updated on:2018-05-13 07:24 PM
ദേശീയപാത വികസനം: ക്ഷേത്രം ഒഴിപ്പിക്കാതെ നിര്‍വ്വാഹമില്ലെന്ന് റീജ്യണല്‍ ഓഫീസര്‍

www.utharadesam.com 2018-05-13 07:24 PM,
നീലേശ്വരം: ദേശീയപാത വികസനത്തിന് ക്ഷേത്രം ഒഴിപ്പിക്കാതെ നിര്‍വ്വാഹമില്ലെന്ന് ദേശീയപാത അതോറിറ്റി കേരള റീജ്യണല്‍ ഓഫീസര്‍ ലഫ്. കേണല്‍ ആശിഷ് ത്രിവേദി അറിയിച്ചു.
ദേശീയപാത വികസനത്തിന്റെ ഭാഗമായി സ്ഥലം ഏറ്റെടുക്കുന്നതില്‍ നിന്നും പള്ളിക്കര പാലരെക്കീഴില്‍ വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തെ ഒഴിവാക്കാനാവില്ലെന്ന് അദ്ദേഹം ക്ഷേത്ര പരിസരം സന്ദര്‍ശിച്ച ശേഷം വ്യക്തമാക്കുകയായിരുന്നു. നിലവിലുള്ള അലൈന്‍മെന്റില്‍ മാറ്റം വരുത്താനാവില്ലെന്ന് റീജ്യണല്‍ ഓഫീസര്‍ വിശദീകരിച്ചു. ഇതോടെ വരും ദിവസങ്ങളില്‍ സമരം ശക്തിപ്പെടാനാണ് സാധ്യത. ദേശീയപാത വികസനത്തിന് ക്ഷേത്രത്തിന്റെ ഭൂരിഭാഗം സ്ഥലവും ഏറ്റെടുക്കാനുള്ള നീക്കത്തിനെതിരെ ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള കര്‍മ്മസമിതി നിരവധി പ്രക്ഷോഭങ്ങളാണ് ഇതിനകം നടത്തിയത്. ജില്ലാ കലക്ടറുടെ സാന്നിധ്യത്തിലും പിന്നീട് തിരുവനന്തപുരത്തെ ദേശീയപാത അതോറിറ്റി റീജ്യണല്‍ ഓഫീസില്‍ വെച്ചും ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചകളിലെല്ലാം പങ്കെടുത്ത റീജ്യണല്‍ ഓഫീസര്‍ സ്ഥലം സന്ദര്‍ശിച്ച ശേഷം ഉചിതമായ തീരുമാനം അറിയിക്കാമെന്ന് വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് കര്‍മസമിതി സമരത്തില്‍ നിന്നും തത്കാലം പിന്‍മാറിയത്.
ഇന്നലെ റീജ്യണല്‍ ഓഫീസര്‍ നീലേശ്വരം പള്ളിക്കരയില്‍ നേരിട്ടെത്തി സ്ഥലപരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നാണ് അലൈന്‍മെന്റില്‍ മാറ്റം വരുത്താനാകില്ലെന്ന് വ്യക്തമാക്കിയത്. ക്ഷേത്രം സന്ദര്‍ശിച്ച റീജ്യണല്‍ ഓഫീസര്‍ക്കൊപ്പം പി. കരുണാകരന്‍ എം.പി., ജില്ലാ കലക്ടര്‍ കെ. ജീവന്‍ബാബു, നഗരസഭ ചെയര്‍മാന്‍ പ്രൊഫ. കെ.പി. ജയരാജന്‍, ക്ഷേത്രം സംരക്ഷണ സമിതി ചെയര്‍മാന്‍ പി. അമ്പാടി, ജനറല്‍ കണ്‍വീനര്‍ പി. ദിനേശന്‍, വൈസ് ചെയര്‍മാന്‍ രമേശന്‍ കരുവാച്ചേരി എന്നിവരുമുണ്ടായിരുന്നു. കര്‍മ്മ സമിതി ഇന്ന് വൈകിട്ട് യോഗം ചേരും.



Recent News
  ചാമുണ്ഡിക്കുന്നില്‍ വീണ്ടും പുലിയെ കണ്ടു

  സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍

  വൃദ്ധന്‍ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

  കുഞ്ചത്തൂരില്‍ സംഘര്‍ഷം; പൊലീസ് ഗ്രാനേഡ് പ്രയോഗിച്ചു, നാലുപേര്‍ക്ക് പരിക്ക്

  വനമേഖലയില്‍ സൂക്ഷിച്ച 400 ലിറ്റര്‍ വാഷ് പിടിച്ചു

  മംഗളൂരു വിമാനത്താവളം വഴി സ്വര്‍ണക്കടത്ത്; 3 ദിവസത്തിനിടെ പിടിയിലായത് 4 കാസര്‍കോട് സ്വദേശികള്‍

  ക്ഷേത്രത്തില്‍ ആഘോഷത്തിനെത്തിയ സ്ത്രീയുടെ മൂന്നരപവന്‍ മാല നഷ്ടപ്പെട്ടു

  മഞ്ചേശ്വരത്ത് അയ്യപ്പ ഭക്തന്‍ തീവണ്ടി തട്ടി മരിച്ചു

  ഹര്‍ത്താല്‍: ജനം വലഞ്ഞു

  കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂള്‍ പ്യൂണിന് പരിക്ക്

  അബ്ദുല്‍റഹ്മാന്‍ അല്‍ജുനൈദ് ബാഖവി അന്തരിച്ചു

  ക്രിക്കറ്റ് മത്സരത്തിനിടെ പന്ത് മുഖത്ത് കൊണ്ട് പരിക്ക്

  ചിറ്റാരിക്കാല്‍ സ്വദേശി വെടിയേറ്റ് മരിച്ച സംഭവത്തില്‍ ബാഗമണ്ഡലം പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

  പ്രമുഖ സഹകാരി സി. മാധവന്‍ അന്തരിച്ചു

  വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മധ്യവയസ്‌ക്കന്‍ പിടിയില്‍