updated on:2018-03-12 01:40 PM
മില്ലത്ത് സാന്ത്വനം മിഷന്‍ ടി ട്വന്റി ലോഗോ പ്രകാശനം വൈദ്യുത മന്ത്രി എം.എം. മണി നിര്‍വ്വഹിച്ചു

www.utharadesam.com 2018-03-12 01:40 PM,
കാഞ്ഞങ്ങാട് : മെഹബൂബെ മില്ലത്ത് അല്‍ ഹാജി ഇബ്രാഹിം സുലൈമാന്‍ സേട്ടു സാഹിബിന്റെ നാമധേയത്തില്‍ ഐ.എന്‍.എല്‍ അജാനൂര്‍ പഞ്ചായത്ത് കമ്മിറ്റി നടപ്പിലാക്കുന്ന മില്ലത്ത് സാന്ത്വനം മിഷന്‍ ടി ട്വന്റി ലോഗോ വൈദ്യുത മന്ത്രി എം.എം.മണി പ്രകാശനം ചെയ്തു. സമൂഹത്തിലെ പാവങ്ങളുടെ കണ്ണീര്‍ ഒപ്പുന്നതിനു വേണ്ടി ഓരോ മാസവും നടപ്പിലാക്കുന്ന റേഷന്‍ പദ്ധതി, തെരുവിന്റെ മക്കള്‍ക്ക് ഓരോ മാസവും പൊതിച്ചോര്‍ വിതരണം, വാര്‍ധക്യ പെന്‍ഷന്‍, രോഗികള്‍ക്കുള്ള ചികിത്സ സഹായം, തൊഴില്‍ ഉപകരണ വിതരണം, വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്, മഹര്‍ സമൂഹ വിവാഹം തുടങ്ങി ഓരോ മാസവും അരലക്ഷത്തോളം രൂപ ചിലവിട്ടു മൂന്നു വര്‍ഷം നീണ്ടു നില്‍ക്കുന്ന ബൃഹത്തായ കാരുണ്യ പദ്ധതിക്കാണ് രൂപം നല്‍കിയിട്ടുള്ളത്. കാഞ്ഞങ്ങാട് ഗസ്റ്റ് ഹൗസില്‍ വെച്ച് നടന്ന ചടങ്ങില്‍ കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി ചെയര്‍മാന്‍ വി.വി.രമേശന്‍, മില്ലത്ത് സാന്ത്വനം ചെയര്‍മാന്‍ ഹാമിദ് മുക്കൂട്, കണ്‍വീനര്‍ റിയാസ് അമലടുക്കം, വൈസ് ചെയര്‍മാന്‍ ഗഫൂര്‍ ബാവ, ഐ.എന്‍.എല്‍ കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് ബില്‍ടെക് അബ്ദുള്ള, സെക്രട്ടറി റഹ്മാന്‍ കൊളവയല്‍, ട്രെഷറര്‍ സി.എച്ച്.ഹസൈനാര്‍, അജാനൂര്‍ പഞ്ചായത്ത് സെക്രട്ടറി കെ.സി.മുഹമ്മദ് കുഞ്ഞി, ട്രഷറര്‍ കെ. എം. മുഹമ്മദ്, ഇബ്രാഹിം സി.പി, യു.വി. ഹുസൈന്‍, റഫീഖ് കൊത്തിക്കാല്‍ എന്നിവര്‍ സംബന്ധിച്ചു.



Recent News
  ചാമുണ്ഡിക്കുന്നില്‍ വീണ്ടും പുലിയെ കണ്ടു

  സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍

  വൃദ്ധന്‍ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

  കുഞ്ചത്തൂരില്‍ സംഘര്‍ഷം; പൊലീസ് ഗ്രാനേഡ് പ്രയോഗിച്ചു, നാലുപേര്‍ക്ക് പരിക്ക്

  വനമേഖലയില്‍ സൂക്ഷിച്ച 400 ലിറ്റര്‍ വാഷ് പിടിച്ചു

  മംഗളൂരു വിമാനത്താവളം വഴി സ്വര്‍ണക്കടത്ത്; 3 ദിവസത്തിനിടെ പിടിയിലായത് 4 കാസര്‍കോട് സ്വദേശികള്‍

  ക്ഷേത്രത്തില്‍ ആഘോഷത്തിനെത്തിയ സ്ത്രീയുടെ മൂന്നരപവന്‍ മാല നഷ്ടപ്പെട്ടു

  മഞ്ചേശ്വരത്ത് അയ്യപ്പ ഭക്തന്‍ തീവണ്ടി തട്ടി മരിച്ചു

  ഹര്‍ത്താല്‍: ജനം വലഞ്ഞു

  കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂള്‍ പ്യൂണിന് പരിക്ക്

  അബ്ദുല്‍റഹ്മാന്‍ അല്‍ജുനൈദ് ബാഖവി അന്തരിച്ചു

  ക്രിക്കറ്റ് മത്സരത്തിനിടെ പന്ത് മുഖത്ത് കൊണ്ട് പരിക്ക്

  ചിറ്റാരിക്കാല്‍ സ്വദേശി വെടിയേറ്റ് മരിച്ച സംഭവത്തില്‍ ബാഗമണ്ഡലം പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

  പ്രമുഖ സഹകാരി സി. മാധവന്‍ അന്തരിച്ചു

  വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മധ്യവയസ്‌ക്കന്‍ പിടിയില്‍