updated on:2018-06-11 06:57 PM
പൊലീസ് സബ് ഡിവിഷനുകള്‍ വിഭജിച്ച് എണ്ണം വര്‍ധിപ്പിക്കുന്നു

www.utharadesam.com 2018-06-11 06:57 PM,
കാഞ്ഞങ്ങാട്: സംസ്ഥാനത്തെ പൊലീസ് സബ്ഡിവിഷനുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നു. നിലവിലുള്ള സബ് ഡിവിഷനുകള്‍ വിഭജിപ്പിച്ചാണ് എണ്ണം വര്‍ധിപ്പിക്കുന്നത്. ഇപ്പോള്‍ സംസ്ഥാനത്ത് 58 സബ് ഡിവിഷനുകളാണുള്ളത്. വിഭജിക്കുമ്പോള്‍ എണ്ണം 123 ആയി ഉയരും. പുതിയ 65 സബ് ഡിവിഷനുകളാണ് രൂപീകരിക്കുന്നത്. ജില്ലയില്‍ നിലവില്‍ രണ്ട് സബ് ഡിവിഷനുകളാണുള്ളത്. ഇത് നാലായി ഉയരും. കാഞ്ഞങ്ങാട്, കാസര്‍കോട് ഡിവിഷനുകള്‍ വിഭജിച്ചാണ് എണ്ണം വര്‍ധിപ്പിക്കുന്നത്. സംസ്ഥാനത്ത് വിഭജിക്കുന്ന ഡിവിഷനുകള്‍ നിലവിലുള്ള ഡിവിഷനുകള്‍, പുതിയ ഡിവിഷനുകള്‍ എന്നിങ്ങനെയാണ്. തിരുവനന്തപുരം സിറ്റി: നാല്-മൂന്ന്, തിരുവനന്തപുരം റൂറല്‍: മൂന്ന് -എട്ട് -ആകെ 18, കൊല്ലം സിറ്റി: മൂന്ന്-ഒന്ന്, കൊല്ലം റൂറല്‍: രണ്ട്-നാല്-ആകെ 10, പത്തനം തിട്ട: മൂന്ന്-മൂന്ന് -ആകെ 6, ആലപ്പുഴ: നാല്-അഞ്ച് -ആകെ 9, ഇടുക്കി: മൂന്ന് -നാല് -ആകെ 7, കോട്ടയം: നാല്-നാല് -ആകെ. 8, കൊച്ചി സിറ്റി: മൂന്ന്-രണ്ട് , എറണാകുളം റൂറല്‍: മൂന്ന്- അഞ്ച് -ആകെ 13, തൃശ്ശൂര്‍ സിറ്റി: മൂന്ന്-മൂന്ന്, തൃശൂര്‍ റൂറല്‍: രണ്ട്-രണ്ട് ആകെ 10, പാലക്കാട്: നാല് -നാല് - ആകെ 8, മലപ്പുറം: മൂന്ന്- നാല് -ആകെ 7, കോഴിക്കോട് സിറ്റി: രണ്ട്-രണ്ട്, കോഴിക്കോട് റൂറല്‍: മൂന്ന്-രണ്ട് -ആകെ 9, വയനാട്: രണ്ട്-രണ്ട് -ആകെ നാല്, കണ്ണൂര്‍: നാല്-അഞ്ച് -ആകെ 9, കാസര്‍കോട്: രണ്ട് -രണ്ട് -ആകെ 4 എന്നിങ്ങനെയാണ് സബ് ഡിവിഷനുകള്‍. നിലവിലുള്ള സി.ഐമാര്‍, എസ്.എച്ച്.ഒമാര്‍ ആകുന്നതിനാല്‍ സി.ഐ. ഓഫീസായിരിക്കും ഡി.വൈ.എസ്.പി. ഓഫീസായി ഉപയോഗിക്കുന്നത്.



Recent News
  ഇടിമിന്നല്‍: ഭിത്തിയില്‍ വിള്ളല്‍ വീണു, ഉപകരണങ്ങള്‍ കത്തിനശിച്ചു

  ഓട്ടോയിലിടിക്കാതിരിക്കാന്‍ വെട്ടിച്ച മീന്‍ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്

  ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

  മുജംകാവ് പാര്‍ത്ഥസാരഥി ക്ഷേത്ര തീര്‍ത്ഥ സ്‌നാനത്തിന് ഭക്തജനത്തിരക്ക്

  പയ്യന്നൂരില്‍ ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് നാല് മരണം

  അധികൃതരുടെ അനാസ്ഥ; ലക്ഷങ്ങള്‍ വിലമതിക്കുന്ന ട്രാക്ടര്‍ തുരുമ്പെടുത്ത് നശിക്കുന്നു

  കുമ്പളയില്‍ ക്ഷേത്രത്തിന്റെ വാതില്‍ തകര്‍ത്ത് വിളക്കുകളും ചെമ്പ് പാത്രങ്ങളും കവര്‍ന്നു

  കാറും ബൈക്കും കൂട്ടിയിടിച്ച് വ്യാപാരി മരിച്ചു

  കടലില്‍ മുങ്ങിമരിച്ച വിദ്യാര്‍ത്ഥിയുടെ മയ്യത്ത് ഖബറടക്കി

  'കാസ്രോട്ടെ രുചിപ്പെരുമ' സമാപിച്ചു

  അണ്ടര്‍-14 ജില്ലാ ക്രിക്കറ്റ് ടീമിനെ തുഷാര്‍ ബി.കെ നയിക്കും

  പെയിന്റിങ് ജോലിക്കിടെ വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു

  കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിയെ കാണാതായി

  എ.കെ അബ്ദുല്‍ റഹ്മാന്‍ മുസ്ല്യാര്‍ അന്തരിച്ചു

  ഓണ്‍ലൈന്‍ വ്യാപാര ഏജന്റെന്ന് ധരിപ്പിച്ച് തട്ടിപ്പ് നടത്തിയവരെ പിടിച്ചത് കോട്ടയത്ത് വെച്ച്