updated on:2018-05-14 05:51 PM
കര്‍ണാടക തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ജില്ലയിലെ പൊലീസുകാര്‍ക്ക് യാത്രാപ്പടി കിട്ടിയില്ല

www.utharadesam.com 2018-05-14 05:51 PM,
കാഞ്ഞങ്ങാട്: കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ജില്ലയിലെ പൊലീസുകാര്‍ക്ക് മുന്‍കൂട്ടി ലഭിക്കാനുള്ള യാത്രാപ്പടി ഡ്യൂട്ടി കഴിഞ്ഞെത്തിയിട്ടും ലഭിച്ചില്ല. ഇതേത്തുടര്‍ന്ന് സ്വന്തംകൈയ്യില്‍ നിന്നും പണമെടുത്താണ് അഞ്ച് ദിവസം കഴിഞ്ഞത്.
ജില്ലയില്‍ നിന്നും 25 പൊലീസുകാരാണ് ദക്ഷിണ കന്നഡയിലെ പുത്തൂര്‍ നിയോജക മണ്ഡലത്തില്‍ ബൂത്ത് സുരക്ഷാചുമതലയിലുണ്ടായിരുന്നത്. സംസ്ഥാനത്തിന് പുറത്തേക്ക് ഡ്യൂട്ടിക്ക് പോകുമ്പോള്‍ മുന്‍കൂറായി യാത്രാപ്പടി നല്‍കണമെന്ന നിബന്ധനയുണ്ട്. ഇതാണ് പാലിക്കപ്പെടാതെ പോയത്.
ഈമാസം എട്ടിനാണ് പൊലീസുകാര്‍ ഡ്യൂട്ടിക്ക് പോയത്.
അവിടെ എത്തുമ്പോഴേക്കും അക്കൗണ്ടിലേക്ക് പണം എത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് ഇന്നലെ തിരിച്ചെത്തിയിട്ടും പണം അക്കൗണ്ടിലെത്തിയില്ല. എന്നാല്‍ ഇവര്‍ക്കൊപ്പം കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നുപോയ പൊലീസുകാര്‍ക്ക് ഡ്യൂട്ടിക്കെത്തിയ ഉടന്‍ തന്നെ യാത്രാപ്പടി ലഭിച്ചിരുന്നു.
യാത്രാപ്പടി ലഭിക്കാത്തതിന് പുറമേ ഫീഡിങ്ങ് അലവന്‍സും ജില്ലക്കാര്‍ക്ക് ലഭിച്ചില്ലെന്ന ആക്ഷേപവുമുണ്ട്.Recent News
  മുംബൈയിലെ വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ വിദ്യാര്‍ത്ഥി റിമാണ്ടില്‍; മൂന്നുപേരെ തിരയുന്നു

  വൊര്‍ക്കാടിയിലെ വിദ്യാര്‍ത്ഥിയുടെ മരണം വീണ് പരിക്കേറ്റത് മൂലമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

  പൊതുസ്ഥലത്ത് അടികൂടിയ സംഘം പൊലീസിന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തി; നാലുപേര്‍ അറസ്റ്റില്‍

  റോഡിലെ ഇറക്കത്തില്‍ സ്‌കൂട്ടര്‍ മറിഞ്ഞ് പോസ്റ്റുമാന്‍ മരിച്ചു

  ഒമ്പത് വയസുകാരിക്ക് അശ്ലീല ചിത്രം കാട്ടിയ യുവാവിന് 3 വര്‍ഷം കഠിന തടവ്

  സഹോദരങ്ങളടക്കം മൂന്നു പേര്‍ക്ക് ഡെങ്കിപ്പനി

  കല്ല്യാണ ദിവസം ഇഫ്താര്‍ ഒരുക്കി യൂത്ത് കോണ്‍. നേതാവ്

  ഹൈമാസ്റ്റ് ലൈറ്റ് സ്വിച്ച് ഓണ്‍ കര്‍മ്മം നടത്തി

  ഇന്‍ഷുറന്‍സ് മാനേജര്‍ അറിയാതെ അക്കൗണ്ടില്‍ നിന്ന് മൂന്നുതവണയായി പണം പിന്‍വലിച്ചു

  തെരുവ് കച്ചവടക്കാരെ പുനരധിവസിപ്പിക്കാന്‍ 43 ലക്ഷം രൂപയുടെ പദ്ധതിയുമായി നഗരസഭ

  ഭര്‍ത്താവ് ഉപേക്ഷിച്ചു; എന്‍ഡോസള്‍ഫാന്‍ ഇരയായ ആദിവാസി യുവതിയെ സര്‍ക്കാറും അവഗണിക്കുന്നു

  പ്രകൃതിവിരുദ്ധപീഡനം: നാലുകേസുകളില്‍ പ്രതിയായ അമ്പതുകാരന്‍ അറസ്റ്റില്‍

  വോര്‍ക്കാടിയില്‍ മരമില്ലിന് സമീപം പരിക്കുകളോടെ അബോധാവസ്ഥയില്‍ കണ്ട ഒമ്പത് വയസുകാരന്‍ മരിച്ചു

  മുംബൈയിലെ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു; രണ്ടുപേര്‍ അറസ്റ്റില്‍

  ബാലചന്ദ്രന്‍ നീലേശ്വരത്തിന് അന്ത്യാഞ്ജലി