updated on:2019-07-08 07:00 PM
'റോ'യെ തകര്‍ക്കാന്‍ ശ്രമിച്ചുവെന്ന് മുന്‍ ഉദ്യോഗസ്ഥന്‍ ഹാമിദ് അന്‍സാരി കുരുക്കില്‍

www.utharadesam.com 2019-07-08 07:00 PM,
ന്യൂഡല്‍ഹി: 'റോ'യെ തകര്‍ക്കാന്‍ ശ്രമിച്ചുവെന്ന ആരോപണക്കുരുക്കില്‍ കുടുങ്ങി മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി. അന്‍സാരി ഇറാനില്‍ സ്ഥാനപതിയായിരുന്നപ്പോള്‍ ഇന്ത്യയുടെ വിദേശ രഹസ്യാന്വേഷണ ഏജന്‍സി ആയ റോ യുടെ വിവരങ്ങള്‍ പുറത്ത് വിട്ട് റോ ഉദ്യോഗസ്ഥരെ അപകടത്തിലാക്കിയെന്ന ഗുരുതരമായ ആരോപണമാണ് ഉയര്‍ന്നത്. റോയിലെ മുന്‍ ഓഫീസര്‍ സൂദ് ആണ് ഇത്തരമൊരു ആരോപണവുമായി പ്രധാനമന്ത്രിക്ക് കത്ത് എഴുതിയത്. വിശദമായ അന്വേഷണവും ആവശ്യപ്പെട്ടിട്ടുണ്ട്. 1990-92 കാലഘട്ടത്തില്‍ ഹാമീദ് അന്‍സാരി ടെഹ്‌റാനില്‍ അംബാസിഡറായിരുന്നപ്പോള്‍ അവിടെ റോ ഓഫീസറായിരുന്നു സൂദ്. കാശ്മീരിലെ യുവാക്കള്‍ക്ക് ഭീകര പ്രവര്‍ത്തനത്തിന് ഇറാനില്‍ നിന്ന് സഹായം ലഭിക്കുന്നത് റോ നിരീക്ഷിച്ച് വന്നിരുന്ന കാര്യം അന്‍സാരിയില്‍ നിന്ന് ഇറാന്‍ അറിഞ്ഞെന്നും അവരുടെ രഹസ്യാന്വേഷണ ഏജന്‍സിയായ സാവക്ക് അത് പ്രയോജനപ്പെടുത്തിയെന്നും ഇറാനിലെ റോ സംവിധാനം തകരാറിലാകാന്‍ ഇത് ഇടയാക്കിയെന്നും സൂദ് കത്തില്‍ പറയുന്നു. ഇന്ത്യന്‍ എംബസിയിലെയും റോയിലെയും ഉദ്യോഗസ്ഥരെ സാവക്ക് തട്ടിക്കൊണ്ട് പോയപ്പോള്‍ രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ക്കായി ഹാമീദ് അന്‍സാരി ഒന്നും ചെയ്തില്ലെന്നും അന്‍സാരിയും അന്ന് ഐബി അഡീഷണല്‍ സെക്രട്ടറി ആയിരുന്ന രത്തന്‍ സൈഗളും ചേര്‍ന്ന് റോയുടെ ഗള്‍ഫ് യൂണിറ്റ് തകര്‍ത്തെന്നും ആരോപണമുണ്ട്. സൈഗള്‍ പിന്നീട് സി.ഐ.എ ക്ക് രേഖകള്‍ കൈമാറിയ സംഭവം ഉണ്ടായെങ്കിലും അദ്ദേഹത്തെ അറസ്റ്റ് ചെയ്യാതെ രാജിവെച്ച് പോകാന്‍ അനുവദിച്ചക്കുകയായിരുന്നു.Recent News
  അഖിലിനെ കുത്താനുപയോഗിച്ച കത്തി കണ്ടെടുത്തു

  തോമസ് ചാണ്ടിയില്‍ നിന്ന് നികുതിയും പിഴയും ഈടാക്കുന്നത് സര്‍ക്കാര്‍ തടഞ്ഞു

  കര്‍ണാടകയില്‍ സുപ്രീംകോടതിയുടെ ഇടപെടല്‍

  ആന്തൂരില്‍ സാജന്റെ കണ്‍വെന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി

  ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചു എല്ലാവര്‍ക്കും വീട്; റെയില്‍ വികസനത്തിന് പി.പി.പി. മോഡല്‍

  സുന്നി വിദ്യാഭ്യാസ ബോര്‍ഡ്; കുമ്പോല്‍ തങ്ങള്‍ ട്രഷറര്‍

  നെടുങ്കണ്ടം കസ്റ്റഡിമരണം; എസ്.ഐ.അടക്കം 2 പേര്‍ അറസ്റ്റില്‍

  പ്രളയ ദുരിതബാധിത ഭവന നിര്‍മ്മാണ പദ്ധതിയിലേക്ക് 5 ലക്ഷം രൂപ നല്‍കി

  മന്ത്രിമാര്‍ എത്ര തവണ വിദേശത്ത് പോയി ? വിവരം ശേഖരിച്ചു വരുന്നതായി മുഖ്യമന്ത്രി

  രാജ്കുമാര്‍ ഉരുട്ടലിന് വിധേയനായെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

  കസ്റ്റഡി മരണം; പരാതി പിന്‍വലിക്കാന്‍ വീട്ടുകാര്‍ക്ക് മേല്‍ സമ്മര്‍ദ്ദം

  ബിനോയ്‌ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്

  രാജിക്കൊരുങ്ങി കോടിയേരി

  രാജുനാരായണ സ്വാമിയെ കേരള കേഡറില്‍ നിന്ന് പിരിച്ചു വിടുന്നു

  ബിനോയ് കോടിയേരി ഒളിവിലെന്ന് സൂചന