updated on:2018-04-12 08:48 PM
സൗമ്യനായി, നിവേദകര്‍ക്ക് മുന്നില്‍ പുഞ്ചിരി തൂകി മുഖ്യമന്ത്രി പിണറായി

www.utharadesam.com 2018-04-12 08:48 PM,
കാസര്‍കോട്: നിവേദകര്‍ക്ക് മുന്നില്‍ പുഞ്ചിരിയോടെ, ഏറെ സൗമ്യനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇരുന്നപ്പോള്‍ സങ്കടങ്ങള്‍ ഒന്നൊഴിയാതെ പറയാന്‍ നിവേദകര്‍ക്കും ഉത്സാഹമായി.
ഇന്ന് രാവിലെ കാസര്‍കോട് ഗവ.ഗസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രിയെ കാണാന്‍ നിരവധിപേര്‍ എത്തിയിരുന്നു. 9.15ന് പ്രാതല്‍ കഴിഞ്ഞ് സന്ദര്‍ശകരെ കാണാനിരുന്ന അദ്ദേഹം, പി. കരുണാകരന്‍ എം.പി, സി.പി.എം. ജില്ലാസെക്രട്ടറി എം.വി. ബാലകൃഷ്ണന്‍ മാസ്റ്റര്‍, സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. സി.എച്ച്. കുഞ്ഞമ്പു, എം.എല്‍.എ. മാരായ കെ. കുഞ്ഞിരാമന്‍, എം. രാജഗോപാലന്‍, സി.പി.എം. മുന്‍ ജില്ലാ സെക്രട്ടറി കെ. പി. സതീഷ് ചന്ദ്രന്‍, മുന്‍ എം.എല്‍.എ. കെ.വി. കുഞ്ഞിരാമന്‍, ഏരിയാ സെക്രട്ടറി മുഹമ്മദ് ഹനീഫ് എന്നിവരോടൊപ്പം ജില്ലയുടെ പൊതു കാര്യങ്ങളും പാര്‍ട്ടി സംബന്ധമായ വിഷയങ്ങളും സംസാരിച്ചിരിക്കെ തന്നെ നിവേദകരെയും ക്ഷണിച്ചു. മുഖ്യമന്ത്രിയെ കണ്ട് സങ്കടംബോധിപ്പിച്ച് മുറിയില്‍ നിന്ന് ഇറങ്ങിവരുടെ മുഖത്ത് സന്തോഷം നിറഞ്ഞിരുന്നു. മുഖ്യമന്ത്രി നല്ല മൂഡിലാണെന്ന് പറഞ്ഞുകൊണ്ടാണ് പലരും അദ്ദേഹത്തിന്റെ മുറിയില്‍ നിന്നിറങ്ങിയത്. വിദ്യാനഗര്‍ ചാലയിലെ ബി.എഡ്. സെന്ററിന്റെ ദയനീയാവസ്ഥ വിവരിച്ച് പി.ടി.എ. ഭാരവാഹികള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. ഒരു മാസത്തിനിടെ ബി.എഡ് സെന്ററിലെ നാല് സ്ഥിരം അധ്യാപകേതര തസ്തികകള്‍ യൂണിവേഴ്‌സിറ്റി നിര്‍ത്തലാക്കിയതായിരുന്നു നിവേദനത്തിലെ പ്രാധാന കാതല്‍. ബന്ധപ്പെട്ട വകുപ്പിന് അയച്ചുകൊടുത്ത് വേണ്ടത് ചെയ്യാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇതിനിടിയല്‍ ഗസ്റ്റ് ഹൗസിലെ മുകളിലത്തെ നിലയില്‍ നിന്ന് ഇറങ്ങി വന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മുഖ്യമന്ത്രിയുമായി ഏറെ നേരം സംസാരിച്ചു. മുഖ്യമന്ത്രിയെ കാണാന്‍ ഐ.എന്‍.എല്‍ നേതാക്കളും എത്തിയിരുന്നു. സംസ്ഥാന വൈസ് പ്രസിഡണ്ട് എം.എ. ലത്തീഫ്, ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കുഞ്ഞി കളനാട്, ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം എന്നിവര്‍ പിണറായി വിജയനുമായി 15 മിനുറ്റോളം സംസാരിച്ചാണ് മടങ്ങിയത്. കൃത്യം 10 മണിക്ക് മുഖ്യമമന്ത്രി കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ഉദ്ഘാടനം നിര്‍വഹിക്കാനായി പുറപ്പെട്ടു.



Recent News
  ഹാഷിഷുമായി പിടിയിലായവര്‍ക്ക് പിന്നില്‍ വന്‍ റാക്കറ്റെന്ന് പൊലീസ്

  എഞ്ചനീയറിംഗ് വിദ്യാര്‍ത്ഥിയുടെ തിരോധാനം; പൊലീസ് ലുക്കൗട്ട് നോട്ടീസിറക്കി

  മള്ളങ്കൈയില്‍ കൂട്ട വാഹനാപകടം; അഞ്ച് പേര്‍ക്ക് പരിക്ക്

  450 ഗ്രാം ഹാഷിഷ് ഓയിലുമായി പിടിയിലായ പ്രതികള്‍ റിമാണ്ടില്‍; കടത്താനുപയോഗിച്ച കാറിന്റെ ഉടമസ്ഥനെ തിരയുന്നു

  ഇന്ധന വിലവര്‍ധനവ്; ഡി.വൈ.എഫ്.ഐ. ടയര്‍ റൈസിംഗ് മത്സരം നടത്തി

  വയല്‍നികത്താനുള്ള ശ്രമം അധികൃതര്‍ തടഞ്ഞു

  പാമ്പുകള്‍ക്കൊപ്പം കൂട്ടുകൂടാം; ക്ലാസ് നവ്യാനുഭവമായി

  മീന്‍ലോറി കാറിലിടിച്ച ശേഷം വൈദ്യുതി തൂണിലേക്ക് ഇടിച്ചുകയറി; രണ്ടുപേര്‍ക്ക് പരിക്ക്

  കടപ്പുറത്തെത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമമെന്ന്; ഓട്ടോ ഡ്രൈവര്‍ കസ്റ്റഡിയില്‍

  കപ്പണയിലെ ജോലിക്കിടെ തൊഴിലാളി രക്തം ഛര്‍ദ്ദിച്ച് മരിച്ചു

  സിവില്‍ എഞ്ചിനീയറിംഗ് പഠനം പൂര്‍ത്തിയാക്കിയ യുവാവ് തൂങ്ങിമരിച്ച നിലയില്‍

  ഓട്ടോയും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്

  സി.പി.ഐ പിന്തുണയോടെ എന്‍മകജെയില്‍ യു.ഡി.എഫിന് പ്രസിഡണ്ട് സ്ഥാനം

  വൈകല്യത്തെ അതിജീവിച്ച് പതിനഞ്ചുകാരന്‍ സഹദ് ചിത്രരചനയില്‍ വിസ്മയമാകുന്നു

  മധൂര്‍ ക്ഷേത്ര നവീകരണ പ്രവര്‍ത്തനം പുരോഗമിക്കുന്നു; ബാലാലയ പ്രതിഷ്ഠ നടത്തി