updated on:2018-05-13 07:18 PM
കുമ്പളയില്‍ റെയില്‍വേ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ തീവണ്ടി തട്ടി സ്ത്രീയുടെ കാല്‍ അറ്റു

www.utharadesam.com 2018-05-13 07:18 PM,
കുമ്പള: റെയില്‍വേ ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ തീവണ്ടി തട്ടി സ്ത്രീയുടെ കാല് വേര്‍പ്പെട്ടു. കുമ്പളയിലെ രാജമ്മ(55)യുടെ ഇടതുകാലാണ് വേര്‍പ്പെട്ട് പോയത്. രാജമ്മയെ മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 8 മണിയോടെ കുമ്പള റെയില്‍വേസ്റ്റേഷന് സമീപത്താണ് സംഭവം. രാജമ്മയെ ഇടത് കാല് വേര്‍പ്പെട്ട് രക്തത്തില്‍കുളിച്ച് കിടക്കുന്ന നിലയിലാണ് കണ്ടത്.
മംഗളൂരുവില്‍ നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് പോകുകായിരുന്ന തീവണ്ടിയാണ് രാജമ്മയെ ഇടിച്ചത്. ഇവര്‍ വേഗത്തില്‍ ട്രാക്ക് മറികടക്കുന്നതിനിടെ തീവണ്ടി തട്ടി വീഴുകയും ഇടതു കാലില്‍തീവണ്ടി കയറിയിറങ്ങുകയുമായിരുന്നു. വേര്‍പ്പെട്ട കാല്‍ കുമ്പള പൊലീസ് കാസര്‍കോട്ടെ ആസ്പത്രിയില്‍ എത്തിച്ചു.



Recent News
  തൃക്കരിപ്പൂരിനെ ഇളക്കിമറിച്ച് സതീഷ് ചന്ദ്രന്റെ പടയോട്ടം

  അബ്ദുല്‍ കരിം മുസ്‌ലിയാരെ വധിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടു പ്രതികള്‍ കീഴടങ്ങി

  കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റയാള്‍ മരിച്ചു

  പരപ്പയില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു

  കടലില്‍ അപകടത്തില്‍ പെട്ട നാലുപേരെ രക്ഷപ്പെടുത്തി

  ഡി.സി.സി. നേതാവുമായി ഉണ്ണിത്താന്‍ ഉടക്കി; അടിയന്തിര യു.ഡി.എഫ്. യോഗം വിളിച്ചു

  എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കലക്ടറേറ്റ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

  യുവാവ് അസുഖത്തെ തുടര്‍ന്ന് മരിച്ചു

  അഹ്മദിന്റെ മരണം; വീട്ടുടമസ്ഥന്‍ ഭീഷണിപ്പെടുത്തിയിരുന്നതായി പരാതി

  പ്രചാരണത്തില്‍ ഏറെ മുന്നേറി എല്‍.ഡി.എഫ്; ഒപ്പമെത്താന്‍ കിണഞ്ഞുശ്രമിച്ച് യു.ഡി.എഫ്, ഇനിയും സ്ഥാനാര്‍ത്ഥിയാവാതെ ബി.ജെ.പി.

  കൊലപാതകരാഷ്ട്രീയം തുടര്‍ന്നുകൊണ്ടുപോകാന്‍ സി.പി.എമ്മിനെ അനുവദിക്കില്ല -ഉണ്ണിത്താന്‍

  12.5 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി കാസര്‍കോട് സ്വദേശി തിരുവനന്തപുരത്ത് പിടിയില്‍

  ബസിന്റെ ഗ്ലാസ് എറിഞ്ഞുതകര്‍ത്തു

  ചികിത്സയിലായിരുന്ന യുവതി മരിച്ചു

  തൂങ്ങിമരിച്ച നിലയില്‍