updated on:2018-04-13 07:28 PM
ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ നാലു പ്രതികള്‍ കീഴടങ്ങി

www.utharadesam.com 2018-04-13 07:28 PM,
ഉപ്പള: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ വീട്ടില്‍ കയറി വധിക്കാന്‍ ശ്രമിച്ച കേസില്‍ നാലുപ്രതികള്‍ കുമ്പള പൊലീസില്‍ കീഴടങ്ങി. കണ്ണാടിപ്പാറ കുണ്ടച്ചക്കട്ടയിലെ മുഹമ്മദ് യൂസഫ് (26), കെദക്കാറിലെ മുഹമ്മദ് സാമുവല്‍ (22), കണ്ണാടിപ്പാറ വളപ്പ് ഹൗസിലെ ബി.എം മുഹമ്മദ് എന്ന സാമുവല്‍ (21), കണ്ണാടിപ്പാറയിലെ മുഹമ്മദ് അഷ്‌റഫ് (19) എന്നിവരാണ് കീഴടങ്ങിയത്. കണ്ണാടിപ്പാറ യൂണിറ്റ് ഡി.വൈ.എഫ്.ഐ പ്രസിഡണ്ട് നൗഷാദിനെ രണ്ട് മാസംമുമ്പ് അക്രമിച്ചതിനാണ് കേസ്. ആറുപേര്‍ മാരകായുധങ്ങളുമായി വീട്ടില്‍ കയറി നൗഷാദിന്റെ തലക്കും കാലിനും അടിച്ചുപരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നാണ് പരാതി. സംഘം വധഭീഷണി മുഴക്കിയതായും പരാതിയില്‍ പറയുന്നു. രണ്ടുപ്രതികള്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കി. പരിക്കേറ്റ നൗഷാദ് ഒന്നരമാസക്കാലം മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. രണ്ട് മാസക്കാലം ഒളിവില്‍ കഴിഞ്ഞ പ്രതികള്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും കോടതി തള്ളുകയായിരുന്നു. പ്രതികളെ കാസര്‍കോട് കോടതി റിമാണ്ട് ചെയ്തു.



Recent News
  പ്രമുഖ സഹകാരി സി. മാധവന്‍ അന്തരിച്ചു

  വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മധ്യവയസ്‌ക്കന്‍ പിടിയില്‍

  അനന്തപുരത്ത് ജെ.സി.ബി. മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

  തീവണ്ടിയില്‍ നിന്ന് തെറിച്ചു വീണ് മരിച്ച തമിഴ് നാട് സ്വദേശിയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കളെത്തി

  സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ യുവതി അറസ്റ്റില്‍

  കെ.എം. അഹ്മദ് സ്മാരക മാധ്യമ പുരസ്‌കാരം കാര്‍ട്ടൂണിസ്റ്റ് ഗോപീകൃഷ്ണന്

  നിരവധി കവര്‍ച്ചാ കേസുകളിലെ പ്രതി ബേക്കലില്‍ അക്രമക്കേസില്‍ അറസ്റ്റില്‍

  മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സി.എന്‍.ബാലകൃഷ്ണന്‍ അന്തരിച്ചു

  വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; അധ്യാപകനെതിരെ കേസ്

  ബായാറില്‍ ചുമട്ടിറക്കുന്നതിനെ ചൊല്ലി തര്‍ക്കം; ഉന്തും തള്ളും

  ചേരങ്കൈ സ്വദേശിയെ കാണാതായി

  കാഞ്ഞങ്ങാട് സ്വദേശി ഷാര്‍ജയില്‍ മരിച്ചു

  നെല്ലിക്ക പറിക്കുന്നതിനിടെ കിണറ്റില്‍ വീണ് വിദ്യാര്‍ത്ഥി മരിച്ചത് നാടിന്റെ കണ്ണീരായി

  എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതന്‍ കുഴഞ്ഞുവീണു മരിച്ചു

  ഖാസിയുടെ മരണം: ഹെഡ്‌പോസ്റ്റോഫീസിലേക്ക് മാര്‍ച്ച് നടത്തി