updated on:2018-06-12 08:18 PM
റൈഹാനക്ക് സിവില്‍ സര്‍വീസിന് ചേരാന്‍ മോഹം

www.utharadesam.com 2018-06-12 08:18 PM,
ഉദുമ: കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ ബി.സി.എയ്ക്ക് ഒന്നാം റാങ്ക് നേടിയ പാലക്കുന്ന് ഗ്രീന്‍വുഡ്‌സ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് വിദ്യാര്‍ത്ഥിനി ഫാത്തിമത്ത് റൈഹാനക്ക് സിവില്‍ സര്‍വീസിന് ചേരാന്‍ മോഹം. പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മികവ് പുലര്‍ത്തിയ റൈഹാനയുടെ റാങ്ക് ഗ്രീന്‍വുഡ്‌സിന്റെ തിളക്കം വര്‍ധിപ്പിച്ചിരിക്കുകയാണ്. ഗ്രീന്‍ വുഡ്‌സ് കോളജിന് ആദ്യമായാണ് റാങ്ക് ലഭിക്കുന്നത്. അധ്യാപകരുടെ ചിട്ടയായ പഠനരീതിയും തന്റെ പ്രയത്‌നവുമാണ് റാങ്ക് കിട്ടാന്‍ കാരണമെന്ന് റൈഹാന പറഞ്ഞു. പ്രൈമറി വിദ്യാഭ്യാസത്തിന് ശേഷമാണ് ഗ്രീന്‍വുഡ്‌സില്‍ ചേര്‍ന്നത്. കാപ്പില്‍ എ.എം. ഹൗസിലെ എ.എം അബ്ബാസിന്റെയും റഷീദയുടെയും മകളാണ്. റൈഹാനയെ ഗ്രീന്‍വുഡ്‌സ് കോളജ് ചെയര്‍മാന്‍ അബ്ദുല്‍ ലത്തീഫ് ഹാജി, എം.ഡി അബ്ദുല്‍ അസീസ് ഹാജി അക്കര, പ്രിന്‍സിപ്പല്‍, സ്റ്റാഫ് എന്നിവര്‍ അഭിനന്ദിച്ചു.



Recent News
  ഫഹദ് വധക്കേസില്‍ പ്രതിക്ക് ജീവപര്യന്തം ശിക്ഷ കുറഞ്ഞുപോയെന്ന് ഫഹദിന്റെ പിതാവ്

  ലോറി കുഴിയിലേക്ക് മറിഞ്ഞു

  പരീക്ഷ എഴുതാന്‍ പോയ എം.എസ്.ഡബ്ല്യു വിദ്യാര്‍ത്ഥിനി ഡല്‍ഹിയില്‍ മരിച്ചു

  പീപ്പിള്‍സ് കോളേജിന് രണ്ട് റാങ്ക്

  കോര്‍ സിസ്റ്റം ഇന്റഗ്രേഷന്‍; 21 മുതല്‍ തപാല്‍ ഇടപാടുകളില്ല

  ബദിയടുക്ക വൈദ്യുതി ഓഫീസ് ജീവനക്കാരുടെ അനാസ്ഥ; എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ വിശദീകരണം തേടി

  മുഹമ്മദ് അന്‍വാസിന്റെ മരണത്തിന് കാരണം ആസ്പത്രി അധികൃതരുടെ അനാസ്ഥയാണെന്ന് ആരോപണം

  സിഡ്‌കോ എസ്റ്റേറ്റ് ശുചീകരണം: പങ്കുചേര്‍ന്ന് വിദ്യാനഗര്‍ ലയണ്‍സ് ക്ലബ്ബും സി.കെ. ഗ്രൂപ്പും

  വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു

  വിട പറഞ്ഞത് കെ.മാധവേട്ടന്റെ സന്തത സഹചാരി

  ദേശീയപാത വികസനം: ജില്ലയില്‍ 43 ആരാധനാലയങ്ങളെ ബാധിച്ചിട്ടുണ്ടെന്ന് മന്ത്രി

  ഹാത്തിബിന്റെ മയ്യത്ത് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി

  യുവാവ് വിഷം അകത്തുചെന്ന് മരിച്ചു

  ഫഹദ് വധം: അന്യമത വിദ്വേഷവും മൃഗീയ സ്വഭാവവും കൊലക്ക് കാരണമെന്ന് പ്രോസിക്യൂഷന്‍

  കാസര്‍കോട് സിവില്‍ എക്‌സൈസ് ഓഫീസര്‍ മുഹമ്മദ് ഷെരീഫ് വാഹനാപകടത്തില്‍ മരിച്ചു