updated on:2019-07-11 08:24 PM
കര്‍ണാടകയില്‍ സുപ്രീംകോടതിയുടെ ഇടപെടല്‍

www.utharadesam.com 2019-07-11 08:24 PM,
ന്യൂഡല്‍ഹി/ബംഗളൂരു: കര്‍ണാടകയില്‍ പ്രതിസന്ധി രൂക്ഷമായിക്കൊണ്ടിരിക്കുന്നതിനിടയില്‍ സുപ്രീംകോടതിയുടെ ഇടപെടല്‍. വിമത എം.എല്‍.എ.മാര്‍ നല്‍കിയ രാജിക്കത്തില്‍ ഇന്ന് തന്നെ സ്പീക്കര്‍ തീരുമാനമറിയിക്കുമെന്നാണ് സുപ്രീംകോടതി നിര്‍ദ്ദേശിച്ചത്. രാജിവെച്ച എം.എല്‍.എ.മാരുടെ കാര്യത്തില്‍ ഇന്ന് വൈകിട്ട് ആറ് മണിക്ക് മുമ്പ് തീരുമാനമെടുക്കണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചത്. എം.എല്‍.എമാരോട് ആറ് മണിക്ക് മുമ്പ് സ്പീക്കറെ കാണാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രാജി വെച്ച 10 എം.എല്‍.എ. മാരാണ് കോടതിയെ സമീപിച്ചത്. കോണ്‍ഗ്രസ് പക്ഷക്കാരനായ സ്പീക്കര്‍ പല കാരണങ്ങള്‍ പറഞ്ഞ് രാജിക്കത്ത് സ്വീകരിക്കുന്നില്ലെന്നായിരുന്നു പരാതി. അതിനിടെ കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി ഇന്ന് രാജി നല്‍കിയേക്കുമെന്നുള്ള അഭ്യൂഹമുണ്ടായിരുന്നു. ഇന്ന് രാവിലെ കര്‍ണാടകയുടെ ചുമതലയുള്ള കെ.സി. വേണുഗോപാല്‍, നേതാക്കളായ സിദ്ധരാമയ്യ, ഗുണ്ടുറാവു എന്നിവരുമായി നടത്തിയ ചര്‍ച്ചയില്‍ തല്‍ക്കാലം രാജിവെക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. സ്പീക്കറുടെ തീരുമാനം വരട്ടെയെന്നും അതിനുശേഷം മതി അടുത്ത നീക്കമെന്നുമാണ് കോണ്‍ഗ്രസ് നിലപാട്. നാളെയാണ് നിയമസഭാ സമ്മേളനം തുടങ്ങേണ്ടിയിരുന്നത്. ഇത് 17വരെ നീട്ടാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമെടുക്കും. നിയമസഭ പിരിച്ചുവിടാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനാണ് നേരത്തെ ആലോചിച്ചിരുന്നത്.Recent News
  അഖിലിനെ കുത്താനുപയോഗിച്ച കത്തി കണ്ടെടുത്തു

  തോമസ് ചാണ്ടിയില്‍ നിന്ന് നികുതിയും പിഴയും ഈടാക്കുന്നത് സര്‍ക്കാര്‍ തടഞ്ഞു

  'റോ'യെ തകര്‍ക്കാന്‍ ശ്രമിച്ചുവെന്ന് മുന്‍ ഉദ്യോഗസ്ഥന്‍ ഹാമിദ് അന്‍സാരി കുരുക്കില്‍

  ആന്തൂരില്‍ സാജന്റെ കണ്‍വെന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി

  ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചു എല്ലാവര്‍ക്കും വീട്; റെയില്‍ വികസനത്തിന് പി.പി.പി. മോഡല്‍

  സുന്നി വിദ്യാഭ്യാസ ബോര്‍ഡ്; കുമ്പോല്‍ തങ്ങള്‍ ട്രഷറര്‍

  നെടുങ്കണ്ടം കസ്റ്റഡിമരണം; എസ്.ഐ.അടക്കം 2 പേര്‍ അറസ്റ്റില്‍

  പ്രളയ ദുരിതബാധിത ഭവന നിര്‍മ്മാണ പദ്ധതിയിലേക്ക് 5 ലക്ഷം രൂപ നല്‍കി

  മന്ത്രിമാര്‍ എത്ര തവണ വിദേശത്ത് പോയി ? വിവരം ശേഖരിച്ചു വരുന്നതായി മുഖ്യമന്ത്രി

  രാജ്കുമാര്‍ ഉരുട്ടലിന് വിധേയനായെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

  കസ്റ്റഡി മരണം; പരാതി പിന്‍വലിക്കാന്‍ വീട്ടുകാര്‍ക്ക് മേല്‍ സമ്മര്‍ദ്ദം

  ബിനോയ്‌ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്

  രാജിക്കൊരുങ്ങി കോടിയേരി

  രാജുനാരായണ സ്വാമിയെ കേരള കേഡറില്‍ നിന്ന് പിരിച്ചു വിടുന്നു

  ബിനോയ് കോടിയേരി ഒളിവിലെന്ന് സൂചന