updated on:2018-05-14 05:49 PM
പ്രതിരോധത്തെ അസ്ഥാനത്താക്കി ഡെങ്കിപ്പനി പടരുന്നു; സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആരോഗ്യമന്ത്രി കാഞ്ഞങ്ങാട്ടെത്തി

www.utharadesam.com 2018-05-14 05:49 PM,
കാഞ്ഞങ്ങാട്: ജില്ലയിലെ മലയോരപ്രദേശങ്ങളില്‍ വ്യാപിച്ച ഡെങ്കിപ്പനി കൂടുതല്‍ പ്രദേശങ്ങളില്‍ പടര്‍ന്നുപിടിക്കുന്നു. ആരോഗ്യവകുപ്പ് സ്വീകരിക്കുന്ന പ്രതിരോധനടപടികളെ അസ്ഥാനത്താക്കിക്കൊണ്ടാണ് ഡെങ്കിപ്പനി പടരുന്നത്. ദിവസവും ഡെങ്കിപ്പനി ബാധിച്ച് ആസ്പത്രികളില്‍ ചികിത്സക്കെത്തുന്നവരുടെ എണ്ണം പെരുകുകയാണ്. മാലോം, വെള്ളരിക്കുണ്ട്, കൊന്നക്കാട് തുടങ്ങിയ മലയോരപ്രദേശങ്ങളിലാണ് ഏറെയും ഡെങ്കിപ്പനി ബാധിതരുള്ളത്. ഈമാസം 107 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചതായാണ് കണക്ക്. ഇന്നലെ ആറുപേര്‍കൂടി പനി ബാധിച്ച് ആസ്പത്രിയില്‍ ചികിത്സ തേടി. ഇന്നും ആസ്പത്രികളില്‍ ചികിത്സ തേടിയെത്തിയവരുണ്ടെന്നാണ് വിവരം. വേനല്‍ക്കാലത്ത് ഇത്രയും പേര്‍ക്ക് ഡെങ്കിപ്പനി ബാധിക്കുന്നത് ആദ്യമായാണെന്ന് അധികൃതര്‍ പറയുന്നു. വേനല്‍മഴയും കാലാവസ്ഥാ വ്യതിയാനവും ഡെങ്കിപ്പനി പടരുന്നതിന് കാരണമാണ്. ജില്ലയിലെ അടിയന്തിര സാഹചര്യം കണക്കിലെടുത്ത് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഇന്ന് രാവിലെ കാഞ്ഞങ്ങാട്ടെത്തി. റവന്യൂമന്തി ഇ. ചന്ദ്രശേഖരനാണ് ഡെങ്കിപ്പനിയുടെ ഭീകരാവസ്ഥ ആരോഗ്യമന്ത്രിയെ വിളിച്ച് ബോധ്യപ്പെടുത്തിയത്. രാവിലെ മന്ത്രി കെ.കെ. ശൈലജയുടെ സാന്നിധ്യത്തില്‍ വ്യാപാരഭവനില്‍ യോഗം ചേര്‍ന്നു. ഡെങ്കിപ്പനിയെ പ്രതിരോധിക്കുന്നതിനാവശ്യമായ നടപടികളും മാര്‍ഗങ്ങളും മന്ത്രി നിര്‍ദേശിച്ചു. തദ്ദേശസ്ഥാപനങ്ങള്‍ ഇക്കാര്യത്തില്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്തു.
ഈഡിസ് കൊതുകുകള്‍ പരത്തുന്ന വൈറസ് ബാധയാണ് ഡെങ്കിപ്പനിയെന്നതിനാല്‍ ഇത്തരം കൊതുകുകളെ നിര്‍മ്മാര്‍ജനം ചെയ്യുന്നതിന് പൊതുജനങ്ങളുടെ സഹകരണം അനിവാര്യമാണെന്നാണ് ആരോഗ്യവകുപ്പധികൃതര്‍ വ്യക്തമാക്കുന്നത്. കാഞ്ഞങ്ങാട്ടെ ജില്ലാ ആസ്പത്രിയിലും മലയോരത്തെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും ഡെങ്കിപ്പനി ബാധിച്ച് നിരവധി പേരാണ് ചികിത്സയില്‍ കഴിയുന്നത്.

കാസര്‍കോട്ട് രണ്ട് പേര്‍ക്ക് ഡെങ്കിപ്പനി;
പനിമൂലം നിരവധി പേര്‍ ചികിത്സയില്‍

കാസര്‍കോട്: കാസര്‍കോട്ട് രണ്ട് പേരെ ഡെങ്കിപ്പനി ബാധിച്ച് ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
മൗവ്വല്‍ സ്വദേശി സീന (42), നെല്ലിക്കട്ട സ്വദേശി അനില്‍കുമാര്‍ (38) എന്നിവരെയാണ് കടുത്ത പനി ബാധിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ആസ്പത്രിയില്‍ കൊണ്ടുവന്നത്. ഡോക്ടര്‍ പരിശോധിച്ച ശേഷം ഡെങ്കിപ്പനിയാണെന്ന് സ്ഥിരീകരിച്ചു.
അതേസമയം പനി ബാധിച്ച് കുട്ടികളടക്കം നിരവധി പേരാണ് ആസ്പത്രികളില്‍ ചികിത്സ തേടിയിട്ടുളളത്.



Recent News
  ചാമുണ്ഡിക്കുന്നില്‍ വീണ്ടും പുലിയെ കണ്ടു

  സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍

  വൃദ്ധന്‍ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

  കുഞ്ചത്തൂരില്‍ സംഘര്‍ഷം; പൊലീസ് ഗ്രാനേഡ് പ്രയോഗിച്ചു, നാലുപേര്‍ക്ക് പരിക്ക്

  വനമേഖലയില്‍ സൂക്ഷിച്ച 400 ലിറ്റര്‍ വാഷ് പിടിച്ചു

  മംഗളൂരു വിമാനത്താവളം വഴി സ്വര്‍ണക്കടത്ത്; 3 ദിവസത്തിനിടെ പിടിയിലായത് 4 കാസര്‍കോട് സ്വദേശികള്‍

  ക്ഷേത്രത്തില്‍ ആഘോഷത്തിനെത്തിയ സ്ത്രീയുടെ മൂന്നരപവന്‍ മാല നഷ്ടപ്പെട്ടു

  മഞ്ചേശ്വരത്ത് അയ്യപ്പ ഭക്തന്‍ തീവണ്ടി തട്ടി മരിച്ചു

  ഹര്‍ത്താല്‍: ജനം വലഞ്ഞു

  കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂള്‍ പ്യൂണിന് പരിക്ക്

  അബ്ദുല്‍റഹ്മാന്‍ അല്‍ജുനൈദ് ബാഖവി അന്തരിച്ചു

  ക്രിക്കറ്റ് മത്സരത്തിനിടെ പന്ത് മുഖത്ത് കൊണ്ട് പരിക്ക്

  ചിറ്റാരിക്കാല്‍ സ്വദേശി വെടിയേറ്റ് മരിച്ച സംഭവത്തില്‍ ബാഗമണ്ഡലം പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

  പ്രമുഖ സഹകാരി സി. മാധവന്‍ അന്തരിച്ചു

  വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മധ്യവയസ്‌ക്കന്‍ പിടിയില്‍