updated on:2018-06-12 01:46 PM
സി.പി.എം - ബി.ജെ.പി സംഘര്‍ഷം പൊലീസ് ഇടപെട്ട് തടഞ്ഞു

www.utharadesam.com 2018-06-12 01:46 PM,
നീലേശ്വരം: സി.പി.എമ്മിന്റെ ശക്തികേന്ദ്രമായി അറിയപ്പെടുന്ന കരിന്തളം കൊല്ലമ്പാറയില്‍ പൊലീസിന്റെ അവസരോചിതമായ ഇടപെടല്‍ സംഘര്‍ഷം ഒഴിവാക്കി. ഇന്നലെ ഉച്ചയോടെ കൊല്ലമ്പാറ കീഴ്മാല എ.എല്‍.പി. സ്‌കൂളില്‍ നടന്ന ബി.ജെ.പി കിനാനൂര്‍ - കരിന്തളം പഞ്ചായത്ത് - കണ്‍വെന്‍ഷനുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. കണ്‍വെന്‍ഷന്‍ തടയാന്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും സംഘടിച്ചതോടെയാണ് സംഘര്‍ഷ സാഹചര്യമുണ്ടായത്. കണ്‍വെന്‍ഷന്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് പൊലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി എ.ശ്രീനിവാസന്‍, കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി കെ.ദാമോദരന്‍, നീലേശ്വരം സി.ഐ വി. ഉണ്ണികൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തുകയും സംഘര്‍ഷനീക്കം തടയുകയും ചെയ്തു. പൊലീസ് കാവലില്‍ ബി.ജെ.പി കണ്‍വെന്‍ഷന്‍ നടത്തി.



Recent News
  ഫഹദ് വധക്കേസില്‍ പ്രതിക്ക് ജീവപര്യന്തം ശിക്ഷ കുറഞ്ഞുപോയെന്ന് ഫഹദിന്റെ പിതാവ്

  ലോറി കുഴിയിലേക്ക് മറിഞ്ഞു

  പരീക്ഷ എഴുതാന്‍ പോയ എം.എസ്.ഡബ്ല്യു വിദ്യാര്‍ത്ഥിനി ഡല്‍ഹിയില്‍ മരിച്ചു

  പീപ്പിള്‍സ് കോളേജിന് രണ്ട് റാങ്ക്

  കോര്‍ സിസ്റ്റം ഇന്റഗ്രേഷന്‍; 21 മുതല്‍ തപാല്‍ ഇടപാടുകളില്ല

  ബദിയടുക്ക വൈദ്യുതി ഓഫീസ് ജീവനക്കാരുടെ അനാസ്ഥ; എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ വിശദീകരണം തേടി

  മുഹമ്മദ് അന്‍വാസിന്റെ മരണത്തിന് കാരണം ആസ്പത്രി അധികൃതരുടെ അനാസ്ഥയാണെന്ന് ആരോപണം

  സിഡ്‌കോ എസ്റ്റേറ്റ് ശുചീകരണം: പങ്കുചേര്‍ന്ന് വിദ്യാനഗര്‍ ലയണ്‍സ് ക്ലബ്ബും സി.കെ. ഗ്രൂപ്പും

  വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു

  വിട പറഞ്ഞത് കെ.മാധവേട്ടന്റെ സന്തത സഹചാരി

  ദേശീയപാത വികസനം: ജില്ലയില്‍ 43 ആരാധനാലയങ്ങളെ ബാധിച്ചിട്ടുണ്ടെന്ന് മന്ത്രി

  ഹാത്തിബിന്റെ മയ്യത്ത് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി

  യുവാവ് വിഷം അകത്തുചെന്ന് മരിച്ചു

  ഫഹദ് വധം: അന്യമത വിദ്വേഷവും മൃഗീയ സ്വഭാവവും കൊലക്ക് കാരണമെന്ന് പ്രോസിക്യൂഷന്‍

  കാസര്‍കോട് സിവില്‍ എക്‌സൈസ് ഓഫീസര്‍ മുഹമ്മദ് ഷെരീഫ് വാഹനാപകടത്തില്‍ മരിച്ചു