updated on:2019-05-12 06:33 PM
ബേക്കല്‍ സ്റ്റേഷനിലെ പോസ്റ്റല്‍ വോട്ട് നിഷേധം; ക്രൈംബ്രാഞ്ച് അന്വേഷിക്കും

www.utharadesam.com 2019-05-12 06:33 PM,
തിരുവനന്തപുരം/കാസര്‍കോട്: ബേക്കല്‍ പൊലീസ് സ്റ്റേഷനിലെ 33 പൊലീസുകാര്‍ക്ക് പോസ്റ്റല്‍ വോട്ട് നിഷേധിച്ച സംഭവത്തെപ്പറ്റി ക്രൈംബ്രാഞ്ച് പ്രത്യേകസംഘം അന്വേഷിക്കും. ഇന്ന് രാവിലെ ഡി.ജി.പി ലോക്‌നാഥ് ബഹറയാണ് ഇതുസംബന്ധിച്ച ഉത്തരവ് നല്‍കിയത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഡി.ജി.പി വ്യക്തമാക്കി. ബേക്കലിന് പുറമെ ബേഡകം, മഞ്ചേശ്വരം പൊലീസ് സ്റ്റേഷനുകളില്‍ നിന്നും ഈ രീതിയില്‍ പരാതി ഉയര്‍ന്നിട്ടുണ്ട്. അപേക്ഷ നല്‍കിയ അഞ്ച് പൊലീസുദ്യോഗസ്ഥര്‍ ഇതുസംബന്ധിച്ച് ജില്ലാ വരണാധികാരിയുടെ ഇ-മെയില്‍ വിലാസത്തില്‍ ഒരാഴ്ച മുമ്പ് പരാതി അയച്ചെങ്കിലും പ്രതികരണമൊന്നുമുണ്ടായില്ല. ബേക്കല്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് എസ്.ഐ, എ.എസ്.ഐ, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍, സിവില്‍ പൊലീസ് ഓഫീസര്‍, വനിതാസിവില്‍ പൊലീസ് ഓഫീസര്‍, ഹോംഗാര്‍ഡ് തുടങ്ങിയവരുടേതായി 44 അപേക്ഷകളാണ് അതാത് ഉപവരണാധികാരികള്‍ക്കായി പാലക്കുന്നിലുള്ള കോട്ടിക്കുളം തപാല്‍ ഓഫീസ് മുഖാന്തിരം അയച്ചത്. ഇതില്‍ പതിനൊന്ന് അപേക്ഷകര്‍ക്ക് മാത്രമാണ് തപാല്‍ ബാലറ്റ് ലഭിച്ചത്. കാസര്‍കോട്. ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ നിയോജക മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന പൊലീസുദ്യോഗസ്ഥര്‍ക്കാണ് വോട്ടവകാശം നിഷേധിക്കപ്പെട്ടതെന്നാണ് പരാതി. സി.ഐ അടക്കം കൂത്തുപറമ്പ്, പയ്യന്നൂര്‍, കല്യാശേരി, ആലപ്പുഴ, തിരുവനന്തപുരം തുടങ്ങിയ മണ്ഡലങ്ങളിലെ വോട്ടര്‍മാരായ ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണ് തപാല്‍ ബാലറ്റ് ലഭിച്ചത്. പരാതികള്‍ അസി. റിട്ടേണിംഗ് ഓഫീസറുടെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ അപേക്ഷിച്ചവര്‍ക്ക് മുഴുവന്‍ ബാലറ്റ് പേപ്പറുകള്‍ അയച്ചിട്ടുണ്ടെന്നായിരുന്നു മറുപടി. ബാലറ്റ് പേപ്പര്‍ കിട്ടാത്ത 33 അപേക്ഷകരില്‍ 26 പേര്‍ യു.ഡി.എഫ് അനുഭാവികളും എട്ടുപേര്‍ എല്‍.ഡി.എഫ് അനുഭാവികളുമാണെന്ന് പൊലീസ് വ്യക്തമാക്കി. ബേഡകം, മഞ്ചേശ്വരം പൊലീസ് സ്റ്റേഷനുകളിലെ 2 എ.എസ്.ഐമാര്‍ തപാല്‍ ബാലറ്റിനുള്ള അപേക്ഷ മറ്റുള്ളവരുടെ അപേക്ഷകള്‍ക്കൊപ്പം കലക്ടറേറ്റില്‍ നല്‍കിയിരുന്നു. ഈ അപേക്ഷകളും പരിഗണിക്കപ്പെടാതെ പോകുകയായിരുന്നു. ബേഡകം എ.എസ്.ഐ കഴിഞ്ഞ ദിവസം കലക്ടറേറ്റിലെത്തി തപാല്‍വോട്ട് വിഭാഗത്തില്‍ അന്വേഷണം നടത്തിയെങ്കിലും സെക്ഷന്‍ ക്ലാര്‍ക്ക് ഇല്ലാതിരുന്നതിനാല്‍ കൃത്യമായ മറുപടി ലഭിച്ചില്ല. തിങ്കളാഴ്ച വിവരം നല്‍കാമെന്നാണ് ഇവിടെ നിന്ന് ലഭിച്ച മറുപടി.Recent News
  തിരിച്ചടിയുടെ ഗൗരവം മനസിലാക്കി തിരുത്തും -കോടിയേരി

  നരേന്ദ്രമോദി 1000 ദിവസത്തെ കര്‍മ്മ പദ്ധതികള്‍ തയ്യാറാക്കുന്നു

  തെറ്റുകള്‍ തിരുത്തും; വീഴ്ചകള്‍ പരിശോധിക്കും-കോടിയേരി

  മുഖ്യമന്ത്രിയുടെ അഹന്തക്ക് ഏറ്റ തിരിച്ചടി-മുല്ലപ്പള്ളി

  ആലത്തൂരില്‍ രമ്യ പാട്ടുംപാടി ജയത്തിലേക്ക്; പാലക്കാട്ട് ശ്രീകണ്ഠന്‍ ചരിത്രം കുറിക്കുന്നു

  കേരളത്തില്‍ ലീഡില്‍ മുന്നില്‍ രാഹുലും കുഞ്ഞാലിക്കുട്ടിയും

  ആന്ധ്രയില്‍ കൊടുങ്കാറ്റായി വൈ.എസ്.ആര്‍ കോണ്‍ഗ്രസ്;

  കേരളത്തില്‍ യു.ഡി.എഫിന് ഉജ്വല മുന്നേറ്റം

  വീണ്ടും എന്‍.ഡി.എ; കേവല ഭൂരിപക്ഷത്തിലേക്ക്

  കാത്തിരിപ്പിന് വിരാമം; ആദ്യ ഫലസൂചനകള്‍ 9 മണിയോടെ

  എക്‌സിറ്റ് പോളിന്റെ ഞെട്ടലില്‍ പ്രതിപക്ഷം; പ്രതീക്ഷയോടെ എന്‍.ഡി.എ

  കേദാര്‍നാഥില്‍ ചുവപ്പുപരവതാനിയിലൂടെ നടന്നുവരുന്ന മോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ്

  അവസാനഘട്ട വോട്ടെടുപ്പിനിടെ ബംഗാളില്‍ ബോംബേറ്; പഞ്ചാബില്‍ ഒരാള്‍ കൊല്ലപ്പെട്ടു

  റീപോളിങ്ങ് സമാധാനപരം

  മോദിക്ക് ക്ലീന്‍ ചിറ്റ്: ഇടഞ്ഞ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗം