updated on:2018-05-14 05:53 PM
നിക്ഷേപകരുടെ തുക ഒന്നര മാസത്തിനുള്ളില്‍ തിരിച്ചുനല്‍കുമെന്ന് കല്ലറക്കല്‍സ് മഹാറാണി ജ്വല്ലറി ഉടമ

www.utharadesam.com 2018-05-14 05:53 PM,
കാസര്‍കോട്: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് അടച്ചു പൂട്ടിയ കാസര്‍കോട്ടെ കല്ലറയ്ക്കല്‍ മഹാറാണി ജ്വല്ലറിയിലെ ഇടപാടുകാര്‍ക്ക് നല്‍കേണ്ട മുഴുവന്‍ തുകയും ഒന്നര മാസത്തിനുള്ളില്‍ തിരിച്ചു നല്‍കുമെന്ന് ജ്വല്ലറി ഉടമ ആന്റോ അറിയിച്ചു. ഏതാനും മാസങ്ങളായി സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ജ്വല്ലറി അടച്ചിരിക്കുകയാണ്. ഇതേ തുടര്‍ന്ന് ജ്വല്ലറിയില്‍ അര ലക്ഷം രൂപ മുതല്‍ മുകളിലോട്ട് നിക്ഷേപിച്ചവര്‍ക്ക് തുക തിരിച്ച് നല്‍കാന്‍ കഴിഞ്ഞില്ല. ചിലര്‍ക്ക് തുക സമയബന്ധിതമായി നല്‍കിയിരുന്നതായി പറയുന്നു. നിക്ഷേപിച്ച തുക ലഭിക്കാത്തതിനെ തുടര്‍ന്ന് സ്ത്രീകളടക്കമുള്ളവര്‍ ജ്വല്ലറിക്ക് മുന്നില്‍ ദിവസങ്ങളോളം ബഹളം വെച്ചിരുന്നു.രണ്ട് മൂന്ന് തവണ കാസര്‍കോട് എസ്.ഐ.പി.അജിത്കുമാറിന്റെ നേതൃത്വത്തില്‍ ജ്വല്ലറി ഉടമയും ഇടപാടുകാരും ചര്‍ച്ച നടത്തിയിരുന്നു. സാമ്പത്തിക പ്രതിസന്ധി നേരിട്ടതിനാലാണ് പ്രയാസങ്ങള്‍ ഉണ്ടായതെന്ന് ആന്റോ ഉത്തരദേശത്തോട് പറഞ്ഞു.



Recent News
  ചാമുണ്ഡിക്കുന്നില്‍ വീണ്ടും പുലിയെ കണ്ടു

  സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍

  വൃദ്ധന്‍ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

  കുഞ്ചത്തൂരില്‍ സംഘര്‍ഷം; പൊലീസ് ഗ്രാനേഡ് പ്രയോഗിച്ചു, നാലുപേര്‍ക്ക് പരിക്ക്

  വനമേഖലയില്‍ സൂക്ഷിച്ച 400 ലിറ്റര്‍ വാഷ് പിടിച്ചു

  മംഗളൂരു വിമാനത്താവളം വഴി സ്വര്‍ണക്കടത്ത്; 3 ദിവസത്തിനിടെ പിടിയിലായത് 4 കാസര്‍കോട് സ്വദേശികള്‍

  ക്ഷേത്രത്തില്‍ ആഘോഷത്തിനെത്തിയ സ്ത്രീയുടെ മൂന്നരപവന്‍ മാല നഷ്ടപ്പെട്ടു

  മഞ്ചേശ്വരത്ത് അയ്യപ്പ ഭക്തന്‍ തീവണ്ടി തട്ടി മരിച്ചു

  ഹര്‍ത്താല്‍: ജനം വലഞ്ഞു

  കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂള്‍ പ്യൂണിന് പരിക്ക്

  അബ്ദുല്‍റഹ്മാന്‍ അല്‍ജുനൈദ് ബാഖവി അന്തരിച്ചു

  ക്രിക്കറ്റ് മത്സരത്തിനിടെ പന്ത് മുഖത്ത് കൊണ്ട് പരിക്ക്

  ചിറ്റാരിക്കാല്‍ സ്വദേശി വെടിയേറ്റ് മരിച്ച സംഭവത്തില്‍ ബാഗമണ്ഡലം പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

  പ്രമുഖ സഹകാരി സി. മാധവന്‍ അന്തരിച്ചു

  വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മധ്യവയസ്‌ക്കന്‍ പിടിയില്‍