത് കുമാര്‍, എസ്.ഐ നാരായണന്‍, എ.എസ്.ഐ കെ.പി.വി രാജീവന്‍, വേണു, ഡ്രൈവര്‍മാരായ തോമസ്, രൂപേഷ്, സി.ഡി പാര്‍ട്ടി അംഗങ്ങളായ ഫിലിപ്പ്, ബാലകൃഷ്ണന്‍, അബൂബക്കര്‍ കല്ലായി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
നൗഷാദിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

പിടിയിലായത് കാസര്‍കോട്ട് കഞ്ചാവ്
എത്തിക്കുന്ന പ്രധാന കണ്ണി

കാസര്‍കോട്: എട്ട് കിലോയോളം കഞ്ചാവുമായി ഇന്നലെ അറസ്റ്റിലായ കാഞ്ഞങ്ങാട് സ്വദേശി കാരാട്ട് നൗഷാദ് കാസര്‍കോട്ട് കഞ്ചാവ് എത്തിക്കുന്ന പ്രധാന കണ്ണിയെന്ന് പൊലീസ്.
ചെറുതും വലുതുമായ 30ലേറെ മോഷണ കേസുകളില്‍ പ്രതിയായ നൗഷാദ് ഇങ്ങനെ കിട്ടുന്ന പണം ആര്‍ഭാട ജീവിതത്തിനാണ് ഉപയോഗിക്കുന്നത്.
തന്നെ പൊലീസ് നിരീക്ഷിക്കുന്നുണ്ടെന്നറിഞ്ഞ് കുറച്ചുദിവസം ഗോവയില്‍ കഴിയുകയായിരുന്നു. ഇന്നലെ എത്തിയപ്പോഴാണ് കെ.എസ്.ആര്‍.ടി.സി ഡിപ്പോക്ക് സമീപം വെച്ച് കഞ്ചാവുമായി പൊലീസ് പിടിയിലാവുന്നത്. ജില്ലയിലെ വിവിധ സ്റ്റേഷനുകള്‍ക്ക് പുറമെ വടകര, കൊയിലാണ്ടി, മംഗളൂരു എന്നിവിടങ്ങളിലും നൗഷാദിനെതിരെ കവര്‍ച്ച, അക്രമകേസുകള്‍ നിലവിലുണ്ട്. ഇന്നലെ പൊലീസ് പിടിയിലായപ്പോള്‍ പരാക്രമം കാട്ടി. തല ചുമരിലിടിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ഹെല്‍മറ്റ് ധരിപ്പിച്ചാണ് സ്റ്റേഷനിലെത്തിച്ചത്.



Recent News
  ഇടിമിന്നല്‍: ഭിത്തിയില്‍ വിള്ളല്‍ വീണു, ഉപകരണങ്ങള്‍ കത്തിനശിച്ചു

  ഓട്ടോയിലിടിക്കാതിരിക്കാന്‍ വെട്ടിച്ച മീന്‍ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്

  ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

  മുജംകാവ് പാര്‍ത്ഥസാരഥി ക്ഷേത്ര തീര്‍ത്ഥ സ്‌നാനത്തിന് ഭക്തജനത്തിരക്ക്

  പയ്യന്നൂരില്‍ ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് നാല് മരണം

  അധികൃതരുടെ അനാസ്ഥ; ലക്ഷങ്ങള്‍ വിലമതിക്കുന്ന ട്രാക്ടര്‍ തുരുമ്പെടുത്ത് നശിക്കുന്നു

  കുമ്പളയില്‍ ക്ഷേത്രത്തിന്റെ വാതില്‍ തകര്‍ത്ത് വിളക്കുകളും ചെമ്പ് പാത്രങ്ങളും കവര്‍ന്നു

  കാറും ബൈക്കും കൂട്ടിയിടിച്ച് വ്യാപാരി മരിച്ചു

  കടലില്‍ മുങ്ങിമരിച്ച വിദ്യാര്‍ത്ഥിയുടെ മയ്യത്ത് ഖബറടക്കി

  'കാസ്രോട്ടെ രുചിപ്പെരുമ' സമാപിച്ചു

  അണ്ടര്‍-14 ജില്ലാ ക്രിക്കറ്റ് ടീമിനെ തുഷാര്‍ ബി.കെ നയിക്കും

  പെയിന്റിങ് ജോലിക്കിടെ വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു

  കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിയെ കാണാതായി

  എ.കെ അബ്ദുല്‍ റഹ്മാന്‍ മുസ്ല്യാര്‍ അന്തരിച്ചു

  ഓണ്‍ലൈന്‍ വ്യാപാര ഏജന്റെന്ന് ധരിപ്പിച്ച് തട്ടിപ്പ് നടത്തിയവരെ പിടിച്ചത് കോട്ടയത്ത് വെച്ച്