updated on:2019-05-15 06:43 PM
നെയ്യാറ്റിന്‍കരയിലെ ആത്മഹത്യ വഴിത്തിരിവില്‍; ഭര്‍ത്താവും ബന്ധുക്കളും കസ്റ്റഡിയില്‍

www.utharadesam.com 2019-05-15 06:43 PM,
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ വഴിത്തിരിവ്. ആത്മഹത്യയ്ക്ക് പിന്നില്‍ ജപ്തി നടപടിക്ക് പുറമെ ഭര്‍ത്താവിന്റെയും അമ്മയുടെയും ബന്ധുക്കളുടെയും പീഡനവും സൂചിപ്പിക്കുന്ന ആത്മഹത്യാകുറിപ്പ് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ഭര്‍ത്താവിനെയും ഭര്‍ത്താവിന്റെ അമ്മയെയും രണ്ട് ബന്ധുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ഇരുവരും ആത്മഹത്യ ചെയ്ത മുറിയുടെ ചുവരില്‍ ഒട്ടിച്ചുവെച്ച നിലയിലായിരുന്നു ആത്മഹത്യാകുറിപ്പ്.
വസ്തു തര്‍ക്കവും കുടുംബ പ്രശ്‌നങ്ങളുമാണ് ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്നാണ് കത്തിലെ സൂചന. ചന്ദ്രന്റെ അമ്മയായ കൃഷ്ണമ്മ, ഭര്‍ത്താവ് കാശി, ശാന്ത എന്നിവര്‍ക്കെതിരെയാണ് കുറിപ്പ്. സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചതായി കത്തില്‍ പറയുന്നു. തന്നെയും മകളെയും കൊല്ലുമെന്ന് കൃഷ്ണമ്മ ഭീഷണിപ്പെടുത്തിയതായും കടം തീര്‍ക്കാന്‍ വീട് വില്‍ക്കാന്‍ അനുവദിക്കുന്നില്ലെന്നും കത്തില്‍ പറയുന്നു.മന്ത്രവാദം അടക്കമുള്ള കാര്യങ്ങള്‍ നടത്തിയതായും തങ്ങളെ ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നും കത്തില്‍ ആരോപിക്കുന്നു.
കടം തീര്‍ക്കാന്‍ ഭര്‍ത്താവ് താല്‍പര്യമെടുക്കുന്നില്ലെന്നും കടബാധ്യതകളുടെ പേരില്‍ എല്ലാവരും തന്നെയാണ് കുറ്റപ്പെടുത്തുന്നതെന്നും ലേഖയുടെയും മകളുടെയും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.
ബുധനാഴ്ച രാവിലെ ഫോറന്‍സിക് സംഘം വീടിനുള്ളില്‍ കടന്ന് പരിശോധിച്ചപ്പോഴാണ് ആത്മഹത്യാ കുറിപ്പും ചുവരിലെഴുതിയ വാചകങ്ങളും കണ്ടെത്തിയത്. സംഭവത്തിനു ശേഷം പൊലീസ് വീട് പൂട്ടിയിരുന്നു. അതുകൊണ്ടാണ് കഴിഞ്ഞ ദിവസം മറ്റു പരിശോധനകള്‍ നടത്താതിരുന്നതും ആത്മഹത്യ കുറിപ്പ് കണ്ടെത്താനാകാതിരുന്നതുമെന്നാണ് പൊലീസ് പറയുന്നത്.



Recent News
  തിരിച്ചടിയുടെ ഗൗരവം മനസിലാക്കി തിരുത്തും -കോടിയേരി

  നരേന്ദ്രമോദി 1000 ദിവസത്തെ കര്‍മ്മ പദ്ധതികള്‍ തയ്യാറാക്കുന്നു

  തെറ്റുകള്‍ തിരുത്തും; വീഴ്ചകള്‍ പരിശോധിക്കും-കോടിയേരി

  മുഖ്യമന്ത്രിയുടെ അഹന്തക്ക് ഏറ്റ തിരിച്ചടി-മുല്ലപ്പള്ളി

  ആലത്തൂരില്‍ രമ്യ പാട്ടുംപാടി ജയത്തിലേക്ക്; പാലക്കാട്ട് ശ്രീകണ്ഠന്‍ ചരിത്രം കുറിക്കുന്നു

  കേരളത്തില്‍ ലീഡില്‍ മുന്നില്‍ രാഹുലും കുഞ്ഞാലിക്കുട്ടിയും

  ആന്ധ്രയില്‍ കൊടുങ്കാറ്റായി വൈ.എസ്.ആര്‍ കോണ്‍ഗ്രസ്;

  കേരളത്തില്‍ യു.ഡി.എഫിന് ഉജ്വല മുന്നേറ്റം

  വീണ്ടും എന്‍.ഡി.എ; കേവല ഭൂരിപക്ഷത്തിലേക്ക്

  കാത്തിരിപ്പിന് വിരാമം; ആദ്യ ഫലസൂചനകള്‍ 9 മണിയോടെ

  എക്‌സിറ്റ് പോളിന്റെ ഞെട്ടലില്‍ പ്രതിപക്ഷം; പ്രതീക്ഷയോടെ എന്‍.ഡി.എ

  കേദാര്‍നാഥില്‍ ചുവപ്പുപരവതാനിയിലൂടെ നടന്നുവരുന്ന മോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ്

  അവസാനഘട്ട വോട്ടെടുപ്പിനിടെ ബംഗാളില്‍ ബോംബേറ്; പഞ്ചാബില്‍ ഒരാള്‍ കൊല്ലപ്പെട്ടു

  റീപോളിങ്ങ് സമാധാനപരം

  മോദിക്ക് ക്ലീന്‍ ചിറ്റ്: ഇടഞ്ഞ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗം