updated on:2018-06-11 08:32 PM
അമീറിന്റെ മരണം പച്ചക്കാടിനെ കണ്ണീരിലാഴ്ത്തി

www.utharadesam.com 2018-06-11 08:32 PM,
അണങ്കൂര്‍: ഇന്നലെ അന്തരിച്ച സജീവ മുസ്ലിംലീഗ് പ്രവര്‍ത്തകനും പച്ചക്കാട് മമ്പഉല്‍ ഉലൂം മദ്രസ സെക്രട്ടറിയും പൊതുമരാമത്ത് കരാറുകാരനുമായ പച്ചക്കാട്ടെ അമീറി(44)ന് കണ്ണീരില്‍ കുതിര്‍ന്ന വിട. ഇന്നലെ വൈകിട്ടാണ് അമീര്‍ പച്ചക്കാട്ട് കുഴഞ്ഞുവീണുമരിച്ചത്. മുസ്ലിംലീഗിന്റെ കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി കൗണ്‍സില്‍ അംഗമായിരുന്നു. നേരത്തെ മുസ്ലിംലീഗ് വാര്‍ഡ് കമ്മിറ്റി സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പച്ചക്കാട് നുസ്രത്തുല്‍ ഇസ്ലാം സംഘത്തിന്റെ പ്രസിഡണ്ടായിരുന്നു. നാടിന്റെ വികസനത്തിന് വേണ്ടി ഓടി നടന്ന അമീറിന്റെ വേര്‍പാട് പച്ചക്കാടിനെ കണ്ണീരിലാഴ്ത്തി. ശനിയാഴ്ച രാത്രിയുണ്ടായ കനത്ത കാറ്റിലും മഴയിലും പച്ചക്കാട് മദ്രസക്ക് പിന്നിലെ കൂറ്റന്‍മരം പൊളിഞ്ഞ് വീണ് വൈദ്യുതി തകരാറിലായതിനാല്‍ അത് നന്നാക്കാനുള്ള ഓട്ടത്തിലായിരുന്നു അമീര്‍. പച്ചക്കാട് മദ്രസയില്‍ നടന്നുവരുന്ന മതപഠനക്ലാസിലേക്ക് ഇന്നലെ രാവിലെ കൊല്ലമ്പാടി ഖത്തീബിനെ കൊണ്ടുവന്നിറക്കിയശേഷം വൈദ്യുതി ലൈന്‍ നന്നാക്കാനായി ജീവനക്കാരെ ഓഫീസില്‍ നിന്ന് കൂട്ടിക്കൊണ്ടുവന്ന് അവര്‍ക്കൊപ്പം തന്നെയായിരുന്നു അദ്ദേഹം. ഇതിനിടയിലാണ് നാല് മണിയോടെ കുഴഞ്ഞുവീണത്. ഭാര്യ ഹസീന കാസര്‍കോട് നഗരസഭാ കൗണ്‍സിലറായതിനാല്‍ പച്ചക്കാട് വാര്‍ഡിന്റെ സര്‍വ്വരംഗങ്ങളിലും അമീര്‍ സജീവമായിരുന്നു. വാര്‍ഡിന്റെ വികസനത്തിനും പെന്‍ഷനുകള്‍ തരപ്പെടുത്തിക്കൊടുക്കുന്നതിലും ആത്മാര്‍ത്ഥമായ പ്രവര്‍ത്തനമാണ് അമീര്‍ നടത്തിവന്നിരുന്നത്. മരണ വിവരമറിഞ്ഞ് മുസ്ലിംലീഗ് ജില്ലാ ഭാരവാഹികളടക്കം നൂറുകണക്കിന് ആളുകള്‍ പച്ചക്കാട്ടെ വീട്ടിലെത്തി. കണ്ണൂര്‍ മാട്ടൂല്‍ പ്രദേശത്തായിരുന്നു അമീര്‍ പ്രധാനമായും പൊതുമരാമത്ത് കരാറുകള്‍ ഏറ്റെടുത്ത് നടത്തിയിരുന്നത്. അവിടേയും വലിയൊരു സുഹൃദംബന്ധമാണ് സ്ഥാപിച്ചെടുത്തത്. മരണ വിവരമറിഞ്ഞ് മാട്ടൂല്‍ പ്രദേശത്ത് നിന്നടക്കം കണ്ണൂര്‍ ജില്ലയിലെ നിരവധി പേര്‍ വീട്ടിലെത്തി അനുശോചിച്ചു.
മയ്യത്ത് ഇന്ന് രാവിലെ ഏഴ് മണിയോടെ കൊല്ലമ്പാടി ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.
അഹമ്മദ്-ബീഫാത്തിമ ദമ്പതികളുടെ മകനാണ്. മക്കള്‍: അസ്ഹര്‍, അഫ്തര്‍, അസാന്‍. സഹോദരന്‍: സിക്കന്തര്‍.



Recent News
  ഫഹദ് വധക്കേസില്‍ പ്രതിക്ക് ജീവപര്യന്തം ശിക്ഷ കുറഞ്ഞുപോയെന്ന് ഫഹദിന്റെ പിതാവ്

  ലോറി കുഴിയിലേക്ക് മറിഞ്ഞു

  പരീക്ഷ എഴുതാന്‍ പോയ എം.എസ്.ഡബ്ല്യു വിദ്യാര്‍ത്ഥിനി ഡല്‍ഹിയില്‍ മരിച്ചു

  പീപ്പിള്‍സ് കോളേജിന് രണ്ട് റാങ്ക്

  കോര്‍ സിസ്റ്റം ഇന്റഗ്രേഷന്‍; 21 മുതല്‍ തപാല്‍ ഇടപാടുകളില്ല

  ബദിയടുക്ക വൈദ്യുതി ഓഫീസ് ജീവനക്കാരുടെ അനാസ്ഥ; എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ വിശദീകരണം തേടി

  മുഹമ്മദ് അന്‍വാസിന്റെ മരണത്തിന് കാരണം ആസ്പത്രി അധികൃതരുടെ അനാസ്ഥയാണെന്ന് ആരോപണം

  സിഡ്‌കോ എസ്റ്റേറ്റ് ശുചീകരണം: പങ്കുചേര്‍ന്ന് വിദ്യാനഗര്‍ ലയണ്‍സ് ക്ലബ്ബും സി.കെ. ഗ്രൂപ്പും

  വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു

  വിട പറഞ്ഞത് കെ.മാധവേട്ടന്റെ സന്തത സഹചാരി

  ദേശീയപാത വികസനം: ജില്ലയില്‍ 43 ആരാധനാലയങ്ങളെ ബാധിച്ചിട്ടുണ്ടെന്ന് മന്ത്രി

  ഹാത്തിബിന്റെ മയ്യത്ത് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി

  യുവാവ് വിഷം അകത്തുചെന്ന് മരിച്ചു

  ഫഹദ് വധം: അന്യമത വിദ്വേഷവും മൃഗീയ സ്വഭാവവും കൊലക്ക് കാരണമെന്ന് പ്രോസിക്യൂഷന്‍

  കാസര്‍കോട് സിവില്‍ എക്‌സൈസ് ഓഫീസര്‍ മുഹമ്മദ് ഷെരീഫ് വാഹനാപകടത്തില്‍ മരിച്ചു