updated on:2018-05-16 06:21 PM
ഡ്രൈവറെ തള്ളിയിട്ട് മണല്‍ ലോറി കടത്തിക്കൊണ്ടുപോയ കേസില്‍ യുവാവ് അറസ്റ്റില്‍

www.utharadesam.com 2018-05-16 06:21 PM,
ബദിയടുക്ക: ഡ്രൈവറെ തള്ളിയിട്ട ശേഷം മണല്‍ ലോറി കടത്തിക്കൊണ്ടുപോയ സംഘത്തിലെ യുവാവിനെ ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നുപേരെ അന്വേഷിച്ചുവരുന്നു. ഉക്കിനടുക്ക കൊളമ്പയിലെ അബ്ദുല്‍ ഇര്‍ഫാന്‍ എന്ന ഇര്‍ഫു (28)വാണ് അറസ്റ്റിലായത്.
ഒമ്പതിന് രാത്രി എട്ട് മണിയോടെ പെര്‍ളക്ക് സമീപം ഇടിയടുക്കയില്‍വെച്ചാണ് തടഞ്ഞ് നിര്‍ത്തി ഡ്രൈവറെ തള്ളിയിട്ട ശേഷം നാലംഗ സംഘം ലോറിയുമായി കടന്നുകളഞ്ഞത്. അമേക്കളയിലെ പ്രശാന്ത് കുമാറായിരുന്നു ലോറി ഓടിച്ചിരുന്നത്. കര്‍ണാടകയില്‍ നിന്ന് മണല്‍ കൊണ്ടുവരുന്നതിനിടെയാണ് ടിപ്പര്‍ ലോറി കടത്തിക്കൊണ്ടുപോയത്. വിവരമറിഞ്ഞ് പൊലീസ് പിന്തുടര്‍ന്നപ്പോള്‍ മണിയംപാറക്ക് സമീപം ബെദിരംപള്ളയിലെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ മണലിറക്കി നാലുപേര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഇന്നലെ വൈകിട്ട് ഉക്കിനടുക്കയില്‍ വെച്ചാണ് ഇര്‍ഫാനെ അറസ്റ്റ് ചെയ്തത്. കണ്ണാടിക്കാനയിലെ നൗഷാദ്, അമേക്കളയിലെ ജൗഹര്‍, ഖലീല്‍ എന്നിവരെയാണ് പൊലീസ് അന്വേഷിച്ചുവരുന്നത്.Recent News
  എയിംസ്: സര്‍വ്വ കക്ഷി സംഘം മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി

  ഡി.ഡി.ഇ ഓഫീസിലേക്ക് കെ.എസ്.ടി.എയുടെ കൂറ്റന്‍ മാര്‍ച്ച്

  എയിംസ് കാസര്‍കോട്ട് സ്ഥാപിച്ചാല്‍ പാവപ്പെട്ട രോഗികള്‍ക്ക് ആശ്വാസമാകും-എസ്.പി.ഉദയകുമാര്‍

  കൊളക്കബയല്‍ മാസ്റ്റര്‍ അന്തരിച്ചു

  മാലിക് ദീനാര്‍ പള്ളി ഭരണസമിതി: കൗണ്‍സില്‍ അംഗങ്ങളുടെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി

  പടന്നക്കാട്ട് റെയില്‍വേ ട്രാക്കില്‍ വിള്ളല്‍; തീവണ്ടികള്‍ വൈകിയോടി

  ഇറങ്ങുന്നതിനിടെ ബസ് മുന്നോട്ടെടുത്തു; വാതിലിനിടയില്‍ കുടുങ്ങി യുവതിയുടെ വിരലറ്റു

  അമ്മക്ക് പിന്നാലെ മകള്‍ മരിച്ചു

  ഇന്ത്യന്‍ ജൂനിയര്‍ വനിതാ ഫുട്‌ബോള്‍ ക്യാമ്പില്‍ ഇടം നേടിയ മൂന്നു മലയാളികളും കാസര്‍കോട്ടുകാര്‍

  കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ 41.5 ലക്ഷം രൂപ ചെലവില്‍ ലിഫ്റ്റ് സ്ഥാപിക്കുന്നു

  ആരോഗ്യത്തോടെ ജീവിക്കുകയെന്നത് പൗരന്റെ മൗലികാവകാശം-എന്‍.എസ്.മാധവന്‍

  പെര്‍മുദെയില്‍ രണ്ട് പേരെ തലക്കടിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍

  ഒന്നര വയസുള്ള കുട്ടി ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ചു

  വഖഫ് ശാക്തീകരണത്തിന് മഹല്ലുകള്‍ സജീവമാകണം-റഷീദലി തങ്ങള്‍

  കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍; ജില്ലയില്‍ ഒരുവര്‍ഷത്തിനിടെ രജിസ്റ്റര്‍ ചെയ്തത് നൂറ് കേസുകള്‍