updated on:2018-03-11 07:25 PM
ആന്ധ്രയില്‍ ജീപ്പിന് പിറകില്‍ ബസിടിച്ച് നായ്ക്കാപ്പ്, മധൂര്‍ സ്വദേശികളായ നാല് പേര്‍ മരിച്ചു

www.utharadesam.com 2018-03-11 07:25 PM,
അപകടം തിരുപ്പതി ക്ഷേത്ര ദര്‍ശനത്തിന് പോകുമ്പോള്‍

കുമ്പള: കാസര്‍കോടിനെ നടുക്കിയും കണ്ണീരിലാഴ്ത്തിയും വീണ്ടും അപകട മരണം.
കുമ്പള നായിക്കാപ്പില്‍ നിന്ന് തിരുപ്പതി ക്ഷേത്ര ദര്‍ശനത്തിന് പുറപ്പെട്ട സംഘം സഞ്ചരിച്ച ജീപ്പിന് പിറകില്‍ ബസിടിച്ച് നായിക്കാപ്പ് സ്വദേശികളായ മൂന്ന് പേര്‍ക്കും മധൂര്‍ സ്വദേശിയായ ഒരാള്‍ക്കും ദാരുണാന്ത്യം. ആറുപേര്‍ക്ക് പരിക്കേറ്റു.
ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ ആന്ധ്രാപ്രദേശ് ചിത്തൂര്‍ ബങ്കാരുപാല പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. കുമ്പള നായിക്കാപ്പിലെ പക്കീരഗട്ടി(72), അനുജന്‍ മഞ്ചപ്പ ഗട്ടി(67), മഞ്ചപ്പഗട്ടിയുടെ ഭാര്യ സുന്ദരി(55), ബന്ധു മധൂര്‍ മന്നിപ്പാടിയിലെ സദാശിവന്‍ (55) എന്നിവരാണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് പത്തംഗ സംഘം കുമ്പള നായിക്കാപ്പില്‍ നിന്ന് സൈലോ ജീപ്പില്‍ തിരുപ്പതി ക്ഷേത്ര ദര്‍ശനത്തിനായി പുറപ്പെട്ടത്.
ക്ഷേത്രത്തിലെത്താന്‍ 140 കിലോമീറ്റര്‍ അവശേഷിക്കെയാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച സൈലോ ജീപ്പിന് പിറകില്‍ ടൂറിസ്റ്റ് ബസ് ഇടിക്കുകയായിരുന്നുവെന്നാണ് നാട്ടില്‍ ലഭിച്ച വിവരം. ജീപ്പ് ഡ്രൈവര്‍ കുമ്പള പെര്‍വാഡിലെ ഉമേശ്(40), പെര്‍വാഡ് സ്വദേശിയും ഓട്ടോ ഡ്രൈവറുമായ ഹരീശന്‍ (30), കുമ്പള സ്വദേശികളായ ലക്ഷ്മി, ബോജ, മാധവ, നാഗേഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ചിത്തൂരിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
സഹോദരങ്ങളുടെയും ഇവരിലൊരാളുടെ ഭാര്യയുടെയും മരണം നായ്ക്കാപ്പിനെ കണ്ണീരിലാഴ്ത്തി. കര്‍ഷകരാണ് മരിച്ച പക്കീര ഗട്ടിയും മഞ്ചപ്പ ഗട്ടിയും.
ഗിരിജയാണ് മരിച്ച പക്കീരഗട്ടിയുടെ ഭാര്യ. മക്കള്‍: രാജ, ഗീത, സതീശന്‍, സരിത, അനിത, കവിത, സുജിത്ര.
മരിച്ച മഞ്ചപ്പഗട്ടി-സുന്ദരി ദമ്പതികള്‍ക്ക് വിശാലക്ഷ്മി, അരുണാക്ഷി, സുഹാസിനി, ഭവ്യ, ശ്രീകാന്ത് എന്നീ മക്കളുണ്ട്.
മരിച്ച സദാശിവന്‍ കോണ്‍ക്രീറ്റ് തൊഴിലാളിയായിരുന്നു. ബാബുഗട്ടി-സുന്ദരി ദമ്പതികളുടെ മകനാണ്.




Related News
Recent News
  ചാമുണ്ഡിക്കുന്നില്‍ വീണ്ടും പുലിയെ കണ്ടു

  സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍

  വൃദ്ധന്‍ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

  കുഞ്ചത്തൂരില്‍ സംഘര്‍ഷം; പൊലീസ് ഗ്രാനേഡ് പ്രയോഗിച്ചു, നാലുപേര്‍ക്ക് പരിക്ക്

  വനമേഖലയില്‍ സൂക്ഷിച്ച 400 ലിറ്റര്‍ വാഷ് പിടിച്ചു

  മംഗളൂരു വിമാനത്താവളം വഴി സ്വര്‍ണക്കടത്ത്; 3 ദിവസത്തിനിടെ പിടിയിലായത് 4 കാസര്‍കോട് സ്വദേശികള്‍

  ക്ഷേത്രത്തില്‍ ആഘോഷത്തിനെത്തിയ സ്ത്രീയുടെ മൂന്നരപവന്‍ മാല നഷ്ടപ്പെട്ടു

  മഞ്ചേശ്വരത്ത് അയ്യപ്പ ഭക്തന്‍ തീവണ്ടി തട്ടി മരിച്ചു

  ഹര്‍ത്താല്‍: ജനം വലഞ്ഞു

  കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂള്‍ പ്യൂണിന് പരിക്ക്

  അബ്ദുല്‍റഹ്മാന്‍ അല്‍ജുനൈദ് ബാഖവി അന്തരിച്ചു

  ക്രിക്കറ്റ് മത്സരത്തിനിടെ പന്ത് മുഖത്ത് കൊണ്ട് പരിക്ക്

  ചിറ്റാരിക്കാല്‍ സ്വദേശി വെടിയേറ്റ് മരിച്ച സംഭവത്തില്‍ ബാഗമണ്ഡലം പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

  പ്രമുഖ സഹകാരി സി. മാധവന്‍ അന്തരിച്ചു

  വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മധ്യവയസ്‌ക്കന്‍ പിടിയില്‍