updated on:2018-06-12 08:38 PM
കാഞ്ഞങ്ങാട്ട് തനിച്ച് താമസിക്കുന്ന റിട്ട. അധ്യാപികയെ കത്തികാട്ടി ഭീഷണിപ്പെടുത്തി സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നു

www.utharadesam.com 2018-06-12 08:38 PM,
കാഞ്ഞങ്ങാട്: തനിച്ച് താമസിക്കുന്ന റിട്ട. പ്രധാനധ്യാപികയെ കത്തികാട്ടി ഭീഷണിപ്പെടുത്തി സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നു. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ വെള്ളിക്കോത്താണ് സംഭവം. സ്വര്‍ഗമഠത്തില്‍ പുറവങ്കര ഓമനഅമ്മ(74)യുടെ വീട്ടിലാണ് കവര്‍ച്ച. ഒമ്പത് പവന്‍ സ്വര്‍ണാഭരണവും ആയിരം രൂപയുമാണ് കവര്‍ന്നത്.
വീടിന്റെ രണ്ട് വാതിലുകള്‍ തകര്‍ത്താണ് മോഷ്ടാവ് അകത്തുകയറിയത്. ആട്ടുകല്ല് കൊണ്ടിടിച്ചാണ് പ്രധാന വാതില്‍ തകര്‍ത്തത്. അകത്തെ വാതില്‍ തകര്‍ക്കുന്ന ശബ്ദംകേട്ട് ഓമനഅമ്മ ഉണരുകയായിരുന്നു. അതിനിടെ മുഖംമൂടി ധരിച്ച്, നീളം കുറഞ്ഞ കറുപ്പ് നിറമുള്ള യുവാവ് കത്തിയുമായി അരികിലെത്തി. പിന്നീട് തലയണ കൊണ്ട് മുഖംപൊത്താനും ശ്രമിച്ചു. മരണഭയത്താല്‍ കഴുത്തിലേയും കൈകളിലേയും സ്വര്‍ണാഭരണങ്ങള്‍ ഓമനഅമ്മ ഊരി നല്‍കുകയായിരുന്നു. പണമുണ്ടോ എന്ന് മോഷ്ടാവ് ചോദിച്ചപ്പോള്‍ പാസ്ബുക്കിനകത്ത് സൂക്ഷിച്ച ആയിരം രൂപയുണ്ടെന്ന് പറഞ്ഞു. അതും മോഷ്ടാവ് കൈക്കലാക്കി. മുഴുവന്‍ അലമാരകളും വാരിവലിച്ചിട്ട ശേഷമാണ് മോഷ്ടാവ് കടന്നുകളഞ്ഞത്. അഞ്ച് പവന്‍ സ്വര്‍ണമാലയും രണ്ട് പവന്‍ വീതമുള്ള രണ്ട് വളകളുമാണ് ഊരിയെടുത്തത്. ഓമനഅമ്മ താമസിക്കുന്ന തറവാട് വീടിന് തൊട്ടടുത്തായി മകന്‍ സുധീര്‍ കുമാര്‍ താമസിച്ചിരുന്നുവെങ്കിലും ഇന്നലെ ചില ആവശ്യങ്ങള്‍ക്ക് കോഴിക്കോട്ടേക്ക് പോയിരുന്നു. ഇത് മനസ്സിലാക്കിയാണ് കവര്‍ച്ചയെന്നാണ് വിവരം. സംസാരംനാടന്‍ ശൈലിയായിരുന്നുവെന്ന് ഓമന ടീച്ചര്‍ പൊലീസിന് മൊഴി നല്‍കി. പുറത്ത് കൂട്ടാളികളുണ്ടായിരുന്നോ എന്നും സംശയിക്കുന്നുണ്ട്.
വിവരമറിഞ്ഞ് ഹൊസ്ദുര്‍ഗ് സി.ഐ സി.കെ സുനില്‍കുമാര്‍, എസ്.ഐ എ.സന്തോഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



Recent News
  ഫഹദ് വധക്കേസില്‍ പ്രതിക്ക് ജീവപര്യന്തം ശിക്ഷ കുറഞ്ഞുപോയെന്ന് ഫഹദിന്റെ പിതാവ്

  ലോറി കുഴിയിലേക്ക് മറിഞ്ഞു

  പരീക്ഷ എഴുതാന്‍ പോയ എം.എസ്.ഡബ്ല്യു വിദ്യാര്‍ത്ഥിനി ഡല്‍ഹിയില്‍ മരിച്ചു

  പീപ്പിള്‍സ് കോളേജിന് രണ്ട് റാങ്ക്

  കോര്‍ സിസ്റ്റം ഇന്റഗ്രേഷന്‍; 21 മുതല്‍ തപാല്‍ ഇടപാടുകളില്ല

  ബദിയടുക്ക വൈദ്യുതി ഓഫീസ് ജീവനക്കാരുടെ അനാസ്ഥ; എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ വിശദീകരണം തേടി

  മുഹമ്മദ് അന്‍വാസിന്റെ മരണത്തിന് കാരണം ആസ്പത്രി അധികൃതരുടെ അനാസ്ഥയാണെന്ന് ആരോപണം

  സിഡ്‌കോ എസ്റ്റേറ്റ് ശുചീകരണം: പങ്കുചേര്‍ന്ന് വിദ്യാനഗര്‍ ലയണ്‍സ് ക്ലബ്ബും സി.കെ. ഗ്രൂപ്പും

  വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു

  വിട പറഞ്ഞത് കെ.മാധവേട്ടന്റെ സന്തത സഹചാരി

  ദേശീയപാത വികസനം: ജില്ലയില്‍ 43 ആരാധനാലയങ്ങളെ ബാധിച്ചിട്ടുണ്ടെന്ന് മന്ത്രി

  ഹാത്തിബിന്റെ മയ്യത്ത് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി

  യുവാവ് വിഷം അകത്തുചെന്ന് മരിച്ചു

  ഫഹദ് വധം: അന്യമത വിദ്വേഷവും മൃഗീയ സ്വഭാവവും കൊലക്ക് കാരണമെന്ന് പ്രോസിക്യൂഷന്‍

  കാസര്‍കോട് സിവില്‍ എക്‌സൈസ് ഓഫീസര്‍ മുഹമ്മദ് ഷെരീഫ് വാഹനാപകടത്തില്‍ മരിച്ചു