updated on:2018-03-12 04:17 PM
ദേശീയ ട്വന്റി-20 ബധിര ക്രിക്കറ്റ്: കേരളം ചാമ്പ്യന്‍മാര്‍

www.utharadesam.com 2018-03-12 04:17 PM,
ടീമിനെ നയിച്ചത് കാസര്‍കോടിന്റെ മരുമകന്‍


കാസര്‍കോട്: അഹമ്മദാബാദിലെ ഗുജറാത്ത് കോളേജ് ഗ്രൗണ്ടില്‍ നടന്ന നാലാമത് ദേശീയ ട്വന്റി-20 ബധിര ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ കേരളം ജേതാക്കളായി. ഫൈനല്‍ മത്സരത്തില്‍ ഒഡീഷയെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് കേരളം ചാമ്പ്യന്‍പട്ടം നേടിയത്. ടോസ് നേടിയ കേരളം ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഒഡീഷ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെടുത്തു. ജയപ്രകാശ് 24ഉം ശ്യാംകിഷോര്‍ 21ഉം റണ്‍സ് നേടി. കേരളത്തിന് വേണ്ടി അബ്ദുല്‍ ജബ്ബാറും മുഹമ്മദ് ഷാഹിലും മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം 18 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ദേറായി സതീഷ് 64ഉം മന്‍സൂര്‍ 27ഉം റണ്‍സുകള്‍ നേടി. ദേറായി സതീഷിനെ മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുത്തു. ബധിരതയില്‍ തളരാതെ വിവിധ രംഗങ്ങളില്‍ ശോഭിക്കുന്ന പാലക്കുന്നിലെ ഫാത്തിമ ഷിറിന്‍ കാപ്പിലിന്റെ ഭര്‍ത്താവ് പരപ്പനങ്ങാടി സ്വദേശി സുഹൈല്‍ പി.ആറിന്റെ നായകത്വത്തിലുള്ള ടീമാണ് കിരീടം സ്വന്തമാക്കിയത്.



Recent News
  മോഷണം പോയ ബൈക്ക് ഉപേക്ഷിച്ച നിലയില്‍

  റിമാണ്ടില്‍ കഴിയുന്ന പ്രതിയുടെ കൈവശം കഞ്ചാവ് കണ്ടെത്തി

  മന്ത്രിയും എം.പിയും എം.എല്‍.എമാരുമില്ല; ആസൂത്രണ ബോര്‍ഡ് രജതം ശില്‍പശാല തുടങ്ങി

  വിദ്യാര്‍ത്ഥിനിയുടെ മുഖത്തടിച്ച കണ്ടക്ടര്‍ അറസ്റ്റില്‍

  കവര്‍ച്ചാ കേസില്‍ കോടതി ശിക്ഷിച്ച പ്രതി അറസ്റ്റില്‍

  കെ.എസ്.ആര്‍.ടി.സി. ബസ് മണ്‍തിട്ടയിലിടിച്ച് കണ്ടക്ടര്‍ക്ക് പരിക്ക്

  കൗണ്‍സില്‍ രേഖകളുടെ പകര്‍പ്പ് നല്‍കിയില്ല; നഗരസഭാ സെക്രട്ടറിയെ സി.പി.എം. ഉപരോധിച്ചു

  ബദിയടുക്ക നവജീവന ഹൈസ്‌കൂളില്‍ എല്ലാ ക്ലാസുകളിലും ലൈബ്രറി

  ഉപ്പളയില്‍ ബൈക്കിടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു

  പുലി ചത്തത് കേബിള്‍ ശരീരത്തില്‍ മുറുകി; അന്വേഷണം തുടങ്ങി

  വീട്ടമ്മയെ മര്‍ദ്ദിച്ചു, പിഞ്ചുകുഞ്ഞിനെ കത്തികാട്ടി ഭീഷണിപ്പെടുത്തി; യുവാവ് അറസ്റ്റില്‍

  മഞ്ചേശ്വരത്ത് കാല്‍നടയാത്രക്കാരനെ ഇടിച്ച ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചു; യുവാവ് ദാരുണമായി മരിച്ചു

  അന്ത്യോദയ എക്‌സ്പ്രസ് കാസര്‍കോട്ട് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ചങ്ങലവലിച്ചുനിര്‍ത്തി; ലീഗ് പ്രവര്‍ത്തകര്‍ അരമണിക്കൂറോളം തടഞ്ഞിട്ടു

  ചാലിങ്കാല്‍-രാവണീശ്വരം ജംഗ്ഷനില്‍ ദുരന്തഭീതിയുണര്‍ത്തി വൈദ്യുതി ട്രാന്‍സ്‌ഫോര്‍മര്‍

  പാര്‍വ്വതിയമ്മക്കും മകള്‍ക്കും സ്‌നേഹ സാന്ത്വനവുമായി ജനമൈത്രി പൊലീസ്