updated on:2019-07-03 07:44 PM
നെടുങ്കണ്ടം കസ്റ്റഡിമരണം; എസ്.ഐ.അടക്കം 2 പേര്‍ അറസ്റ്റില്‍

www.utharadesam.com 2019-07-03 07:44 PM,
പീരുമേട്: നെടുങ്കണ്ടം പൊലീസ് സ്റ്റേഷനില്‍ ചിട്ടിതട്ടിപ്പ് കേസിലെ പ്രതി രാജ്കുമാര്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച കേസില്‍ എസ്.ഐ ഉള്‍പ്പെടെ രണ്ടു പൊലീസുകാരെ അറസ്റ്റ് ചെയ്തു. എസ്.ഐ കെ.എ സാബു, സിവില്‍ പൊലീസ് ഓഫീസര്‍ (സി.പി.ഒ) സജീവ് എന്നിവരാണ് അറസ്റ്റിലായത്. ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘമാണ് ഇന്ന് രാവിലെ ഇരുവരേയും അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ഉടനെ സാബു കുഴഞ്ഞുവീണതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. രണ്ട് ദിവസമായി ഇവരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തുവരികയായിരുന്നു. കസ്റ്റഡിമരണം സംബന്ധിച്ച് അനുകൂലമായ മൊഴി ലഭിച്ചതോടെയാണ് അറസ്റ്റ്. സംഭവം കഴിഞ്ഞ് പൊലീസുകാരെ സസ്‌പെന്റ് ചെയ്തിരുന്നെങ്കിലും അറസ്റ്റ് നീണ്ടുപോവുന്നുവെന്ന പ്രതിപക്ഷ ആരോപണം നിലനിന്നിരുന്നു. ഡ്യൂട്ടിയിലിരിക്കെ തന്നെ മദ്യപിച്ചതും പ്രതിയെ ക്രൂരമായി മര്‍ദ്ദിച്ചതും വ്യക്തമായിട്ടുണ്ട്. ഇന്നലെ രാത്രിയാണ് ഇരുവരേയും കസ്റ്റഡിയിലെടുത്തത്.
അതിനിടെ ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയായി. ഇന്നോ നാളെയോ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കും. റിമാണ്ടിലായിരുന്ന രാജ്കുമാറിനെ പൊലീസ് കസ്റ്റഡിയില്‍ മൂന്നാംമുറക്ക് ഇരയാക്കിയെന്ന് വ്യക്തമായ സൂചന നല്‍കുന്നതായിരുന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തിലെ മുറിവുകള്‍ മര്‍ദ്ദനം മൂലമുള്ളതാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.Recent News
  അഖിലിനെ കുത്താനുപയോഗിച്ച കത്തി കണ്ടെടുത്തു

  തോമസ് ചാണ്ടിയില്‍ നിന്ന് നികുതിയും പിഴയും ഈടാക്കുന്നത് സര്‍ക്കാര്‍ തടഞ്ഞു

  കര്‍ണാടകയില്‍ സുപ്രീംകോടതിയുടെ ഇടപെടല്‍

  'റോ'യെ തകര്‍ക്കാന്‍ ശ്രമിച്ചുവെന്ന് മുന്‍ ഉദ്യോഗസ്ഥന്‍ ഹാമിദ് അന്‍സാരി കുരുക്കില്‍

  ആന്തൂരില്‍ സാജന്റെ കണ്‍വെന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി

  ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചു എല്ലാവര്‍ക്കും വീട്; റെയില്‍ വികസനത്തിന് പി.പി.പി. മോഡല്‍

  സുന്നി വിദ്യാഭ്യാസ ബോര്‍ഡ്; കുമ്പോല്‍ തങ്ങള്‍ ട്രഷറര്‍

  പ്രളയ ദുരിതബാധിത ഭവന നിര്‍മ്മാണ പദ്ധതിയിലേക്ക് 5 ലക്ഷം രൂപ നല്‍കി

  മന്ത്രിമാര്‍ എത്ര തവണ വിദേശത്ത് പോയി ? വിവരം ശേഖരിച്ചു വരുന്നതായി മുഖ്യമന്ത്രി

  രാജ്കുമാര്‍ ഉരുട്ടലിന് വിധേയനായെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

  കസ്റ്റഡി മരണം; പരാതി പിന്‍വലിക്കാന്‍ വീട്ടുകാര്‍ക്ക് മേല്‍ സമ്മര്‍ദ്ദം

  ബിനോയ്‌ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്

  രാജിക്കൊരുങ്ങി കോടിയേരി

  രാജുനാരായണ സ്വാമിയെ കേരള കേഡറില്‍ നിന്ന് പിരിച്ചു വിടുന്നു

  ബിനോയ് കോടിയേരി ഒളിവിലെന്ന് സൂചന