updated on:2019-05-10 07:44 PM
തോപ്പില്‍ മുഹമ്മദ് മീരാന്‍ അന്തരിച്ചു

www.utharadesam.com 2019-05-10 07:44 PM,
ചെന്നൈ: പ്രമുഖ തമിഴ് സാഹിത്യകാരനും വിവര്‍ത്തകനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവുമായ തോപ്പില്‍ മുഹമ്മദ് മീരാന്‍ (75) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ 1.30ഓടെയായിരുന്നു അന്ത്യം. ദക്ഷിണേന്ത്യയിലെ മുസ്‌ലിങ്ങളുടെ സാമൂഹിക ജീവിതത്തെ മുഖ്യധാരാ സാഹിത്യത്തിലേക്ക് കൊണ്ടുവരുന്നതില്‍ പ്രധാന പങ്കുവഹിച്ച തോപ്പില്‍ മുഹമ്മദ് മീരാന്‍ മലയാളം, തമിഴ്, അറബി മലയാളം, അറബി തമിഴ് സാഹിത്യങ്ങളെ പരസ്പരം ബന്ധപ്പെടുത്തി പഠിക്കാനും അവക്കിടയിലെ ആശയ സംവാദങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരാനും പരിശ്രമങ്ങള്‍ നടത്തിയ സാഹിത്യകാരനായിരുന്നു.
1944 സെപ്തംബര്‍ 26ന് തമിഴ് നാട്ടിലെ കായല്‍പട്ടണത്തിലാണ് ജനനം. തമിഴില്‍ നിന്ന് മലയാളത്തിലേക്കും മലയാളത്തില്‍ നിന്ന് തമിഴിലേക്കും നിരവധി പുസ്തകങ്ങള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഒരു കടലോര ഗ്രാമത്തില്‍ കതൈ, തുറൈമുഖം, കൂനന്‍ തോപ്പ്, ചായ്യുനാര്‍ക്കാലി, അഞ്ചുവണ്ണം തെരു, എരിഞ്ഞു തീരുന്നവര്‍ എന്നിവയാണ് പ്രധാന നോവലുകള്‍. അന്‍പുക്കു മുതുമൈ ഇല്ലൈ, തങ്കരാശു, അനന്ത ശയനം കോളനി, തോപ്പില്‍ മുഹമ്മദ് മീരാന്‍ കതൈകള്‍ തുടങ്ങിയ കഥാ സമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹുസുനുല്‍ ജമാല്‍, ദൈവത്തിന്റെ കണ്ണ്, വാഴ്‌കൈ വരലാര്‍, തൃക്കൊട്ടിയൂര്‍ കുരുണുവേല്‍, മീസാന്‍ കര്‍ക്കളില്‍ കാവല്‍ തുടങ്ങിയ കൃതികള്‍ മൊഴിമാറ്റിയിട്ടുണ്ട്. തോപ്പില്‍ മുഹമ്മദ് മീരാന്റെ രചനകള്‍ മറ്റു നിരവധി ഇന്ത്യന്‍, വിദേശ ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്തിട്ടുണ്ട്. നാഷണല്‍ ബുക്ക് ട്രസ്റ്റിന്റെ ഉപദേശക സമിതി, ദൂരദര്‍ശന്‍ പ്രോഗ്രാം കമ്മിറ്റി, മാനവ വിഭവ ശേഷി വകുപ്പിന്റെ സി.പി.ഐ.എല്‍ കൗണ്‍സില്‍ എന്നിവയില്‍ അംഗമായിരുന്നു. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരത്തിന് പുറമെ മറ്റു നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.
കെ.എം. അഹ്മദ്, റഹ്മാന്‍ തായലങ്ങാടി തുടങ്ങിയവരുമായി വലിയ വ്യക്തിബന്ധം സ്ഥാപിച്ചിരുന്നു. കാസര്‍കോട് സാഹിത്യവേദിയിലടക്കം വിവിധ പരിപാടികള്‍ക്ക് കാസര്‍കോട്ട് വന്നിട്ടുണ്ട്.
ഭാര്യ: ജമീല. മക്കള്‍: ഷമീം അഹ്മദ്, മിര്‍ഷാദ് അഹ്മദ്.Recent News
  തിരിച്ചടിയുടെ ഗൗരവം മനസിലാക്കി തിരുത്തും -കോടിയേരി

  നരേന്ദ്രമോദി 1000 ദിവസത്തെ കര്‍മ്മ പദ്ധതികള്‍ തയ്യാറാക്കുന്നു

  തെറ്റുകള്‍ തിരുത്തും; വീഴ്ചകള്‍ പരിശോധിക്കും-കോടിയേരി

  മുഖ്യമന്ത്രിയുടെ അഹന്തക്ക് ഏറ്റ തിരിച്ചടി-മുല്ലപ്പള്ളി

  ആലത്തൂരില്‍ രമ്യ പാട്ടുംപാടി ജയത്തിലേക്ക്; പാലക്കാട്ട് ശ്രീകണ്ഠന്‍ ചരിത്രം കുറിക്കുന്നു

  കേരളത്തില്‍ ലീഡില്‍ മുന്നില്‍ രാഹുലും കുഞ്ഞാലിക്കുട്ടിയും

  ആന്ധ്രയില്‍ കൊടുങ്കാറ്റായി വൈ.എസ്.ആര്‍ കോണ്‍ഗ്രസ്;

  കേരളത്തില്‍ യു.ഡി.എഫിന് ഉജ്വല മുന്നേറ്റം

  വീണ്ടും എന്‍.ഡി.എ; കേവല ഭൂരിപക്ഷത്തിലേക്ക്

  കാത്തിരിപ്പിന് വിരാമം; ആദ്യ ഫലസൂചനകള്‍ 9 മണിയോടെ

  എക്‌സിറ്റ് പോളിന്റെ ഞെട്ടലില്‍ പ്രതിപക്ഷം; പ്രതീക്ഷയോടെ എന്‍.ഡി.എ

  കേദാര്‍നാഥില്‍ ചുവപ്പുപരവതാനിയിലൂടെ നടന്നുവരുന്ന മോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ്

  അവസാനഘട്ട വോട്ടെടുപ്പിനിടെ ബംഗാളില്‍ ബോംബേറ്; പഞ്ചാബില്‍ ഒരാള്‍ കൊല്ലപ്പെട്ടു

  റീപോളിങ്ങ് സമാധാനപരം

  മോദിക്ക് ക്ലീന്‍ ചിറ്റ്: ഇടഞ്ഞ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗം