updated on:2018-03-11 06:50 PM
കാസര്‍കോട് സ്വദേശിനിയായ യുവതി എറണാകുളത്തെ ആസ്പത്രിയില്‍ മരിച്ചു

www.utharadesam.com 2018-03-11 06:50 PM,
ഉളിയത്തടുക്ക: രക്തസ്രാവത്തെത്തുടര്‍ന്ന് എറണാകുളത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കാസര്‍കോട് സ്വദേശിനിയായ ഭര്‍തൃമതി മരിച്ചു. ചെട്ടുംകുഴി ഇസ്സത്ത് നഗര്‍ സെക്കന്റ് സ്ട്രീറ്റിലെ ഷബീലിന്റെ ഭാര്യയും ഉളിയത്തടുക്കയിലെ അബ്ബാസിന്റെയും റംലയുടെയും മകളുമായ ജസീറ(20)യാണ് മരിച്ചത്. എറണാകുളത്ത് ജോലി ചെയ്യുന്ന ഭര്‍ത്താവിനൊപ്പം താമസിച്ച് വരികെയാണ് ജസീറക്ക് രക്തസ്രാവമുണ്ടായത്. രണ്ടു മാസം ഗര്‍ഭിണിയായിരുന്നു. ആസ്പത്രിയില്‍ പ്രവേശിപ്പിച്ച ജസീറയുടെ നില ഗുരുതരമായതിനെത്തുടര്‍ന്ന് മിനിഞ്ഞാന്നായിരുന്നു അന്ത്യം. വയറ്റില്‍ ട്യൂമര്‍ ഉണ്ടായിരുന്നുവെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. ജസീറയുടെ വിയോഗം ഇസ്സത്ത് നഗറിനെ കണ്ണീരിലാഴ്ത്തി. ഒന്നരവയസ്സുള്ള ഷസാന്‍ ഏക മകനാണ്. സഹോദരന്‍: റൗഫ്. മാലിക്ദിനാര്‍ വലിയ ജുമുഅത്ത് പള്ളി അങ്കണത്തില്‍ ഖബറടക്കി.Recent News
  വയല്‍നികത്താനുള്ള ശ്രമം അധികൃതര്‍ തടഞ്ഞു

  പാമ്പുകള്‍ക്കൊപ്പം കൂട്ടുകൂടാം; ക്ലാസ് നവ്യാനുഭവമായി

  മീന്‍ലോറി കാറിലിടിച്ച ശേഷം വൈദ്യുതി തൂണിലേക്ക് ഇടിച്ചുകയറി; രണ്ടുപേര്‍ക്ക് പരിക്ക്

  കടപ്പുറത്തെത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമമെന്ന്; ഓട്ടോ ഡ്രൈവര്‍ കസ്റ്റഡിയില്‍

  കപ്പണയിലെ ജോലിക്കിടെ തൊഴിലാളി രക്തം ഛര്‍ദ്ദിച്ച് മരിച്ചു

  സിവില്‍ എഞ്ചിനീയറിംഗ് പഠനം പൂര്‍ത്തിയാക്കിയ യുവാവ് തൂങ്ങിമരിച്ച നിലയില്‍

  ഓട്ടോയും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്

  സി.പി.ഐ പിന്തുണയോടെ എന്‍മകജെയില്‍ യു.ഡി.എഫിന് പ്രസിഡണ്ട് സ്ഥാനം

  വൈകല്യത്തെ അതിജീവിച്ച് പതിനഞ്ചുകാരന്‍ സഹദ് ചിത്രരചനയില്‍ വിസ്മയമാകുന്നു

  മധൂര്‍ ക്ഷേത്ര നവീകരണ പ്രവര്‍ത്തനം പുരോഗമിക്കുന്നു; ബാലാലയ പ്രതിഷ്ഠ നടത്തി

  പ്രസ്‌ക്ലബ്ബ് പ്രവചന മത്സര വിജയിക്ക് വാഷിംഗ് മെഷീന്‍ സമ്മാനിച്ചു

  സീനിയര്‍ സിറ്റിസണ്‍സ് സര്‍വ്വീസ് കൗണ്‍സില്‍ സംസ്ഥാന നേതൃത്വ പരിശീലന ക്യാമ്പിന് കാസര്‍കോട്ട് തുടക്കമായി

  മുത്തലാഖ് വിഷയത്തിലെ ഓര്‍ഡിനന്‍സ് ഇന്ധനവില വര്‍ധനവില്‍ നിന്ന് ശ്രദ്ധ തിരിച്ച് വിടാന്‍- ശബ്‌നം ആസ്മി

  കാഞ്ഞങ്ങാട്ടെ കവര്‍ച്ചാ കേസില്‍ പ്രതിയായ ഹോംനഴ്‌സ് പിടിയില്‍

  ഫുജൈറയില്‍ മരിച്ച മഞ്ഞംപാറ സ്വദേശിയുടെ മയ്യത്ത് നാട്ടിലെത്തിച്ച് ഖബറടക്കി