updated on:2018-03-13 04:54 PM
വിദേശജോലിക്കുള്ള പൊലീസ് വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് : തൊഴില്‍ അന്വേഷകരുടെ ബുദ്ധിമുട്ട് പരിഹരിക്കും-മുഖ്യമന്ത്രി

www.utharadesam.com 2018-03-13 04:54 PM,
തിരുവനന്തപുരം: ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി തേടി പോകുന്നവര്‍ക്ക് നല്‍കി വരുന്ന പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റില്‍ കോടതി വിട്ടയച്ച പഴയ കേസുകള്‍ അടക്കം പരാമര്‍ശിക്കുന്നത് ഗള്‍ഫില്‍ തൊഴില്‍ അന്വേഷകര്‍ക്ക് ദുരിതമാകുന്നതായി നിയമസഭയില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ യുടെ സബ്മിഷന്‍. ഇക്കാര്യം പരിശോധിച്ച് നിയമവശം കൂടി അന്വേഷിച്ച്, സര്‍ട്ടിഫിക്കറ്റിന്റെ മാതൃകയില്‍ ഉചിതമായ മാറ്റം വരുത്താന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി.
ജോലി തേടി പോകുന്നവര്‍ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നത് ചില വിദേശ രാജ്യങ്ങളില്‍ നിര്‍ബന്ധമാക്കിയിട്ടുണ്ടെന്നും നമ്മുടെ ജില്ലാ പൊലീസ് മേധാവികളുടെ ഓഫീസുകളില്‍ നിന്നും പൊലീസ് സ്റ്റേഷനുകളില്‍ നിന്നും ഇപ്പോള്‍ നല്‍കിക്കൊണ്ടിരിക്കുന്ന വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് ജോലി കിട്ടി വിദേശത്ത് പോകുന്നവരെ വിഷമത്തിലാക്കുന്നുവെന്നും എം.എല്‍.എ സബ്മിഷനില്‍ ചൂണ്ടിക്കാട്ടി. നിലവില്‍ കേസില്ലാത്ത ഒരാളായിരിക്കണം ജോലിയില്‍ നിയമിക്കപ്പെടുന്ന ആള്‍ എന്നതാണ് വിദേശങ്ങളിലെ സര്‍ക്കാറുകളുടെയും തൊഴില്‍ ഉടമകളുടെയും ഉദ്ദേശം. വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നിലവില്‍ കേസില്ല എന്ന് മാത്രം എഴുതിയാല്‍ മതിയാവുന്നിടത്ത് മുമ്പ് പഠിക്കുന്ന കാലത്തോ മറ്റോ ഉണ്ടായിരുന്ന വിദ്യാര്‍ത്ഥി സമരങ്ങളും മറ്റുമായി ബന്ധപ്പെട്ട കേസുകളെ കുറിച്ച് കൂടി പരാമര്‍ശിക്കുന്ന രീതിയിലാണ് പുതിയ വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. പ്രസ്തുത കേസുകള്‍ കോടതിയില്‍ തീര്‍ന്നതും ശിക്ഷിക്കപ്പെടാതെ വിട്ടതുമായിരിക്കാം. എന്നാല്‍ ഇത്തരം കേസുകളെ കുറിച്ച് കൂടി വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പരാമര്‍ശിക്കുന്നു. ഇത് മൂലം തൊഴില്‍ അന്വേഷകര്‍ ബുദ്ധിമുട്ടിലാകുന്നു. നിരവധി കേസുകളില്‍ പ്രതികളായ വന്‍ കുറ്റവാളികളെയാണോ തങ്ങള്‍ ജോലിയില്‍ പ്രവേശിപ്പിക്കേണ്ടതെന്ന ഭീതിയും ഉത്കണ്ഠയും തൊഴില്‍ ഉടമകളില്‍ ഉണ്ടാവുന്നു. അത് കൊണ്ട് തന്നെ അര്‍ഹമായ പലര്‍ക്കും അകാരണമായി ജോലി നിഷേധിക്കപ്പെടുന്നുവെന്നും എം.എല്‍.എ സബ്മിഷനില്‍ ചൂണ്ടിക്കാട്ടി.



Recent News
  പൊലീസുദ്യോഗസ്ഥര്‍ക്കെതിരായ പരാതികള്‍; കാസര്‍കോട് ജില്ലയില്‍ പ്രത്യേക അന്വേഷണ സംവിധാനങ്ങള്‍ വേണമെന്ന ആവശ്യം ശക്തമാകുന്നു

  തോക്കും തിരകളും പിടികൂടിയ സംഭവം; തീഹാര്‍ ജയിലില്‍ നിന്നും കൊണ്ടുവന്ന മുംബൈ സ്വദേശിയെ കാസര്‍കോട് ജയിലിലടച്ചു

  പലിശക്കുവാങ്ങിയ പണത്തിന്റെ പേരില്‍ യുവതിയെ ജനലില്‍ കെട്ടിയിട്ട് മര്‍ദിച്ച കേസില്‍ വിചാരണ തുടങ്ങി

  റോഡില്‍ മാര്‍ഗതടസ്സം സൃഷ്ടിച്ചവരെ പിന്തിരിപ്പിക്കാനെത്തിയ പൊലീസിനെ ആക്രമിച്ച കേസില്‍ ഒരു പ്രതി റിമാണ്ടില്‍

  ബഡ്‌സ് സ്‌കൂള്‍ പ്രവര്‍ത്തന സജ്ജമായി; ചെലവുകള്‍ എങ്ങനെ വഹിക്കുമെന്നോര്‍ത്ത് കുമ്പഡാജെ പഞ്ചായത്തിന് ആധിയേറി

  ഫഹദ് വധം: പ്രതിയുടെ മനോനില പരിശോധിച്ച ഡോക്ടറെ വിസ്തരിക്കും

  നഗരത്തിലെ ഹോട്ടലിലെ മോഷണം: പ്രതിയെ തിരിച്ചറിഞ്ഞു

  വഴിയാത്രക്കാരെ കല്ലെറിയുകയും പൊലീസിനെ അക്രമിക്കുകയും ചെയ്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍

  ആക്‌സില്‍ പൊട്ടി ബസ് റോഡിലേക്ക് ചെരിഞ്ഞു

  യാത്രക്കിടെ പോസ്റ്റ്മാനില്‍ നിന്ന് നഷ്ടപ്പെട്ട പാസ്‌പോര്‍ട്ടുകളും പാന്‍കാര്‍ഡും പൊലീസ് സാന്നിധ്യത്തില്‍ കൈമാറി

  നഗരത്തിലെ സാഗര്‍ ഹോട്ടലില്‍ നിന്ന് 80,000 രൂപ കവര്‍ന്നു; മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ സി.സി.ടി.വി. ക്യാമറയില്‍

  ബസിന് കല്ലെറിഞ്ഞ കേസില്‍ യുവാവ് അറസ്റ്റില്‍

  ദമ്പതികളെ അക്രമിച്ച കേസില്‍ അറസ്റ്റിലായ യുവാവ് നേരത്തെ മൂന്നുകേസുകളില്‍ പ്രതി

  കാണാതായ കോളേജ് വിദ്യാര്‍ത്ഥിയെ ഗോവ ബീച്ചില്‍ കണ്ടതായി വിവരം; കാര്‍ ഉപേക്ഷിച്ച നിലയില്‍

  ബൈക്ക് മറിഞ്ഞ് പൊലീസുകാരന്‍ മരിച്ചത് വീട്ടിലേക്ക് പോകുന്നതിനിടെ