updated on:2018-05-15 08:19 PM
ജനറല്‍ ആസ്പത്രിയിലെ ലിഫ്റ്റ് നന്നാക്കിയില്ല; വീട്ടമ്മയുടെ മൃതദേഹം താഴെ എത്തിച്ചത് കോണിപ്പടി വഴി

www.utharadesam.com 2018-05-15 08:19 PM,
കാസര്‍കോട്: പ്രവര്‍ത്തന രഹിതമായി പത്ത് ദിവസമായിട്ടും ജനറല്‍ ആസ്പത്രിയിലെ പ്രധാന ലിഫ്റ്റ് നന്നാക്കാത്തതില്‍ പ്രതിഷേധമുയരുന്നു. ചികിത്സക്കിടെ ഇന്ന് രാവിലെ മരിച്ച വീട്ടമ്മയുടെ മൃതദേഹം സ്ത്രീകളുടെ വാര്‍ഡില്‍ നിന്ന് താഴെ എത്തിച്ചത് കോണിപ്പടി വഴിയാണ്.
അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അരമങ്ങാനത്തെ സരസ്വതി (73)യാണ് ഇന്ന് രാവിലെ മരിച്ചത്. ലിഫ്റ്റ് പ്രവര്‍ത്തന രഹിതമായതിനാല്‍ ബന്ധുക്കള്‍ കോണിപ്പടി വഴിയാണ് മൃതദേഹം ചുമന്നുകൊണ്ട് താഴെ എത്തിച്ചത്. നേരത്തേയും മൃതദേഹങ്ങള്‍ ചുമന്നുകൊണ്ട് താഴെ എത്തിച്ച അവസ്ഥയുണ്ടായിരുന്നു. ഹൈദരാബാദില്‍ നിന്ന് ടെക്‌നീഷ്യന്‍മാര്‍ എത്തിയ ശേഷമേ ലിഫ്റ്റ് തകരാര്‍ പരിഹരിക്കാനാവുകയുള്ളുവെന്നാണ് ആസ്പത്രി അധികൃതര്‍ പറയുന്നത്. എന്നാല്‍ ഇതുവരേയും നടപടിയുണ്ടായിട്ടില്ല.
അരമങ്ങാനത്തെ തരകപ്പാണിയുടെ ഭാര്യയാണ് സരസ്വതി. മക്കള്‍: വെങ്കട്ടരമണ, കമലാക്ഷ, രവീന്ദ്രന്‍, മധുധരന്‍, ജയന്‍, സുശീല, മോഹിനി, ഷാലിനി, ചന്ദ്രകല. മരുമക്കള്‍: സുനിത, വത്സല, ജയശ്രീ, തങ്കമണി, ഗോപാലകൃഷ്ണ, രാജു, പ്രസന്ന.Recent News
  മുംബൈയിലെ വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ വിദ്യാര്‍ത്ഥി റിമാണ്ടില്‍; മൂന്നുപേരെ തിരയുന്നു

  വൊര്‍ക്കാടിയിലെ വിദ്യാര്‍ത്ഥിയുടെ മരണം വീണ് പരിക്കേറ്റത് മൂലമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

  പൊതുസ്ഥലത്ത് അടികൂടിയ സംഘം പൊലീസിന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തി; നാലുപേര്‍ അറസ്റ്റില്‍

  റോഡിലെ ഇറക്കത്തില്‍ സ്‌കൂട്ടര്‍ മറിഞ്ഞ് പോസ്റ്റുമാന്‍ മരിച്ചു

  ഒമ്പത് വയസുകാരിക്ക് അശ്ലീല ചിത്രം കാട്ടിയ യുവാവിന് 3 വര്‍ഷം കഠിന തടവ്

  സഹോദരങ്ങളടക്കം മൂന്നു പേര്‍ക്ക് ഡെങ്കിപ്പനി

  കല്ല്യാണ ദിവസം ഇഫ്താര്‍ ഒരുക്കി യൂത്ത് കോണ്‍. നേതാവ്

  ഹൈമാസ്റ്റ് ലൈറ്റ് സ്വിച്ച് ഓണ്‍ കര്‍മ്മം നടത്തി

  ഇന്‍ഷുറന്‍സ് മാനേജര്‍ അറിയാതെ അക്കൗണ്ടില്‍ നിന്ന് മൂന്നുതവണയായി പണം പിന്‍വലിച്ചു

  തെരുവ് കച്ചവടക്കാരെ പുനരധിവസിപ്പിക്കാന്‍ 43 ലക്ഷം രൂപയുടെ പദ്ധതിയുമായി നഗരസഭ

  ഭര്‍ത്താവ് ഉപേക്ഷിച്ചു; എന്‍ഡോസള്‍ഫാന്‍ ഇരയായ ആദിവാസി യുവതിയെ സര്‍ക്കാറും അവഗണിക്കുന്നു

  പ്രകൃതിവിരുദ്ധപീഡനം: നാലുകേസുകളില്‍ പ്രതിയായ അമ്പതുകാരന്‍ അറസ്റ്റില്‍

  വോര്‍ക്കാടിയില്‍ മരമില്ലിന് സമീപം പരിക്കുകളോടെ അബോധാവസ്ഥയില്‍ കണ്ട ഒമ്പത് വയസുകാരന്‍ മരിച്ചു

  മുംബൈയിലെ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു; രണ്ടുപേര്‍ അറസ്റ്റില്‍

  ബാലചന്ദ്രന്‍ നീലേശ്വരത്തിന് അന്ത്യാഞ്ജലി