updated on:2018-05-13 06:18 PM
പീഡനക്കേസില്‍ വിചാരണക്ക് ഹാജരാകാത്ത മുഖ്യപ്രതിക്ക് കോടതിയുടെ അറസ്റ്റ് വാറണ്ട്

www.utharadesam.com 2018-05-13 06:18 PM,
കാസര്‍കോട്: പതിനേഴുകാരിയെ പീഡിപ്പിച്ച കേസിന്റെ വിചാരണക്ക് ഹാജരാകാത്ത മുഖ്യപ്രതിക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. വിചാരണക്ക് എത്താതിരുന്ന പരാതിക്കാരിക്ക് കോടതി നോട്ടീസും അയച്ചു. അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിന്റെ വിചാരണ ജില്ലാ അഡീഷണല്‍ സെഷന്‍സ് (ഒന്ന്) കോടതിയില്‍ ആരംഭിച്ചെങ്കിലും പരാതിക്കാരിയും ഒന്നാംപ്രതിയും ഹാജരായില്ല. രണ്ടുദിവസം നടന്ന വിചാരണയില്‍ രണ്ടാംപ്രതിയും അന്വേഷണ ഉദ്യോഗസ്ഥരും മറ്റ് സാക്ഷികളും മാത്രമാണ് ഹാജരായത്. ഇതേ തുടര്‍ന്ന് വിചാരണ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.
പീഡനക്കേസിലെ മുഖ്യപ്രതിയായ കൃപേഷിനെതിരെയാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. കൃപേഷ് ഗള്‍ഫിലായതിനാല്‍ വിചാരണക്ക് ഹാജരാകാന്‍ കഴിയില്ലെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ബോധിപ്പിച്ചു. പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ അമ്പലത്തറ പൊലീസ് കൃപേഷ്, രമേശന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരുന്നത്. 2013 ആഗസ്ത് മാസത്തിലാണ് അന്ന് പതിനേഴുവയസുണ്ടായിരുന്ന പെണ്‍കുട്ടി പീഡനത്തിനിരയായത്. വാടകക്വാര്‍ട്ടേഴ്‌സില്‍ വെച്ച് പെണ്‍കുട്ടിയെ കൃപേഷും രമേശനും പീഡിപ്പിച്ചുവെന്നാണ് കേസ്. പരാതിക്കാരിയായ പെണ്‍കുട്ടി തിരുവനന്തപുരത്ത് പരീക്ഷയെഴുതാന്‍ പോയതുകൊണ്ടാണ് ഹാജരാകാത്തതെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.Recent News
  ഹാഷിഷുമായി പിടിയിലായവര്‍ക്ക് പിന്നില്‍ വന്‍ റാക്കറ്റെന്ന് പൊലീസ്

  എഞ്ചനീയറിംഗ് വിദ്യാര്‍ത്ഥിയുടെ തിരോധാനം; പൊലീസ് ലുക്കൗട്ട് നോട്ടീസിറക്കി

  മള്ളങ്കൈയില്‍ കൂട്ട വാഹനാപകടം; അഞ്ച് പേര്‍ക്ക് പരിക്ക്

  450 ഗ്രാം ഹാഷിഷ് ഓയിലുമായി പിടിയിലായ പ്രതികള്‍ റിമാണ്ടില്‍; കടത്താനുപയോഗിച്ച കാറിന്റെ ഉടമസ്ഥനെ തിരയുന്നു

  ഇന്ധന വിലവര്‍ധനവ്; ഡി.വൈ.എഫ്.ഐ. ടയര്‍ റൈസിംഗ് മത്സരം നടത്തി

  വയല്‍നികത്താനുള്ള ശ്രമം അധികൃതര്‍ തടഞ്ഞു

  പാമ്പുകള്‍ക്കൊപ്പം കൂട്ടുകൂടാം; ക്ലാസ് നവ്യാനുഭവമായി

  മീന്‍ലോറി കാറിലിടിച്ച ശേഷം വൈദ്യുതി തൂണിലേക്ക് ഇടിച്ചുകയറി; രണ്ടുപേര്‍ക്ക് പരിക്ക്

  കടപ്പുറത്തെത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമമെന്ന്; ഓട്ടോ ഡ്രൈവര്‍ കസ്റ്റഡിയില്‍

  കപ്പണയിലെ ജോലിക്കിടെ തൊഴിലാളി രക്തം ഛര്‍ദ്ദിച്ച് മരിച്ചു

  സിവില്‍ എഞ്ചിനീയറിംഗ് പഠനം പൂര്‍ത്തിയാക്കിയ യുവാവ് തൂങ്ങിമരിച്ച നിലയില്‍

  ഓട്ടോയും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്

  സി.പി.ഐ പിന്തുണയോടെ എന്‍മകജെയില്‍ യു.ഡി.എഫിന് പ്രസിഡണ്ട് സ്ഥാനം

  വൈകല്യത്തെ അതിജീവിച്ച് പതിനഞ്ചുകാരന്‍ സഹദ് ചിത്രരചനയില്‍ വിസ്മയമാകുന്നു

  മധൂര്‍ ക്ഷേത്ര നവീകരണ പ്രവര്‍ത്തനം പുരോഗമിക്കുന്നു; ബാലാലയ പ്രതിഷ്ഠ നടത്തി