updated on:2018-05-13 07:23 PM
ഭര്‍ത്താവിനൊപ്പം നഗരത്തിലെത്തിയ നാല്‍പ്പത്തിരണ്ടുകാരി കാമുകനോടൊപ്പം മുങ്ങി; പൊലീസ് അന്വേഷണം മലപ്പുറത്തേക്ക്

www.utharadesam.com 2018-05-13 07:23 PM,
കാഞ്ഞങ്ങാട്: ഭര്‍ത്താവിനൊപ്പം നഗരത്തിലെത്തിയ നാല്‍പ്പത്തിരണ്ടുകാരി കാമുകനോടൊപ്പം മുങ്ങി. ഇതുസംബന്ധിച്ച് ഭര്‍ത്താവിന്റെ പരാതിയില്‍ കേസെടുത്ത പൊലീസ് ഇരുവരെയും കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു. കോടോത്തെ ഗംഗാധരന്റെ ഭാര്യ പ്രഭയാണ്(42) മലപ്പുറം സ്വദേശിയായ സുരേഷിനോടൊപ്പം നാടുവിട്ടത്.
കഴിഞ്ഞദിവസം രാവിലെ കാഞ്ഞങ്ങാട് നഗരത്തില്‍ നിന്ന് വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങാന്‍ ഗംഗാധരനൊപ്പം വന്നതായിരുന്നു പ്രഭ. ഇതിനിടെ ഉടന്‍ വരാമെന്ന് ഭര്‍ത്താവിനോട് പറഞ്ഞ് പോയ പ്രഭ പിന്നീട് തിരിച്ചുവന്നില്ല. ഗംഗാധരന്‍ മൊബൈല്‍ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. പ്രഭയെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് ഗംഗാധരന്‍ അമ്പലത്തറ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് സൈബര്‍സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ പ്രഭയുടെ മൊബൈല്‍ഫോണ്‍ മലപ്പുറം ടവര്‍ പരിധിയിലാണെന്ന് മനസിലായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രഭ സുരേഷിനോടൊപ്പം നാടുവിട്ടതാണെന്ന് വ്യക്തമായത്. മിസ്ഡ് കോളിലൂടെയാണ് പ്രഭയും സുരേഷും പരിചയപ്പെട്ടത്.Recent News
  ഹാഷിഷുമായി പിടിയിലായവര്‍ക്ക് പിന്നില്‍ വന്‍ റാക്കറ്റെന്ന് പൊലീസ്

  എഞ്ചനീയറിംഗ് വിദ്യാര്‍ത്ഥിയുടെ തിരോധാനം; പൊലീസ് ലുക്കൗട്ട് നോട്ടീസിറക്കി

  മള്ളങ്കൈയില്‍ കൂട്ട വാഹനാപകടം; അഞ്ച് പേര്‍ക്ക് പരിക്ക്

  450 ഗ്രാം ഹാഷിഷ് ഓയിലുമായി പിടിയിലായ പ്രതികള്‍ റിമാണ്ടില്‍; കടത്താനുപയോഗിച്ച കാറിന്റെ ഉടമസ്ഥനെ തിരയുന്നു

  ഇന്ധന വിലവര്‍ധനവ്; ഡി.വൈ.എഫ്.ഐ. ടയര്‍ റൈസിംഗ് മത്സരം നടത്തി

  വയല്‍നികത്താനുള്ള ശ്രമം അധികൃതര്‍ തടഞ്ഞു

  പാമ്പുകള്‍ക്കൊപ്പം കൂട്ടുകൂടാം; ക്ലാസ് നവ്യാനുഭവമായി

  മീന്‍ലോറി കാറിലിടിച്ച ശേഷം വൈദ്യുതി തൂണിലേക്ക് ഇടിച്ചുകയറി; രണ്ടുപേര്‍ക്ക് പരിക്ക്

  കടപ്പുറത്തെത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമമെന്ന്; ഓട്ടോ ഡ്രൈവര്‍ കസ്റ്റഡിയില്‍

  കപ്പണയിലെ ജോലിക്കിടെ തൊഴിലാളി രക്തം ഛര്‍ദ്ദിച്ച് മരിച്ചു

  സിവില്‍ എഞ്ചിനീയറിംഗ് പഠനം പൂര്‍ത്തിയാക്കിയ യുവാവ് തൂങ്ങിമരിച്ച നിലയില്‍

  ഓട്ടോയും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്

  സി.പി.ഐ പിന്തുണയോടെ എന്‍മകജെയില്‍ യു.ഡി.എഫിന് പ്രസിഡണ്ട് സ്ഥാനം

  വൈകല്യത്തെ അതിജീവിച്ച് പതിനഞ്ചുകാരന്‍ സഹദ് ചിത്രരചനയില്‍ വിസ്മയമാകുന്നു

  മധൂര്‍ ക്ഷേത്ര നവീകരണ പ്രവര്‍ത്തനം പുരോഗമിക്കുന്നു; ബാലാലയ പ്രതിഷ്ഠ നടത്തി