updated on:2018-06-11 06:47 PM
ഐ.ഐ.ടി. പ്രവേശന പരീക്ഷയിലും മുഹമ്മദിന് തിളക്കം

www.utharadesam.com 2018-06-11 06:47 PM,
കാസര്‍കോട്: കര്‍ണാടക സി.ഇ.ടി എന്‍ട്രന്‍സ് പരീക്ഷയില്‍ നേടിയ റാങ്കിന് പിന്നാലെ രാജ്യത്തെ ഉന്നത സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഐ.ഐ.ടി.കളിലെ ബിരുദ പഠനത്തിനുള്ള പ്രവേശന പരീക്ഷയില്‍ (ജെ.ഇ.ഇ അഡ്വാന്‍സ്ഡ്) മികവ് തെളിയിച്ച് തളങ്കര സ്വദേശി മുഹമ്മദ് കാസര്‍കോടിന് വീണ്ടും അഭിമാനത്തിളക്കമായി.
രാജ്യത്തെ ഏതൊരു വിദ്യാര്‍ത്ഥിയും സ്വപ്‌നം കാണുന്ന മുംബൈ ഐ.ഐ.ടിയില്‍ പ്രവേശത്തിന് അര്‍ഹത നേടിയാണ് തളങ്കര പള്ളിക്കാല്‍ സ്വദേശിയും സിറാമിക്‌സ് റോഡിലെ അബ്രയില്‍ താമസക്കാരനുമായ കെ. എം ഹനീഫിന്റെയും ജുവൈരിയയുടേയും മകന്‍ കെ.എം മുഹമ്മദ് വിജയത്തിളക്കം കാട്ടിയത്.
അടുത്തിടെ ഫലം വന്ന കര്‍ണാടക സി.ഇ.ടി എന്‍ട്രസന്‍സ് പരീക്ഷയില്‍ 13-ാം റാങ്ക് നേടിയ തിളക്കത്തിന്റെ തൊട്ടുപിന്നാലെയാണ് ജെ.ഇ.ഇ അഡ്വാന്‍സ്ഡ് പരീക്ഷയില്‍ തിളക്കമായി മുഹമ്മദ് ഐ.ഐ.ടിയിലേക്ക് യോഗ്യത നേടിയത്. 10, പ്ലസ്ടു പരീക്ഷകളിലും മികച്ച മാര്‍ക്ക് നേടിയാണ് മുഹമ്മദ് പഠനത്തില്‍ തന്റെ ജൈത്രയാത്ര തുടര്‍ന്നത്.



Recent News
  ചിത്രം തെളിഞ്ഞു; അങ്കംമുറുകി

  കാറില്‍ ആയുധങ്ങളുമായി 17 കാരന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍

  ലോക്‌സഭാ തിരഞ്ഞെടുപ്പ് മോദിക്കും പിണറായിക്കുമെതിരെയുള്ള യുദ്ധം-മുല്ലപ്പള്ളി

  കുമ്പളയില്‍ ക്ഷേത്രത്തിന്റെ വാതില്‍ കുത്തിത്തുറന്ന് വെള്ളിയാഭരണങ്ങള്‍ കവര്‍ന്നു

  പള്ളി ഇമാമിനെ അക്രമിച്ച സംഭവത്തില്‍ രണ്ടു പേര്‍ക്കതിരെ കേസ്; പ്രതികളെക്കുറിച്ച് സൂചന

  കല്യോട്ടെ ഇരട്ടക്കൊല: പ്രതിയെ കസ്റ്റഡിയില്‍ വിട്ട് കോടതി ഉത്തരവുണ്ടായിട്ടും ഏറ്റെടുക്കാന്‍ ഉദ്യോഗസ്ഥനെത്തിയില്ല

  പണവും മൊബൈല്‍ ഫോണും കവര്‍ന്ന കേസിലെ പ്രതി അറസ്റ്റില്‍

  മത്സ്യ വില്‍പ്പനക്ക് ഉപയോഗിക്കുന്ന മോട്ടോര്‍ സൈക്കിള്‍ തകര്‍ത്ത നിലയില്‍

  കണക്കുകളെ കീറിമുറിച്ച് ജയപരാജയ ചര്‍ച്ച

  സതീഷ്ചന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് മുഖ്യമന്ത്രി പിണറായി എത്തുന്നു

  മോദി ഭരണം തുടര്‍ന്നാല്‍ ഭരണഘടന തന്നെ ഇല്ലാതാവും-ഹൈദരലി തങ്ങള്‍

  ലോക്‌സഭാ തിരഞ്ഞെടുപ്പ്; കാസര്‍കോട്ട് ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലെന്ന് ജില്ലാ കലക്ടര്‍

  രേഖകളുണ്ടായാലും പിഴയടക്കണം; ഹൈവേ പൊലീസ് പരിശോധനക്കെതിരെ വിമര്‍ശനം

  കര്‍ണാടകയില്‍ നിന്ന് കാണാതായ 17കാരനെ തേടി പൊലീസ് കാസര്‍കോട്ട്

  ബൈക്കില്‍ നിന്ന് വീണ് പരിക്കേറ്റ കര്‍ഷകന്‍ മരിച്ചു