updated on:2018-03-11 07:01 PM
പി. കരുണാകരന്‍ എം.പി.യുടെ മകളുടെ വിവാഹത്തിന് മുഖ്യമന്ത്രിയും നേതാക്കളും കൂട്ടത്തോടെ കാസര്‍കോട്ട്

www.utharadesam.com 2018-03-11 07:01 PM,
കാഞ്ഞങ്ങാട്: പി. കരുണാകരന്‍ എം.പി.യുടെയും ലൈല കരുണാകരന്റെയും മകളും എ.കെ.ജി.യുടെയും സുശീല ഗോപാലന്റെയും ചെറുമകളുമായ ദിയയുടെ കല്ല്യാണത്തിന് മുഖ്യമന്ത്രിയും മന്ത്രിമാരും അടക്കം നേതാക്കളുടെ പട തന്നെ കൂട്ടത്തോടെ കാഞ്ഞങ്ങാട്ട്.
കാഞ്ഞങ്ങാട്ടെ ആകാശ് ഓഡിറ്റോറിയത്തില്‍ ഇന്ന് നടക്കുന്ന വിവാഹത്തില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി, മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, എം.എം മണി, തോമസ് ഐസക്, കടന്നപ്പള്ളി രാമചന്ദ്രന്‍, വിവിധ രാഷ്ട്രീയ-കക്ഷി നേതാക്കള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ എത്തിയത്.
വയനാട് ജില്ലയിലെ പനമരം താനിയുള്ള പറമ്പത്ത് മര്‍സദ് സുഹൈലാണ് വരന്‍. കുടുംബാംഗങ്ങളോടൊപ്പമെത്തിയ മുഖ്യമന്ത്രി വധൂവരന്മാര്‍ക്ക് ആശംസകള്‍ അറിയിച്ചു. മുഖ്യമന്ത്രി ഇന്ന് ജില്ലയില്‍ വിവിധ പരിപാടികളില്‍ സംബന്ധിക്കുന്നുണ്ട്.Recent News
  പാമ്പുകള്‍ക്കൊപ്പം കൂട്ടുകൂടാം; ക്ലാസ് നവ്യാനുഭവമായി

  മീന്‍ലോറി കാറിലിടിച്ച ശേഷം വൈദ്യുതി തൂണിലേക്ക് ഇടിച്ചുകയറി; രണ്ടുപേര്‍ക്ക് പരിക്ക്

  കടപ്പുറത്തെത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമമെന്ന്; ഓട്ടോ ഡ്രൈവര്‍ കസ്റ്റഡിയില്‍

  കപ്പണയിലെ ജോലിക്കിടെ തൊഴിലാളി രക്തം ഛര്‍ദ്ദിച്ച് മരിച്ചു

  സിവില്‍ എഞ്ചിനീയറിംഗ് പഠനം പൂര്‍ത്തിയാക്കിയ യുവാവ് തൂങ്ങിമരിച്ച നിലയില്‍

  ഓട്ടോയും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്

  സി.പി.ഐ പിന്തുണയോടെ എന്‍മകജെയില്‍ യു.ഡി.എഫിന് പ്രസിഡണ്ട് സ്ഥാനം

  വൈകല്യത്തെ അതിജീവിച്ച് പതിനഞ്ചുകാരന്‍ സഹദ് ചിത്രരചനയില്‍ വിസ്മയമാകുന്നു

  മധൂര്‍ ക്ഷേത്ര നവീകരണ പ്രവര്‍ത്തനം പുരോഗമിക്കുന്നു; ബാലാലയ പ്രതിഷ്ഠ നടത്തി

  പ്രസ്‌ക്ലബ്ബ് പ്രവചന മത്സര വിജയിക്ക് വാഷിംഗ് മെഷീന്‍ സമ്മാനിച്ചു

  സീനിയര്‍ സിറ്റിസണ്‍സ് സര്‍വ്വീസ് കൗണ്‍സില്‍ സംസ്ഥാന നേതൃത്വ പരിശീലന ക്യാമ്പിന് കാസര്‍കോട്ട് തുടക്കമായി

  മുത്തലാഖ് വിഷയത്തിലെ ഓര്‍ഡിനന്‍സ് ഇന്ധനവില വര്‍ധനവില്‍ നിന്ന് ശ്രദ്ധ തിരിച്ച് വിടാന്‍- ശബ്‌നം ആസ്മി

  കാഞ്ഞങ്ങാട്ടെ കവര്‍ച്ചാ കേസില്‍ പ്രതിയായ ഹോംനഴ്‌സ് പിടിയില്‍

  ഫുജൈറയില്‍ മരിച്ച മഞ്ഞംപാറ സ്വദേശിയുടെ മയ്യത്ത് നാട്ടിലെത്തിച്ച് ഖബറടക്കി

  കാഞ്ഞങ്ങാട്ട് ജ്വല്ലറിവര്‍ക്‌സില്‍ നിന്ന് 32ഗ്രാം സ്വര്‍ണ്ണത്തരികള്‍ കവര്‍ന്നു