updated on:2018-04-14 07:47 PM
സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പണിമുടക്ക് രണ്ടാം ദിവസത്തില്‍; രോഗികള്‍ ദുരിതത്തിലായി

www.utharadesam.com 2018-04-14 07:47 PM,
കാസര്‍കോട്: സംസ്ഥാന വ്യാപകമായി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന പണിമുടക്ക് രണ്ടാം ദിവസത്തിലേക്ക് കടന്നതോടെ സര്‍ക്കാര്‍ ആസ്പത്രികളെ ആശ്രയിക്കുന്ന പാവപ്പെട്ട രോഗികളുടെ ദുരിതം ഇരട്ടിയായി. ഇന്ന് രാവിലെ കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ നൂറുക്കണക്കിന് രോഗികളാണ് ചികിത്സ തേടിയെത്തിയത്. എന്നാല്‍ ഒ.പി. വിഭാഗത്തിലെ വിദഗ്ധ ഡോക്ടര്‍മാര്‍ പണിമുടക്കിലാണെന്നറിഞ്ഞ് നിരവധി രോഗികള്‍ തിരിച്ചു പോയി. അത്യാഹിത വിഭാഗവും കാഷ്യാലിറ്റിയുമാണ് പ്രവര്‍ത്തിക്കുന്നത്. കേരള ഗവ.മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് ഡോക്ടര്‍മാര്‍ സമരം നടത്തുന്നത്. സമരം നീണ്ടു പോയാല്‍ അത്യാഹിത വിഭാഗങ്ങളെയും ശസ്ത്രക്രിയ വിഭാഗങ്ങളെയും ബാധിച്ചേക്കും.
അതേ സമയം ഇന്നു രാവിലെ കാഷ്വാലിറ്റിയിലെ ഡോക്ടര്‍ വിശ്രമിക്കാനായി കുറേ സമയമെടുത്തത് രോഗികള്‍ക്ക് ദുരിതമായി. ഡോക്ടറെ കാത്ത് നിരവധി രോഗികള്‍ കാഷ്വാലിറ്റിക്ക് മുന്‍വശം ഇരിക്കുന്നുണ്ടായിരുന്നു. കുറേ സമയം കഴിഞ്ഞാണ് ഡോക്ടര്‍ തിരിച്ചെത്തിയത്.



Recent News
  പ്രമുഖ സഹകാരി സി. മാധവന്‍ അന്തരിച്ചു

  വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മധ്യവയസ്‌ക്കന്‍ പിടിയില്‍

  അനന്തപുരത്ത് ജെ.സി.ബി. മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

  തീവണ്ടിയില്‍ നിന്ന് തെറിച്ചു വീണ് മരിച്ച തമിഴ് നാട് സ്വദേശിയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കളെത്തി

  സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ യുവതി അറസ്റ്റില്‍

  കെ.എം. അഹ്മദ് സ്മാരക മാധ്യമ പുരസ്‌കാരം കാര്‍ട്ടൂണിസ്റ്റ് ഗോപീകൃഷ്ണന്

  നിരവധി കവര്‍ച്ചാ കേസുകളിലെ പ്രതി ബേക്കലില്‍ അക്രമക്കേസില്‍ അറസ്റ്റില്‍

  മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സി.എന്‍.ബാലകൃഷ്ണന്‍ അന്തരിച്ചു

  വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; അധ്യാപകനെതിരെ കേസ്

  ബായാറില്‍ ചുമട്ടിറക്കുന്നതിനെ ചൊല്ലി തര്‍ക്കം; ഉന്തും തള്ളും

  ചേരങ്കൈ സ്വദേശിയെ കാണാതായി

  കാഞ്ഞങ്ങാട് സ്വദേശി ഷാര്‍ജയില്‍ മരിച്ചു

  നെല്ലിക്ക പറിക്കുന്നതിനിടെ കിണറ്റില്‍ വീണ് വിദ്യാര്‍ത്ഥി മരിച്ചത് നാടിന്റെ കണ്ണീരായി

  എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതന്‍ കുഴഞ്ഞുവീണു മരിച്ചു

  ഖാസിയുടെ മരണം: ഹെഡ്‌പോസ്റ്റോഫീസിലേക്ക് മാര്‍ച്ച് നടത്തി