updated on:2018-06-11 08:24 PM
കഞ്ചാവ് വില്‍പ്പനക്കെത്തിയ യുവാവും ഉപയോഗിക്കുകയായിരുന്ന രണ്ടുപേരും അറസ്റ്റില്‍

www.utharadesam.com 2018-06-11 08:24 PM,
കാസര്‍കോട്: കാസര്‍കോട് നഗരത്തിലും സമീപ പ്രദേശങ്ങളിലും കഞ്ചാവ് വില്‍പ്പനയും ഉപയോഗവും വീണ്ടും വ്യാപകമായതായുള്ള വിവരത്തെ തുടര്‍ന്ന് സി.ഐ സി.എ അബ്ദുല്‍റഹീമിന്റെ നേതൃത്വത്തില്‍ പരിശോധന വ്യാപിപ്പിച്ചു. ഇന്നലെ വൈകിട്ട് 300 ഗ്രാം കഞ്ചാവുമായി യുവാവിനെ അറസ്റ്റ് ചെയ്തു. കഞ്ചാവ് വലിക്കുകയായിരുന്ന രണ്ടു യുവാക്കളേയും അറസ്റ്റ് ചെയ്തു. ചെട്ടുംകുഴി ഹിദായത്ത്‌നഗറിലെ എം.കെ മുനീറാ(36) ണ് കഞ്ചാവുമായി അറസ്റ്റിലായത്. കാസര്‍കോട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപം വെച്ചാണ് അറസ്റ്റ്. വിദ്യാനഗര്‍ വാട്ടര്‍ അതോറിറ്റി ഓഫീസിന് സമീപം കഞ്ചാവ് വലിക്കുകയായിരുന്ന ചെട്ടുംകുഴിയിലെ അബ്ദുല്‍ അസീസ് (38), കോട്ടക്കണ്ണിയിലെ ഹസൈനാര്‍ (37) എന്നിവരെ അറസ്റ്റ് ചെയ്തു. പെരുന്നാള്‍ തിരക്കിനിടെ പൊലീസിന്റെ ശ്രദ്ധ എത്താത്തവിധം നഗരത്തില്‍ കഞ്ചാവ് വില്‍പന നടക്കുന്നുണ്ടെന്നാണ് വിവരം. സ്‌കൂളുകളും കോളേജുകളും തുറന്നതോടെ വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച് നിരവധി കഞ്ചാവ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായും വിവരമുണ്ട്. ഈ സാഹചര്യത്തില്‍ വരും ദിവസങ്ങളിലും പരിശോധന ഊര്‍ജിതമാക്കുമെന്ന് പൊലീസ് പറഞ്ഞു.



Recent News
  കാസര്‍കോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ ജനറല്‍ ബോഡിക്ക് സ്റ്റേ

  പ്രളയത്തില്‍ കുടുങ്ങിയവരില്‍ കാസര്‍കോട്ടുകാരും; സുരക്ഷിതരെന്നറിയിച്ച് ഫോണ്‍ വിളിയെത്തി

  കാഞ്ഞങ്ങാട്ട് ബൈക്കും കാറും കൂട്ടിയിടിച്ച് അധ്യാപകന്‍ മരിച്ചു

  ബിരുദ വിദ്യാര്‍ത്ഥിനിയെ കാണാതായതായി പരാതി

  ഓട്ടോയില്‍ വാനിടിച്ച് മരിച്ച യുവാവിന്റെ കുടുംബത്തിന് 15.2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

  മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി ബംഗളൂരുവില്‍ അന്തരിച്ചു

  വിദ്യാര്‍ത്ഥിനിയെ വീട്ടുവേലക്ക് നിര്‍ത്തി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് ദമ്പതികള്‍ക്കെതിരെ കേസ്

  രണ്ട് ടോറസ് ലോറികളില്‍ കടത്തുകയായിരുന്ന മണല്‍ പിടിച്ചു

  വൃദ്ധ സദനത്തില്‍ പ്രവേശിപ്പിച്ച തമിഴ്‌നാട് സ്വദേശി മരിച്ചു

  വാട്‌സ് ആപ്പില്‍ വ്യാജ പ്രചരണം നടത്തിയതിന് യുവാവ് അറസ്റ്റില്‍

  കുടകില്‍ മണ്ണിടിച്ചില്‍; കാസര്‍കോട്ടേക്കുള്ള

  വ്യവസായ എസ്റ്റേറ്റില്‍ മരം വീണ് വൈദ്യുതി തൂണുകള്‍ തകര്‍ന്നു; ട്രാന്‍സ്‌ഫോര്‍മര്‍ തകരാറിലായി

  പയസ്വിനി പുഴ കരകവിഞ്ഞൊഴുകി; ജാല്‍സൂര്‍-പരപ്പ പാതയില്‍ വെള്ളം കയറി

  യുവതിയുടെ മരണം ആത്മഹത്യയെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

  ജോലിക്കിടെ ഷോക്കേറ്റ് മരിച്ച ലൈന്‍മാന്റെ മൃതദേഹം വൈദ്യുതി സെക്ഷന്‍ ഓഫീസില്‍ പൊതുദര്‍ശനത്തിന് വെച്ചു