updated on:2018-03-12 07:16 PM
മാന്ദ്യകാലത്തും പിടിച്ചു നില്‍ക്കാനുള്ള പാഠങ്ങളുമായി ജെ.സി.ഐ. കാസര്‍കോടിന്റെ 'ടേണിംഗ് പോയിന്റ്'

ജെ.സി.ഐ കാസര്‍കോടിന്റെ ആഭിമുഖ്യത്തില്‍ ലളിത് റിസോര്‍ട്ടില്‍ നടന്ന 'ടേണിംഗ് പോയിന്റ്' കോര്‍പ്പറേറ്റ് ബിസിനസ് പരിശീലനത്തില്‍ ജി. ബാലചന്ദ്രന്‍ ക്ലാസെടുക്കുന്നു
www.utharadesam.com 2018-03-12 07:16 PM,
ബേക്കല്‍: മാറുന്ന കാലത്തിനനുസരിച്ച് ബിസിനസ് മുന്നോട്ട് കൊണ്ടു പോകാനും പ്രതിസന്ധികള്‍ നേരിടാനും പുതുപാഠങ്ങള്‍ പകര്‍ന്ന് ജെ.സി.ഐ കാസര്‍കോടിന്റെ 'ടേണിംഗ് പോയിന്റ്' പരിശീലനം നടന്നു.
ബേക്കല്‍ ലളിത് റിസോര്‍ട്ടില്‍ നടന്ന ഏകദിന ബിസിനസ് പരിശീലനം ജെ.സി.ഐ മേഖലാ പ്രസിഡണ്ട് കെ.വി സുധീഷ് ഉദ്ഘാടനം ചെയ്തു.
ജെ.സി.ഐ. കാസര്‍കോട് പ്രസിഡണ്ട് കെ.വി അഭിലാഷ് അധ്യക്ഷത വഹിച്ചു. അന്താരാഷ്ട്ര പരിശീലകനും മോട്ടിവേഷനല്‍ പ്രഭാഷകനുമായ ജി. ബാലചന്ദ്രനാണ് ക്ലാസ് കൈകാര്യം ചെയ്തത്. മേഖലാ വൈസ് പ്രസിഡണ്ട് കെ.ബി അബ്ദുല്‍ മജീദ്, പ്രോഗ്രാം ഡയറക്ടര്‍ റംസാദ് അബ്ദുല്ല, സെക്രട്ടറി എന്‍.എ ആസിഫ്, മുന്‍ സെക്രട്ടറി സി.കെ അജിത് കുമാര്‍ സംസാരിച്ചു. ജില്ലയിലെ പ്രമുഖരായ 57ഓളം ബിസിനസുകാരും 48 ജേസി അംഗങ്ങളും പങ്കെടുത്തു.



Recent News
  450 ഗ്രാം ഹാഷിഷ് ഓയിലുമായി പിടിയിലായ പ്രതികള്‍ റിമാണ്ടില്‍; കടത്താനുപയോഗിച്ച കാറിന്റെ ഉടമസ്ഥനെ തിരയുന്നു

  ഇന്ധന വിലവര്‍ധനവ്; ഡി.വൈ.എഫ്.ഐ. ടയര്‍ റൈസിംഗ് മത്സരം നടത്തി

  വയല്‍നികത്താനുള്ള ശ്രമം അധികൃതര്‍ തടഞ്ഞു

  പാമ്പുകള്‍ക്കൊപ്പം കൂട്ടുകൂടാം; ക്ലാസ് നവ്യാനുഭവമായി

  മീന്‍ലോറി കാറിലിടിച്ച ശേഷം വൈദ്യുതി തൂണിലേക്ക് ഇടിച്ചുകയറി; രണ്ടുപേര്‍ക്ക് പരിക്ക്

  കടപ്പുറത്തെത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമമെന്ന്; ഓട്ടോ ഡ്രൈവര്‍ കസ്റ്റഡിയില്‍

  കപ്പണയിലെ ജോലിക്കിടെ തൊഴിലാളി രക്തം ഛര്‍ദ്ദിച്ച് മരിച്ചു

  സിവില്‍ എഞ്ചിനീയറിംഗ് പഠനം പൂര്‍ത്തിയാക്കിയ യുവാവ് തൂങ്ങിമരിച്ച നിലയില്‍

  ഓട്ടോയും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്

  സി.പി.ഐ പിന്തുണയോടെ എന്‍മകജെയില്‍ യു.ഡി.എഫിന് പ്രസിഡണ്ട് സ്ഥാനം

  വൈകല്യത്തെ അതിജീവിച്ച് പതിനഞ്ചുകാരന്‍ സഹദ് ചിത്രരചനയില്‍ വിസ്മയമാകുന്നു

  മധൂര്‍ ക്ഷേത്ര നവീകരണ പ്രവര്‍ത്തനം പുരോഗമിക്കുന്നു; ബാലാലയ പ്രതിഷ്ഠ നടത്തി

  പ്രസ്‌ക്ലബ്ബ് പ്രവചന മത്സര വിജയിക്ക് വാഷിംഗ് മെഷീന്‍ സമ്മാനിച്ചു

  സീനിയര്‍ സിറ്റിസണ്‍സ് സര്‍വ്വീസ് കൗണ്‍സില്‍ സംസ്ഥാന നേതൃത്വ പരിശീലന ക്യാമ്പിന് കാസര്‍കോട്ട് തുടക്കമായി

  മുത്തലാഖ് വിഷയത്തിലെ ഓര്‍ഡിനന്‍സ് ഇന്ധനവില വര്‍ധനവില്‍ നിന്ന് ശ്രദ്ധ തിരിച്ച് വിടാന്‍- ശബ്‌നം ആസ്മി