updated on:2018-06-12 08:44 PM
കാണാതായ വിദ്യാഗിരി സ്വദേശി കുളത്തില്‍ മരിച്ച നിലയില്‍

www.utharadesam.com 2018-06-12 08:44 PM,
ബദിയടുക്ക: കാണാതായ വിദ്യാഗിരി സ്വദേശിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വിദ്യാഗിരി മാണിമൂലയിലെ കൃഷ്ണമണിയാണി (72)യാണ് മരിച്ചത്.
ഇന്നലെ വൈകിട്ട് നാലരയോടെ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയതായിരുന്നു. തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും അന്വേഷിച്ചുവരികയായിരുന്നു. കാണാതായത് സംബന്ധിച്ച് മരുമകന്‍ ഭാസ്‌കരന്‍ ബദിയടുക്ക പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇന്ന് രാവിലെ നടത്തിയ തിരച്ചിലിനിടെയാണ് വീടിന് 250 മീറ്റര്‍ അകലെയുള്ള ആള്‍മറയില്ലാത്ത കുളത്തില്‍ മൃതദേഹം കണ്ടെത്തുന്നത്.
ഭാര്യ: സരസ്വതി. മക്കള്‍: ലക്ഷ്മി, പ്രേമകുമാരി, ശശികല, ചന്ദ്രാവതി. മറ്റുമരുമക്കള്‍: ബാലകൃഷ്ണന്‍ സാറടുക്ക, രാജേഷ്, ബാലകൃഷ്ണ. സഹോദരങ്ങള്‍: കുഞ്ഞിരാമന്‍, പൊന്നക്ക, മുത്തക്ക, പരേതനായ സുബ്ബ.



Recent News
  ഇടിമിന്നല്‍: ഭിത്തിയില്‍ വിള്ളല്‍ വീണു, ഉപകരണങ്ങള്‍ കത്തിനശിച്ചു

  ഓട്ടോയിലിടിക്കാതിരിക്കാന്‍ വെട്ടിച്ച മീന്‍ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്

  ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

  മുജംകാവ് പാര്‍ത്ഥസാരഥി ക്ഷേത്ര തീര്‍ത്ഥ സ്‌നാനത്തിന് ഭക്തജനത്തിരക്ക്

  പയ്യന്നൂരില്‍ ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് നാല് മരണം

  അധികൃതരുടെ അനാസ്ഥ; ലക്ഷങ്ങള്‍ വിലമതിക്കുന്ന ട്രാക്ടര്‍ തുരുമ്പെടുത്ത് നശിക്കുന്നു

  കുമ്പളയില്‍ ക്ഷേത്രത്തിന്റെ വാതില്‍ തകര്‍ത്ത് വിളക്കുകളും ചെമ്പ് പാത്രങ്ങളും കവര്‍ന്നു

  കാറും ബൈക്കും കൂട്ടിയിടിച്ച് വ്യാപാരി മരിച്ചു

  കടലില്‍ മുങ്ങിമരിച്ച വിദ്യാര്‍ത്ഥിയുടെ മയ്യത്ത് ഖബറടക്കി

  'കാസ്രോട്ടെ രുചിപ്പെരുമ' സമാപിച്ചു

  അണ്ടര്‍-14 ജില്ലാ ക്രിക്കറ്റ് ടീമിനെ തുഷാര്‍ ബി.കെ നയിക്കും

  പെയിന്റിങ് ജോലിക്കിടെ വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു

  കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിയെ കാണാതായി

  എ.കെ അബ്ദുല്‍ റഹ്മാന്‍ മുസ്ല്യാര്‍ അന്തരിച്ചു

  ഓണ്‍ലൈന്‍ വ്യാപാര ഏജന്റെന്ന് ധരിപ്പിച്ച് തട്ടിപ്പ് നടത്തിയവരെ പിടിച്ചത് കോട്ടയത്ത് വെച്ച്