updated on:2019-07-03 06:40 PM
മന്ത്രിമാര്‍ എത്ര തവണ വിദേശത്ത് പോയി ? വിവരം ശേഖരിച്ചു വരുന്നതായി മുഖ്യമന്ത്രി

www.utharadesam.com 2019-07-03 06:40 PM,
തിരുവനന്തപുരം: സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം മുഖ്യമന്ത്രിയടക്കം മന്ത്രിമാര്‍ നടത്തിയ വിദേശ യാത്രകള്‍ എത്ര? നിയസഭയില്‍ എന്‍.എ. നെല്ലിക്കുന്നിന്റെ ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ല. മുഖ്യമന്ത്രിയും മന്ത്രിമാരും എത്ര തവണ വിദേശ യാത്ര നടത്തി, ഏതെല്ലാം രാജ്യങ്ങള്‍ എപ്പോഴെല്ലാം സന്ദര്‍ശിച്ചു, ഇതിന് ചെലവായ തുക എത്ര തുടങ്ങി ആറ് ചോദ്യങ്ങള്‍ക്ക് 'വിവരം ശേഖരിച്ചു വരുന്നു' എന്ന ഒറ്റവരി മറുപടിയാണ് മുഖ്യമന്ത്രി നല്‍കിയത്.
ഓരോ സന്ദര്‍ശനത്തിലും അനുഗമിച്ച ആളുകള്‍ ആരൊക്കെയായിരുന്നു, ഓരോരുത്തരുടെയും ഔദ്യോഗിക കര്‍ത്തവ്യം എന്തായിരുന്നു, വിവിധ രാജ്യങ്ങളില്‍ പങ്കെടുത്ത പരിപാടികള്‍ എന്തൊക്കെയായിരുന്നു, സംഘാടകര്‍ ആരായിരുന്നു, പ്രളയാനന്തര കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിന് സന്ദര്‍ശനം കൊണ്ട് ലഭ്യമായ സഹായം എന്തൊക്കെയായിരുന്നു തുടങ്ങിയ ചോദ്യങ്ങളാണ് എന്‍.എ. നെല്ലിക്കുന്ന് ഉന്നയിച്ചത്.
വിവരം ശേഖരിച്ചു വരുന്നു എന്നുമാത്രമായിരുന്നു മറുപടി.



Recent News
  അഖിലിനെ കുത്താനുപയോഗിച്ച കത്തി കണ്ടെടുത്തു

  തോമസ് ചാണ്ടിയില്‍ നിന്ന് നികുതിയും പിഴയും ഈടാക്കുന്നത് സര്‍ക്കാര്‍ തടഞ്ഞു

  കര്‍ണാടകയില്‍ സുപ്രീംകോടതിയുടെ ഇടപെടല്‍

  'റോ'യെ തകര്‍ക്കാന്‍ ശ്രമിച്ചുവെന്ന് മുന്‍ ഉദ്യോഗസ്ഥന്‍ ഹാമിദ് അന്‍സാരി കുരുക്കില്‍

  ആന്തൂരില്‍ സാജന്റെ കണ്‍വെന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി

  ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചു എല്ലാവര്‍ക്കും വീട്; റെയില്‍ വികസനത്തിന് പി.പി.പി. മോഡല്‍

  സുന്നി വിദ്യാഭ്യാസ ബോര്‍ഡ്; കുമ്പോല്‍ തങ്ങള്‍ ട്രഷറര്‍

  നെടുങ്കണ്ടം കസ്റ്റഡിമരണം; എസ്.ഐ.അടക്കം 2 പേര്‍ അറസ്റ്റില്‍

  പ്രളയ ദുരിതബാധിത ഭവന നിര്‍മ്മാണ പദ്ധതിയിലേക്ക് 5 ലക്ഷം രൂപ നല്‍കി

  രാജ്കുമാര്‍ ഉരുട്ടലിന് വിധേയനായെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

  കസ്റ്റഡി മരണം; പരാതി പിന്‍വലിക്കാന്‍ വീട്ടുകാര്‍ക്ക് മേല്‍ സമ്മര്‍ദ്ദം

  ബിനോയ്‌ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്

  രാജിക്കൊരുങ്ങി കോടിയേരി

  രാജുനാരായണ സ്വാമിയെ കേരള കേഡറില്‍ നിന്ന് പിരിച്ചു വിടുന്നു

  ബിനോയ് കോടിയേരി ഒളിവിലെന്ന് സൂചന