updated on:2019-07-06 07:53 PM
ആന്തൂരില്‍ സാജന്റെ കണ്‍വെന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി

www.utharadesam.com 2019-07-06 07:53 PM,
തിരുവനന്തപുരം: ആന്തൂരില്‍ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ കണ്‍വെന്‍ഷന്‍ സെന്ററിന് ഒടുവില്‍ പ്രവര്‍ത്തനാനുമതി ലഭിച്ചു. തദ്ദേശ ഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് അനുമതി നല്‍കിയത്. പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്ന് ഉറപ്പുവരുന്നണമെന്ന് സെക്രട്ടറിയോട് നിര്‍ദ്ദേശിച്ചു. ചീഫ് ടൗണ്‍ പ്ലാനറുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തില്‍ നാല് പിഴവുകളില്‍ മൂന്നെണ്ണവും പരിഹരിച്ചതായി കണ്ടെത്തിയിരുന്നു. കണ്‍വെന്‍ഷന്‍ സെന്ററിന് പിന്നില്‍ തുറസ്സായ സ്ഥലത്ത് ജലസംഭരണി സ്ഥാപിച്ചതാണ് നാലാമത്തെ പിഴവ്. അതില്‍ ഇളവ് തേടി മന്ത്രി എ.സി മൊയ്തീന് അപേക്ഷ നല്‍കിയിരുന്നു. റാംപ്, ബാല്‍ക്കണി, ശുചിമുറി എന്നിവയുമായി ബന്ധപ്പെട്ട പോരായ്മകള്‍ പരിഹരിച്ചിരുന്നു. വാട്ടര്‍ ടാങ്ക് അതേ പടി നിലനിര്‍ത്തുന്നതിനുള്ള അനുമതി തദ്ദേശ വകുപ്പ് നല്‍കിയതോടെയാണ് അനുമതിക്ക് വഴി തെളിഞ്ഞത്. മാറ്റം വരുത്തിയ രൂപ രേഖ പ്രകാരം അടുത്ത ദിവസം തന്നെ കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കും. ഏഴ് ന്യൂനതകള്‍ പരിഹരിച്ചാലേ അനുമതി നല്‍കാനാവൂ എന്ന നിലപാടിലായിരുന്നു ആന്തൂര്‍ നഗരസഭാ സെക്രട്ടറി. വര്‍ഷങ്ങളായി നഗരസഭാ ഓഫീസ് കയറിയിറങ്ങി അനുമതി ലഭിക്കാതായതോടെയാണ് പ്രവാസി വ്യവസായിയായ സാജന്‍ ആത്മഹത്യചെയ്തത്. 16 കോടി രൂപ ചെലവിലാണ് കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മ്മിച്ചത്.
കണ്‍വെന്‍ഷന്‍ സെന്ററിന് പിന്നില്‍ ആവശ്യമായാല്‍ വാഹനമെത്താനടക്കമുള്ള തുറസ്സായ സ്ഥലം വേണമെന്നും നിയമമുണ്ട്. ഇതും പരിഹരിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കെട്ടിടത്തിന് അഗ്നിശമന വിഭാഗത്തിന്റെ ലൈസന്‍സും ഇതിനകം ലഭിച്ചിട്ടുണ്ട്. സാജന്റെ ഭാര്യയും ബന്ധുക്കളും കണ്‍വെന്‍ഷന്‍ സെന്റര്‍ എത്രയും പെട്ടെന്ന് തുറക്കാനുള്ള നടപടി പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുകയാണ്.Recent News
  അഖിലിനെ കുത്താനുപയോഗിച്ച കത്തി കണ്ടെടുത്തു

  തോമസ് ചാണ്ടിയില്‍ നിന്ന് നികുതിയും പിഴയും ഈടാക്കുന്നത് സര്‍ക്കാര്‍ തടഞ്ഞു

  കര്‍ണാടകയില്‍ സുപ്രീംകോടതിയുടെ ഇടപെടല്‍

  'റോ'യെ തകര്‍ക്കാന്‍ ശ്രമിച്ചുവെന്ന് മുന്‍ ഉദ്യോഗസ്ഥന്‍ ഹാമിദ് അന്‍സാരി കുരുക്കില്‍

  ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചു എല്ലാവര്‍ക്കും വീട്; റെയില്‍ വികസനത്തിന് പി.പി.പി. മോഡല്‍

  സുന്നി വിദ്യാഭ്യാസ ബോര്‍ഡ്; കുമ്പോല്‍ തങ്ങള്‍ ട്രഷറര്‍

  നെടുങ്കണ്ടം കസ്റ്റഡിമരണം; എസ്.ഐ.അടക്കം 2 പേര്‍ അറസ്റ്റില്‍

  പ്രളയ ദുരിതബാധിത ഭവന നിര്‍മ്മാണ പദ്ധതിയിലേക്ക് 5 ലക്ഷം രൂപ നല്‍കി

  മന്ത്രിമാര്‍ എത്ര തവണ വിദേശത്ത് പോയി ? വിവരം ശേഖരിച്ചു വരുന്നതായി മുഖ്യമന്ത്രി

  രാജ്കുമാര്‍ ഉരുട്ടലിന് വിധേയനായെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

  കസ്റ്റഡി മരണം; പരാതി പിന്‍വലിക്കാന്‍ വീട്ടുകാര്‍ക്ക് മേല്‍ സമ്മര്‍ദ്ദം

  ബിനോയ്‌ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്

  രാജിക്കൊരുങ്ങി കോടിയേരി

  രാജുനാരായണ സ്വാമിയെ കേരള കേഡറില്‍ നിന്ന് പിരിച്ചു വിടുന്നു

  ബിനോയ് കോടിയേരി ഒളിവിലെന്ന് സൂചന