updated on:2019-06-06 07:47 PM
ആശങ്കയകലുന്നു; നിപ നിയന്ത്രണ വിധേയം

www.utharadesam.com 2019-06-06 07:47 PM,
കൊച്ചി: നിപ ആശങ്കയൊഴിയുന്നു. രോഗം നിയന്ത്രണ വിധേയമായതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. നിപ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയുടെ നില മെച്ചപ്പെട്ടു. ഇയാളുമായി അടുത്തിടപഴകിയ ആറ് പേരെ നിരീക്ഷണ വിധേയമാക്കിയിരുന്നു. ഇവര്‍ക്ക് നിപയില്ലെന്ന് പൂനെ വൈറോളജി ഇന്‍സ്റ്റിററ്യൂട്ടില്‍ നിന്നുള്ള പരിശോധനാ ഫലത്തില്‍ വ്യക്തമാകുന്നു. ഇന്നാണ് ഇതു സംബന്ധിച്ച ഫലം വന്നത്. നിപ രോഗിയുമായി അടുത്തിടപഴകിയ ഇവര്‍ക്ക് പനി ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് രക്തവും ശരീര സ്രവങ്ങളും പൂനെയിലേക്ക് അയച്ചത്. ആലപ്പുഴയിലെ ലാബില്‍ നടത്തിയ പരിശോധനയിലും ഫലം നെഗറ്റീവ് ആയിരുന്നു. ഇവര്‍ക്ക് നിപയില്ലെന്നത് ആശ്വാസകരമാണെന്നും വലിയ ഭീതി ഒഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ നിപ പൂര്‍ണ്ണമായും ഒഴിഞ്ഞുവെന്ന് പറയാനാവില്ല. ഇന്‍ക്യുബേഷന്‍ പീരിയഡ് കഴിഞ്ഞാലേ കാര്യങ്ങള്‍ ഉറപ്പിക്കാനാവൂ. ആശങ്കയൊഴിഞ്ഞെങ്കിലും ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് മന്ത്രി പറഞ്ഞു. പനി ലക്ഷണങ്ങളോടെ ഏഴ് പേരാണിപ്പോള്‍ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ഐസോലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലുള്ളത്.
ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധനും പറഞ്ഞു.
തുടര്‍ച്ചയായി കേരള ആരോഗ്യ മന്ത്രിയുമായി ഹര്‍ഷ വര്‍ധന്‍ ബന്ധപ്പെട്ടുവരികയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്യുന്നുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതതലയോഗം ചേരുന്നുണ്ട്.



Recent News
  സി.ഐ.നവാസിനെ തമിഴ്‌നാട്ടില്‍ കണ്ടെത്തി

  കാണാതായ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നവാസിന് വേണ്ടി തിരച്ചില്‍ ഊര്‍ജ്ജിതം

  സി.ഒ.ടി.നസീറിന്റെ മൊഴി വീണ്ടും എടുക്കും

  'വായു' ആശങ്കയൊഴിഞ്ഞു

  'വായു' തീവ്രചുഴലിക്കാറ്റാവുന്നു; ഗുജറാത്തില്‍ 10,000 പേരെ മാറ്റി

  സി.ഒ.ടി. നസീര്‍ വധശ്രമം; സഭയില്‍ ബഹളം, ഇറങ്ങിപ്പോക്ക്

  കേരളത്തില്‍ 15 കര്‍ഷക ആത്മഹത്യകള്‍ ഉണ്ടായെന്ന് മന്ത്രി

  കാലവര്‍ഷം: രണ്ട് മരണം

  ഡ്രൈവര്‍ അര്‍ജുനും സഹായി വിഷ്ണുവും കേരളം വിട്ടു

  പ്രധാനമന്ത്രിയും രാഹുല്‍ഗാന്ധിയും ഇന്ന് കേരളത്തില്‍

  പരിശോധനാ ഫലം ലഭിച്ചു നിപ തന്നെ

  കൊച്ചിയില്‍ യുവാവിന് നിപ?

  ബി.ജെ.പിയെ നേരിടാന്‍ 52 എം.പിമാര്‍ ധാരാളം-രാഹുല്‍

  അമിത്ഷാ ധനമന്ത്രിയും ജയശങ്കര്‍ വിദേശകാര്യമന്ത്രിയുമാവും

  മന്ത്രിമാരുടെ സാധ്യതാപട്ടികയായി; 30 പേര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും