updated on:2018-05-16 06:25 PM
വ്രതശുദ്ധിയുടെ പുണ്യമാസത്തെ വരവേല്‍ക്കാന്‍ വിശ്വാസികള്‍ ഒരുങ്ങി

www.utharadesam.com 2018-05-16 06:25 PM,
കാസര്‍കോട്:വ്രതശുദ്ധിയുടെ പുണ്യമാസത്തെ വരവേല്‍ക്കാന്‍ വിശ്വാസികള്‍ ഒരുങ്ങി. ഇന്നലെ മാസപ്പിറവി ദര്‍ശിക്കാത്തതിനാല്‍ ഇന്ന് ഷഅബാന്‍ 30 പൂര്‍ത്തിയാക്കി റമദാന്‍ വ്രതത്തിന് നാളെ തുടക്കമാവുമെന്ന് കാസര്‍കോട് ഖാസി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ല്യാര്‍ അറിയിച്ചു. ഗള്‍ഫ് രാഷ്ട്രങ്ങളിലും നാളെയാണ് റമദാന്‍ ആരംഭം. ഇനിയുള്ള ഒരുമാസക്കാലത്തെ രാപ്പകലുകള്‍ ആത്മാവിന്റെ വിശുദ്ധീകരണത്തിന് അനുഗ്രഹീത സാക്ഷിയാവും. പുണ്യമാസത്തെ സ്വാഗതം ചെയ്യാനുള്ള അവസാന ഘട്ട ഒരുക്കത്തിലാണ് വിശ്വാസികള്‍. മിക്ക പള്ളികളും റമദാന് മുന്നോടിയായി തന്നെ മോടിപിടിപ്പിച്ചിരുന്നു. മനസ്സിനേയും ശരീരത്തേയും ഒരു പോലെ ശുദ്ധീകരിച്ച് പുണ്യങ്ങളുടെ പാതയിലൂടെ സഞ്ചരിക്കാനാണ് റമദാന്‍ വിശ്വാസിയെ പ്രേരിപ്പിക്കുന്നത്. അന്നപാനീയങ്ങള്‍ ഉപേക്ഷിക്കുന്നതോടൊപ്പം ആത്മ നിയന്ത്രണവും പ്രധാനമാണ്. പള്ളികളിലും വിവിധ നാടുകളിലും നോമ്പ് തുറക്കുള്ള പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പ്രാര്‍ത്ഥനകളും മതപഠന ക്ലാസുകളും ഖുര്‍ആന്‍ ക്ലാസുകളുമായി പള്ളികള്‍ ഏറെ സജീവമാകും.
നോമ്പുതുറക്കുള്ള വൈവിധ്യങ്ങളായ ഈന്തപ്പഴങ്ങളും പഴങ്ങളും വിപണി കീഴടക്കിയിട്ടുണ്ട്. കിലോവിന് 6000 രൂപവരെ വിലയുള്ള ഈന്തപ്പഴങ്ങളും വിപണിയിലുണ്ട്.
നോമ്പുതുറക്ക് മധുരമേകാനെത്തുന്ന ഈന്തപ്പഴത്തിന് ഇത്തവണ പൊതുവെ വില കുറവെന്നാണ് വ്യാപാരികള്‍ പറയുന്നത്.
റമദാനില്‍ ദാനധര്‍മ്മങ്ങള്‍ക്ക് മറ്റു കാലങ്ങളെക്കാന്‍ പുണ്യമുള്ളതിനാല്‍ വിവിധ സംഘടനകളുടേയും വ്യക്തികളുടേയും നേതൃത്വത്തില്‍ എങ്ങും റിലീഫ് പ്രവര്‍ത്തനങ്ങളും സജീവമാകും.



Recent News
  തൃക്കരിപ്പൂരിനെ ഇളക്കിമറിച്ച് സതീഷ് ചന്ദ്രന്റെ പടയോട്ടം

  അബ്ദുല്‍ കരിം മുസ്‌ലിയാരെ വധിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടു പ്രതികള്‍ കീഴടങ്ങി

  കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റയാള്‍ മരിച്ചു

  പരപ്പയില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു

  കടലില്‍ അപകടത്തില്‍ പെട്ട നാലുപേരെ രക്ഷപ്പെടുത്തി

  ഡി.സി.സി. നേതാവുമായി ഉണ്ണിത്താന്‍ ഉടക്കി; അടിയന്തിര യു.ഡി.എഫ്. യോഗം വിളിച്ചു

  എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കലക്ടറേറ്റ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

  യുവാവ് അസുഖത്തെ തുടര്‍ന്ന് മരിച്ചു

  അഹ്മദിന്റെ മരണം; വീട്ടുടമസ്ഥന്‍ ഭീഷണിപ്പെടുത്തിയിരുന്നതായി പരാതി

  പ്രചാരണത്തില്‍ ഏറെ മുന്നേറി എല്‍.ഡി.എഫ്; ഒപ്പമെത്താന്‍ കിണഞ്ഞുശ്രമിച്ച് യു.ഡി.എഫ്, ഇനിയും സ്ഥാനാര്‍ത്ഥിയാവാതെ ബി.ജെ.പി.

  കൊലപാതകരാഷ്ട്രീയം തുടര്‍ന്നുകൊണ്ടുപോകാന്‍ സി.പി.എമ്മിനെ അനുവദിക്കില്ല -ഉണ്ണിത്താന്‍

  12.5 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി കാസര്‍കോട് സ്വദേശി തിരുവനന്തപുരത്ത് പിടിയില്‍

  ബസിന്റെ ഗ്ലാസ് എറിഞ്ഞുതകര്‍ത്തു

  ചികിത്സയിലായിരുന്ന യുവതി മരിച്ചു

  തൂങ്ങിമരിച്ച നിലയില്‍