updated on:2018-03-13 08:11 PM
കുട്ടികള്‍ക്ക് സിഗരറ്റ് വലിക്കാന്‍ നല്‍കിയതിന് രണ്ട് പേര്‍ക്കെതിരെ കേസ്

www.utharadesam.com 2018-03-13 08:11 PM,
വിദ്യാനഗര്‍: അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥികളായ രണ്ട് പേര്‍ക്ക് സിഗരറ്റ് വലിക്കാന്‍ നല്‍കിയെന്ന പരാതിയില്‍ രണ്ട് യുവാക്കള്‍ക്കെതിരെ വിദ്യാനഗര്‍ പൊലീസ് കേസെടുത്തു. ചെങ്കള പഞ്ചായത്ത് പരിധിയിലെ ഒരു സ്‌കൂള്‍ കോമ്പൗണ്ടില്‍ വെച്ചാണ് സംഭവം. ബാസിത്ത്, റമീസ് എന്നിവര്‍ക്കെതിരെയാണ് ജുവൈനല്‍ ജസ്റ്റിസ് ആക്ട് പ്രകാരം ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് പൊലീസ് കേസെടുത്തത്. കഴിഞ്ഞ ഡിസംബര്‍ രണ്ടി നാണ് സംഭവം നടന്നത്. വിവരം ചൈല്‍ഡ് ലൈന്‍ അധികൃതരുടെ ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്ന് വിദ്യാര്‍ത്ഥികളില്‍ നിന്ന് മൊഴിയെടുക്കുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ അധികൃതര്‍ നല്‍കിയ പരാതിയിലാണ് വിദ്യാനഗര്‍ പൊലീസ് കേസെടുത്തത്. കുട്ടികള്‍ക്ക് പുകയില ഉല്‍പ്പന്നങ്ങള്‍ നല്‍കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.



Recent News
  ചാമുണ്ഡിക്കുന്നില്‍ വീണ്ടും പുലിയെ കണ്ടു

  സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍

  വൃദ്ധന്‍ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

  കുഞ്ചത്തൂരില്‍ സംഘര്‍ഷം; പൊലീസ് ഗ്രാനേഡ് പ്രയോഗിച്ചു, നാലുപേര്‍ക്ക് പരിക്ക്

  വനമേഖലയില്‍ സൂക്ഷിച്ച 400 ലിറ്റര്‍ വാഷ് പിടിച്ചു

  മംഗളൂരു വിമാനത്താവളം വഴി സ്വര്‍ണക്കടത്ത്; 3 ദിവസത്തിനിടെ പിടിയിലായത് 4 കാസര്‍കോട് സ്വദേശികള്‍

  ക്ഷേത്രത്തില്‍ ആഘോഷത്തിനെത്തിയ സ്ത്രീയുടെ മൂന്നരപവന്‍ മാല നഷ്ടപ്പെട്ടു

  മഞ്ചേശ്വരത്ത് അയ്യപ്പ ഭക്തന്‍ തീവണ്ടി തട്ടി മരിച്ചു

  ഹര്‍ത്താല്‍: ജനം വലഞ്ഞു

  കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂള്‍ പ്യൂണിന് പരിക്ക്

  അബ്ദുല്‍റഹ്മാന്‍ അല്‍ജുനൈദ് ബാഖവി അന്തരിച്ചു

  ക്രിക്കറ്റ് മത്സരത്തിനിടെ പന്ത് മുഖത്ത് കൊണ്ട് പരിക്ക്

  ചിറ്റാരിക്കാല്‍ സ്വദേശി വെടിയേറ്റ് മരിച്ച സംഭവത്തില്‍ ബാഗമണ്ഡലം പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

  പ്രമുഖ സഹകാരി സി. മാധവന്‍ അന്തരിച്ചു

  വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മധ്യവയസ്‌ക്കന്‍ പിടിയില്‍