updated on:2018-03-12 08:07 PM
തിരുപ്പതി യാത്രക്കിടെ അപകടത്തില്‍ മരിച്ച നാലുപേര്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

www.utharadesam.com 2018-03-12 08:07 PM,
കുമ്പള: തിരുപ്പതി ക്ഷേത്ര ദര്‍ശനത്തിന് വേണ്ടിയുള്ള യാത്രക്കിടെ ഇന്നലെ പുലര്‍ച്ചെ ആന്ധ്രാപ്രദേശിലെ ചിറ്റൂരിനടുത്ത് ഷൈലോ കാര്‍ ബസിലിടിച്ച് മരിച്ചവര്‍ക്ക് നാട് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി നല്‍കി. നാടിനെ നടുക്കിയ അപകടത്തില്‍ ജീവന്‍ പൊലിഞ്ഞ കുമ്പള നായിക്കാപ്പിലെ പക്കീരഗട്ടി(72), അനുജന്‍ മഞ്ജപ്പഗട്ടി(67), മഞ്ജപ്പഗട്ടിയുടെ ഭാര്യ സുന്ദരി (55), ബന്ധു മധൂര്‍ മന്നിപ്പാടിയിലെ സദാശിവന്‍ (55)എന്നിവരുടെ മൃതദേഹങ്ങള്‍ ഇന്ന് രാവിലെ നാട്ടില്‍ കൊണ്ടുവന്ന് സംസ്‌കരിച്ചു. പക്കീരഗട്ടി, മഞ്ജപ്പഗട്ടി, സുന്ദരി എന്നിവരുടെ മൃതദേഹങ്ങള്‍ പത്തുമണിയോടെ നായിക്കാപ്പ് ശ്മശാനത്തിലാണ് സംസ്‌കരിച്ചത്. മൃതദേഹം വീട്ടിലെത്തുമ്പോഴേക്കും നിലവിളികള്‍ ഉയര്‍ന്നു. നിരവധി പേര്‍ സംസ്‌കാരചടങ്ങില്‍ സംബന്ധിക്കാനെത്തിയിരുന്നു. മരണ വിവരമറിഞ്ഞ് ഇന്നലെയും ഇന്നുമായി നൂറുകണക്കിനാളുകളാണ് നായിക്കാപ്പിലെ വീട്ടിലെത്തിയത്.
Related News
Recent News
  വയല്‍നികത്താനുള്ള ശ്രമം അധികൃതര്‍ തടഞ്ഞു

  പാമ്പുകള്‍ക്കൊപ്പം കൂട്ടുകൂടാം; ക്ലാസ് നവ്യാനുഭവമായി

  മീന്‍ലോറി കാറിലിടിച്ച ശേഷം വൈദ്യുതി തൂണിലേക്ക് ഇടിച്ചുകയറി; രണ്ടുപേര്‍ക്ക് പരിക്ക്

  കടപ്പുറത്തെത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമമെന്ന്; ഓട്ടോ ഡ്രൈവര്‍ കസ്റ്റഡിയില്‍

  കപ്പണയിലെ ജോലിക്കിടെ തൊഴിലാളി രക്തം ഛര്‍ദ്ദിച്ച് മരിച്ചു

  സിവില്‍ എഞ്ചിനീയറിംഗ് പഠനം പൂര്‍ത്തിയാക്കിയ യുവാവ് തൂങ്ങിമരിച്ച നിലയില്‍

  ഓട്ടോയും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്

  സി.പി.ഐ പിന്തുണയോടെ എന്‍മകജെയില്‍ യു.ഡി.എഫിന് പ്രസിഡണ്ട് സ്ഥാനം

  വൈകല്യത്തെ അതിജീവിച്ച് പതിനഞ്ചുകാരന്‍ സഹദ് ചിത്രരചനയില്‍ വിസ്മയമാകുന്നു

  മധൂര്‍ ക്ഷേത്ര നവീകരണ പ്രവര്‍ത്തനം പുരോഗമിക്കുന്നു; ബാലാലയ പ്രതിഷ്ഠ നടത്തി

  പ്രസ്‌ക്ലബ്ബ് പ്രവചന മത്സര വിജയിക്ക് വാഷിംഗ് മെഷീന്‍ സമ്മാനിച്ചു

  സീനിയര്‍ സിറ്റിസണ്‍സ് സര്‍വ്വീസ് കൗണ്‍സില്‍ സംസ്ഥാന നേതൃത്വ പരിശീലന ക്യാമ്പിന് കാസര്‍കോട്ട് തുടക്കമായി

  മുത്തലാഖ് വിഷയത്തിലെ ഓര്‍ഡിനന്‍സ് ഇന്ധനവില വര്‍ധനവില്‍ നിന്ന് ശ്രദ്ധ തിരിച്ച് വിടാന്‍- ശബ്‌നം ആസ്മി

  കാഞ്ഞങ്ങാട്ടെ കവര്‍ച്ചാ കേസില്‍ പ്രതിയായ ഹോംനഴ്‌സ് പിടിയില്‍

  ഫുജൈറയില്‍ മരിച്ച മഞ്ഞംപാറ സ്വദേശിയുടെ മയ്യത്ത് നാട്ടിലെത്തിച്ച് ഖബറടക്കി